Quick Enquiry

Kerala On Road Official Blog

Posted on : 10 October 2016
807

സ്ത്രീകളിലെ സാഹസിക ബൈക്ക് യാത്രക്കാർ

അടുത്തിടെ ഒരുലേഖനം വായിക്കുവാൻ ഇടയായി. ഒരു സ്ത്രീ തന്റെ ബൈക്കിൽ 37 രാജ്യങ്ങളിലേക്കായി ഒരു സാഹസിക യാത്ര പ്ലാൻ ചെയ്തുവത്രേ. ഇത് വായിച്ച ഞാൻ ഒരു നിമിഷത്തേക്ക് ഞെട്ടുകയാണ് ഉണ്ടായത്. പക്ഷെ, യാഥാർഥ്യത്തോട് അടുത്തപ്പോൾ എനിക്ക് അത് ആനന്ദകരമായി തോന്നി. ഇതുപോലൊരു സാഹസികതക്ക് മുതിരണമെങ്കിൽ ആഗ്രഹം മാത്രമല്ല മനോബലം കൂടെ ആവശ്യമാണെന്നു ഞാൻ മനസ്സിലാക്കി.
സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്ക് ഒത്തിരി പരിധികളുണ്ട്. തനിച്ചുള്ള യാത്രകളിൽ അത് കാറിൽ ആണെങ്കിൽ പോലും, ധൈര്യം ആവശ്യം തന്നെയാണ്. എന്നാൽ ബൈക്കിലുള്ള യാത്രക്ക് ധൈര്യം മാത്രം പോരാ, അതിനേക്കാളുപരി ആത്മവിശ്വാസവും ആവശ്യമാണ്.ഇവിടെയാണ്ഈസ്ത്രീയുടെ പര്യടനം എന്നെ അത്ഭുതപ്പെടുത്തിയത്.

കൽക്കികൊയ്ച്ചലിന്എന്ന മറ്റൊരു ഹിന്ദി നടിയെ കുറിച്ചൊരു ലേഖനവും ഞാൻ വായിക്കാനിടയായി. കൽക്കി കോയ്ച്ചലിനും അവരുടെ പിതാവും ചേർന്ന് 4000 km റോയൽ എൻഫീൽഡ് ഹിമാലയനുമായി നോർത്ത് ഈസ്റ്റ് ഇന്ത്യയിൽ സഞ്ചരിച്ചുവത്രെ. അത് അറിഞ്ഞപ്പോൾ ഒന്നുകൂടി ഞാൻ ആശ്ചര്യപ്പെട്ടു, ഒപ്പം ആനന്ദവും തോന്നി. ഇത്പോലെ എത്രയെത്ര വാർത്തകൾ!!

എല്ലാ വർഷവും സ്ത്രീകളുടെ മോട്ടോർസൈക്കിൾ ഡയറികൾ നമ്മൾ വായിക്കാറുണ്ട്. ഇതിലൂടെ മനസിലാക്കാൻ കഴിയുന്നത് സ്ത്രീകൾക്ക് സാഹസീക ബൈക്ക് യാത്രക്ക് താല്പര്യം കൂടിവരുന്നതായാണ്. യുവാക്കളിൽ കണ്ടുവരുന്ന ബൈക്ക് സാഹസികത പോലെ തന്നെ സ്ത്രീകളിലും അതിപ്പോൾ പ്രകടമാണ്. സ്ത്രീകൾക്ക് ബൈക്കിനോടുള്ള താല്പര്യം കൂടിവരുന്നതുപോലെതന്നെ ബൈക്ക് യാത്രകളോടുള്ള കമ്പവും കൂടി വരുന്നു.നിരപ്പല്ലാത്ത റോഡുകളോ ദുർഘടമായ യാത്രകളോ അവരെ അവരുടെ ഇഷ്ടസഞ്ചാരത്തിൽനിന്നും പിന്തിരിപ്പിക്കുന്നില്ല. അവരുടെ ആത്മവിശ്വാസമാണ് അവരെ നയിക്കുന്നത്. ഹെൽമറ്റ് ധരിച്ചുള്ള യാത്രയായതിനാൽ സ്ത്രീയെന്നോ പുരുഷനെന്നോ അവരെ ആരും തിരിച്ചറിയുന്നില്ല എന്നത് അവരുടെ നേട്ടങ്ങളിൽ ഒന്നാണ്.


കാലം പോവുന്നത് അനുസരിച്ചു തന്നെ ജനങ്ങളുടെ സ്വഭാവത്തിലും മാറ്റങ്ങൾ ഉണ്ടാവുന്നു. ഇപ്പോൾ സ്ത്രീകളിലെ ബൈക്ക് പ്രേമികൾക്കായി ക്ലബ് തന്നെ ഉണ്ട്. ബൈക്കർണി,ബംഗാൾ ലേഡിബൈക്കേഴ്സ്,ഹോപ് ഓൺ ഗേൾസ്, ലേഡി റൈഡേഴ്സ് ഓഫ് ഇന്ത്യ ഇവയെല്ലാം ഉദാഹരണങ്ങൾ ആണ്. ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയകളിലും ഒത്തിരി ബൈക്ക് പ്രേമികളായസ്ത്രീകളെ കാണാൻ കഴിയുന്നു.

ഒരുപാട് ആളുകൾ ഇപ്പോഴും ഒരേ തരത്തിൽ ജീവിക്കുന്ന വ്യക്തിജീവിതങ്ങൾ ആണ്. തന്റെ ജീവിതശൈലിയിൽ മാറ്റങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാൻ ധൈര്യം കാണിക്കാത്ത വ്യക്തികൾ ആണ് നമ്മളിൽ പലരും.പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്ഥരാകേണ്ട സമയമായി. ഒരു ചെറിയ കാര്യവും നിസ്സാരമല്ല. നിങ്ങൾ എന്തെങ്കിലും ആയി തീരണം എന്നുണ്ടെങ്കിൽ ഇത് നിങ്ങളുടെ സമയമാണ്. തയാറായിക്കോളു! നിങ്ങളുടെ ആഗ്രഹസാഹല്യത്തിനായി.

കാരണം "ഈ റോഡുകൾ അത് നിങ്ങളുടേതാണ്". ഒന്ന് മാത്രം,ജാഗ്രതയോടെ സഞ്ചരിക്കുക!

0 Comments

Share Post

img
img
img

Blog Archive