Quick Enquiry

Kerala On Road Official Blog

Posted on : 8 December 2016
2718

കെ ടി എം, റോയൽ എൻഫീൽഡ് - കേരളത്തിൽ അതുല്യത പുലർത്തുകയും ഒപ്പം തലമുറകളെ വേർതിരിക്കുന്നതുമായ രണ്ട് പ്രബലന്മാർ

എന്നും തനിമ അതേപടി നിലനിർത്തുന്നതു കൊണ്ടു തന്നെ കെടിഎം, റോയൽ എൻഫീൽഡ് എന്നീ ബ്രാൻഡുകൾക്ക് കേരളത്തിൽ കാലങ്ങളായി സ്വീകാര്യത ഏറെയാണ്.

കെടിഎമ്മിനെ ലോകത്തിലെ ഏറ്റവും മികച്ച അഡ്വെഞ്ചർ സ്പോർട്സ് ബൈക്ക് ആയിട്ടാണ് കണക്കാക്കുന്നത്. പ്രധാനമായും ദൂരയാത്രകൾ ഇഷ്ടപ്പെടുന്ന സാഹസിക യാത്രക്കാരെയാണ് ഇത് ആകർഷിക്കുന്നത്.

ഈ വിഭാഗം യാത്രക്കാർക്ക് ദൂരം ഒരു തടസ്സമേ അല്ല. റോഡ്എവിടെ അവസാനിക്കുന്നുവോ അതായിരിക്കും അവരുടെ ലക്ഷ്യസ്ഥാനം. ഇങ്ങനെയുള്ളവരെയാണ് കെടിഎം ആകർഷിക്കുന്നത്. ഇതുകൊണ്ടുതന്നെ കേരളത്തിലെ മാത്രമല്ല രാജ്യമാകെയുള്ള യുവാക്കൾ കെടിഎമ്മിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള വരവിനെ ഒരേ മനസ്സോടെ സ്വീകരിച്ചതിൽ അത്ഭുതമില്ല.


2007 ൽ ബജാജ് ഓട്ടോ, കെ ടി എമ്മിൽ 14% സ്റ്റേക്കുമായി ഇന്ത്യയിലേക്ക് കൊണ്ട് വന്നത്, കെ ടി എമ്മിന്റെ ആഗോളവിപണിയിൽ പ്രകടനം വിലയിരുത്തിയതിനു ശേഷമായിരുന്നു. അധികം വൈകാതെ തന്നെ അവർ 50% സ്റ്റേക്ക് സ്വന്തമാക്കി. ഇത് അതുവരെ വിൽപ്പനയിൽ ചെറിയ വെല്ലുവിളികൾ നേരിട്ട് കൊണ്ടിരുന്ന ഈ ഓസ്‌ട്രേലിയൻ ബൈക്ക് മേക്കറിന് ഒരു പുതു ജീവൻ നൽകി.

ബജാജിന് തങ്ങളുടെ ഇന്ത്യൻ മേക്ക് കെടിഎം വാഹനങ്ങളുടെ എക്സ്പോർട്ടിലൂടെ ആഗോളവിപണിയിൽ ചുവടുറപ്പിക്കാനായി. അതേസമയം തന്നെ കെ ടി എം യൂറോപ്പിലെ രണ്ടാമത്തെ വലിയ മോട്ടോർ നിർമാതാക്കളായി 5 വർഷത്തിനിടെ മാറുകയും ചെയ്തു. ആഗോളതലത്തിൽ ഉണ്ടായ ഇതേ സാഹചര്യം തന്നെയായിരുന്നു ഇന്ത്യയിൽ നിലനിന്നത്. പ്രത്യേകിച്ച് കേരളത്തിൽ, മുൻപേ പറഞ്ഞതുപോലെ സാഹസികയാത്ര വാഹനങ്ങളെ വളരെ ആവേശത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കുന്ന കേരളീയർ കെ ടി എം ഡ്യുക്കിനെയും, RC സീരീസിനെയും സ്വാഗതം ചെയ്തു.


ഇന്ത്യയിൽ കെ ടി എം നല്ല രീതിയിൽ വളർന്നു മുൻ വർഷത്തേക്കാൾ രണ്ടിരട്ടി അധികം വിൽപന നടത്തുന്ന നിലയിലേക്കെത്തി. അവരുടെ ആഗോളതല വിൽപ്പന 1,59,000 എന്ന റെക്കോർഡ് നമ്പറിലേക്ക് 2015-2016 കാലയളവിൽ എത്തി. രണ്ടു കമ്പനികളുടെയും ഏറ്റവും മികച്ചത് പുറത്തെടുക്കാനും അത് വഴി വലിയ വിജയം കൈവരിക്കാനും സാധിച്ചു.

മറുവശത്തു, ഏയ്ച്ചർ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് എപ്പഴും തങ്ങളുടെ മാതൃ സ്ഥാപനത്തിന്റെ അഭിമാനവും വൈദഗ്ധ്യവും അതേ രീതിയിൽ നിലനിർത്തി പോന്നു. തങ്ങളുടെ വിശ്വസ്തരായ ആരാധകരെ എന്നും നിലനിർത്തുന്ന ഈ ബ്രാൻഡ് വർഷങ്ങൾ കടന്നു പോകും തോറും വില്പനയിൽ പുതിയ നാഴികക്കല്ലുകൾ പിന്നിട്ടു കൊണ്ടിരിക്കുകയാണ്.


റോയൽ എൻഫീൽഡിന്റെ ഒരു വാഹനവും അത്യധികം ബഹുമാനത്തോടെയാണ് കേരളആരാധകർ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇപ്പോഴും കേരളത്തിൽ റോയൽ എൻഫീൽഡിന്റെ വിൽപ്പന ഉയർന്നുകൊണ്ടിരിക്കുന്നത്. 2016 മാർച്ചിൽ റോയൽ എൻഫീൽഡ് 50000 എന്ന നാഴികക്കല്ല് പിന്നിട്ട് 52.3 % വിൽപ്പന വർദ്ധനവ് രേഖപ്പെടുത്തി.

എക്കാലത്തെയും പ്രിയപ്പെട്ട മോഡലുകളായ തണ്ടർ ബേഡ്, ക്ലാസിക് എന്നിവക്ക് പുറമെ സാഹസിക യാത്ര വാഹനമായ ഹിമാലയനും നല്ല രീതിയിൽ കഴിഞ്ഞ മാസങ്ങളിലെ വിൽപ്പന നിരക്കുയർത്തുന്നതിൽ സംഭാവന ചെയ്തിട്ടുണ്ട്.

കേരളത്തിലും സാഹചര്യങ്ങൾ ഏറെക്കുറെ ഒരുപോലെയാണ്. സാഹസിക യാത്ര ബൈക്കുകളോടുള്ള താല്പര്യം ഏറിവരികയാണ്. എൻഫീൽഡ് തങ്ങളുടെ ശ്രിംഖല വിപുലമാക്കാനുള്ള പദ്ധതികളിലാണ്. വർഷങ്ങളായി കേരളത്തിൽ എൻഫീൽഡിനോടുള്ള അഭിരുചി കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. വില്പനനിരക്ക് എല്ലാ വർഷവും ഉയരുകയാണ്. ഇപ്പോൾ തുല്യമായ എതിരാളികൾ എന്ന രീതിയിൽ കെ ടി എം സ്പോർട്സ് ബൈക്കും എത്തിയിട്ടുണ്ട്.

രണ്ടു മോഡലുകളും രൂപത്തിൽ വ്യത്യസ്തമായിരിക്കും, ലക്ഷ്യമിടുന്ന ഏജ് ഗ്രൂപ്പും വ്യത്യസ്തമാകാം, വ്യത്യസ്ത താല്പര്യങ്ങൾ ഉള്ളവരാവാം പക്ഷെ "സാഹസികത" എന്ന വാക്കിനെ ചുറ്റിപറ്റിയാണ് രണ്ടു വാഹനങ്ങളും നിലനിൽക്കുന്നത്. സാഹസിക യാത്രക്കനുകൂലമായ സ്ഥലമായി കണക്കാക്കുന്ന കേരളത്തിൽ സാഹസിക ബൈക്ക് യാത്രകളോടുള്ള അഭിനിവേശം ജനങ്ങൾക്ക് ഏറുകയാണ്. എൻഫീൽഡ് നേരത്തെ തന്നെ കേരളത്തിൽ സാഹസിക മോട്ടോർസൈക്കിൾ ഇവെന്റ്സ് സംഘടിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്.


"ബുള്ളെറ്റ് ബുദ്ധാസ് " എന്ന , റോയൽ എൻഫീൽഡ് പ്രേമികൾ രൂപം നൽകിയ സംഘം തന്നെ, കേരളത്തിലെ ഈ ബ്രാൻഡിന്റെ ജനസമ്മതി തെളിയിക്കാൻ പോന്നതാണ്.


അതുപോലെ കെ ടി എമ്മിനും, ഏറ്റവും മികച്ച സ്പോർട്സ് ബൈക്കുകൾ ലോകത്താകമാനം നിരത്തിലിറക്കിയ പാരമ്പര്യമുണ്ട്. 2015ൽ നടന്ന വെല്ലുവിളികൾ നിറഞ്ഞ "ഡാർക്കാർ റാലി റോഡിൽ" പങ്കെടുത്ത ഒരേ ഒരു മലയാളി സി.എസ്. സന്തോഷ് 36 ആം സ്ഥാനം നേടിയിരുന്നു.

സാഹസിക ബൈക്ക് യാത്ര എന്ന വിഷയം വരുമ്പോൾ കേരളീയർ ഒട്ടും പുറകിലല്ല, മറിച്ചു തങ്ങളുടെ വാഹനത്തിന്റെ താക്കോലുമായി കൈകൾ തെറുത്തു കയറ്റി സമ്മതത്തിന്റെ ചിരിയുമായി തയ്യാറാവുന്നവരാണ്. ഇന്ത്യയിൽ നടത്തിയിട്ടുള്ള ചുരുക്കം മോട്ടോർ സൈക്കിൾ ഇവന്റസിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും നല്ല ഒരു പറ്റം ആളുകൾ പങ്കെടുക്കാറുണ്ടെന്നത് എല്ലാവര്ക്കും അറിയാവുന്ന വിഷയമാണ്. കേരളം നല്ല രീതിയിലുള്ള ഒരു ഓട്ടോമൊബൈൽ മാർക്കറ്റ് ആയതിനു മറ്റെന്തെങ്കിലും കാരണങ്ങൾ നിങ്ങൾക്ക് പറയാനുണ്ടോ?

1 Comments

Share Post

img
img
img

Blog Archive