Quick Enquiry

Kerala On Road Official Blog

Posted on : 20 September 2016
698

വാഹനങ്ങളിലെ കുട്ടികളുടെ സുരക്ഷിതത്വം!!

നമ്മൾ മുതിർന്നു വലിയ ഒരാളാവുന്നു. ഉയർന്ന വിദ്യാഭ്യാസമെല്ലാം പൂർത്തീകരിച്ചു ജോലി സമ്പാദിക്കുന്നു. അടുത്തപടി സ്വാഭാവികമായും വിവാഹം തന്നെയാണ്. ജീവിതത്തിൽ ഒട്ടുമിക്ക ആളുകളും സ്ഥിരപ്പെടുന്നതും ഏറ്റവും ആവിശ്യഘടകമായി കണക്കാക്കുന്നതും വിവാഹത്തെ തന്നെയാണ്. നിങ്ങളുടെ വിവാഹം കഴിഞ്ഞെങ്കിൽ ലിസ്റ്റിൽ അടുത്തത് ഒരു കുഞ്ഞു തന്നെയാണ്.മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം നിങ്ങളുടെ പൊന്നോമനക്കുഞ്ഞ് ജനിക്കുന്നു


ഇതാ നിങ്ങളുടെ വിലമതിക്കാനാവാത്ത സ്വത്ത് നിങ്ങളുടെ കൈകളിലാണ്.കുഞ്ഞിന്റെ ഭാവിയെ ഓർത്തു നിങ്ങൾ ഉടൻ തന്നെ സ്വപ്നം കണ്ടു തുടങ്ങുന്നു. കുഞ്ഞിന്റെ ഓരോ ചുവടും നിങ്ങൾ ആനന്ദത്തോടെ നിരീക്ഷിക്കുന്നു. നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ ഒരുപാട് ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. ഉറക്കത്തിൽ പോലും ഞെട്ടി എഴുന്നേറ്റു കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ മടിയില്ലാത്തവരാണ് .നിങ്ങളുടെ കുഞ്ഞിനു വേണ്ടി നിങ്ങൾ ഏറ്റവും മികച്ചത് തന്നെ വാങ്ങിച്ചു കൊടുക്കുന്നു .അകത്താണെങ്കിലും പുറത്താണെങ്കിലും നിങ്ങൾ കുഞ്ഞിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്നു.

എന്നാൽ ഇത്രെയൊക്കെ ശ്രദ്ധിക്കുന്ന നിങ്ങൾ എന്നെങ്കിലും നിങ്ങളുടെ സ്വന്തം വാഹനത്തിൽ കുഞ്ഞ് സുരക്ഷിതയാണോ എന്ന് ചിന്തച്ചിട്ടുണ്ടോ?

ഒരുപാട് കാര്യങ്ങളിൽ നിങ്ങൾ അത്യധികം ശ്രദ്ധ ചെലുത്തുന്നവരും അതേപോലെതന്നെ വളരെ ബോധവാന്മാരുമാണ്. പക്ഷെ, ഈ ഒരു കാര്യത്തിൽ എന്ത് പറ്റി? എല്ലാ മാതാപിതാക്കളും കുഞ്ഞിന്റെ ശ്രദ്ധയുടെ കാര്യത്തിൽ തങ്ങൾ പെർഫെക്റ്റ് ആണ്എന്ന് വിചാരിക്കുന്നവരാണ്. പക്ഷെ വാഹനത്തിൽ സുരക്ഷിതരാണോ എന്ന് ഒരു പക്ഷെ ചിന്തിച്ചു കാണില്ല.

ഞാനിവിടെ ചിലകാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ട് വരാൻ ആഗ്രഹിക്കുകയാണ്. ഒരു പക്ഷെ നമ്മളിൽ പലർക്കും അറിയുന്ന കാര്യങ്ങളായിരിക്കാം. എങ്കിലും ഒന്ന്കൂടി വായിക്കുമ്പോൾ, ഒരുപക്ഷെ നിർബന്ധമല്ല അല്ലെങ്കിൽ കുഴപ്പമില്ല എന്ന് നിങ്ങൾ കരുതിയ പലതും എത്ര പ്രധാനപ്പെട്ടതാണ് എന്ന്നിങ്ങൾക്കു മനസ്സിലാക്കാൻ കഴിയും.


1. കുഞ്ഞിനെ മടിയിൽ ഇരുത്തി കാറോടിക്കുന്നത്:

കാറിൽ യാത്രചെയുമ്പോൾ നമ്മുടെ കുഞ്ഞ് സുരക്ഷിതരാണെന്ന്നമ്മൾകരുതുന്നു.വിദ്യാഭ്യാസഭേദമന്യേ എല്ലാ മാതാപിതാക്കളും അങ്ങനെ തന്നെയാണ് കരുതുന്നത്. ഇത്കൊണ്ട് തന്നെയായിരിക്കണം, കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രത്യേകിച്ച് നഗരങ്ങളിൽ കണ്ടുവരുന്ന ഒരുകാഴ്ചയാണ് മാതാപിതാക്കൾ കുഞ്ഞിനെ മടിയിൽ ഇരുത്തി കാറോടിക്കുന്നത്. സത്യത്തിൽ അപകടം ക്ഷണിച്ചു വരുത്തുന്ന ഇത്തരം പ്രവർത്തികൾ എന്തിനാണ് ചെയ്യുന്നത്? ആ കുഞ്ഞറിയുന്നില്ല അതിന്റെ ജീവിതം അപകടത്തിലാണ് എന്നത് വാസ്തവം. പക്ഷെ ഇത്രയും ലോകപരിചയമുള്ള നിങ്ങൾക്കോ??കുഞ്ഞ് വാശിപിടിക്കുന്നത് അതിന് അപകടത്തെ കുറിച്ചറിയാത്തത് കൊണ്ടാണ്. പക്ഷെ എല്ലാം അറിയുന്ന നിങ്ങൾചെയ്യുന്നതോ?? ഇതിലൂടെ നിങ്ങളുടെ സന്തോഷത്തിനായി ഒരാളുടെ ജീവൻകൂടി അപകടത്തിലാകുകയല്ലേ ചെയ്യുന്നത്?

അത്കൊണ്ട് ദയവായി കുഞ്ഞിനെ മടിയിൽ ഇരുത്തി വാഹനമോടിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതിൽ നിന്നും എന്ത് ആനന്ദമാണ് നിങ്ങള്ക് കിട്ടുന്നതെങ്കിലും അതൊന്നും കുഞ്ഞിന്റെ ജീവനെക്കാളും വലുതല്ല എന്നോർക്കണം.

2. വാഹനത്തിനകത്തു കുഞ്ഞിനെ ശ്രദ്ധിക്കാതെ വിടുന്നത്:

മിക്ക മാതാപിതാക്കളും ചെയുന്ന അപകടകരമായ ഒരു കാര്യമാണ്. പലരും കുഞ്ഞിനെ കാറിനകത്തു ഇരുത്തി ലോക്ക് ചെയ്തുകടയിലേക്ക് സാധനം വാങ്ങാൻ പോവാറുണ്ട്. അന്നേരം അവരോർക്കുക അഞ്ചുമിനിറ്റിന്റെ കാര്യമല്ലേ, കുഞ്ഞിനെ പുറത്തിറക്കേണ്ട കാര്യമില്ലല്ലോ, പെട്ടെന്ന് പോയി വാങ്ങിച്ചു കൊണ്ട് വരാം എന്നൊക്കെയാണ്.

നിങ്ങളുടെ കുഞ്ഞു കാറിനകത്തു ഉറങ്ങുകയോ കളിക്കുകയോ അങ്ങനെ എന്തെങ്കിലും ചെയ്തുകൊണ്ട് ഇരികുകയാവാം. എന്നാൽ അവിടെ പതിഞ്ഞിരിക്കുന്ന അപകടത്തെകുറിച്ച് നമ്മൾ ഓർക്കാറില്ല.

ഹീറ്റ്സ്ട്രോക്ക് എന്ന് കേട്ടിട്ടുണ്ടോ? ഉയർന്ന താപനില ഉള്ളത്തിനാൽ കാറിനുള്ളിൽ സംഭവിക്കുന്ന സാധാരണ അപകടങ്ങളിൽ ഒന്നാണിത്. കുഞ്ഞുങ്ങളാണ് പ്രായമുള്ളവരേക്കാൾ ഹീറ്റ്സ്ട്രോക്കിനു ഇരകളാവുന്നത്. നിങ്ങൾ സൂപ്പർ മാർക്കറ്റിൽ പോവുകയാണെങ്കിലും കുഞ്ഞ്കാറിൽ ഉള്ളകാര്യം മറന്നു പോവുകയോ അല്ലെങ്കിൽ പെട്ടെന്ന്തിരിച്ചു വരാമെന്നു കരുതി പോകാനൊരുങ്ങുകയോ അരുത്. കാരണം ഉയർന്ന താപനില നിങ്ങളുടെ കുഞ്ഞിനെ അപകടപ്പെടുത്തിയേക്കാം.ഇത് മൂലം മരണം വരെ സംഭവിച്ചേക്കാം എന്നറിയുക.


3. എല്ലാ യാത്രയിലും കുഞ്ഞിനെ സുരക്ഷ സീറ്റിൽ ഇരുത്തുക

ഇന്ത്യയിലെ 80% ആളുകളും കുഞ്ഞിനെ സുരക്ഷാ സീറ്റിൽ ഇരുത്താറില്ല. അതിന്റെ ആവശ്യകതയെ കുറിച്ച് ഇന്നും നമ്മുടെ നാട്ടിൽ വേണ്ടത്ര അവബോധം കൊണ്ട് വന്നിട്ടില്ല എന്നതാണ് സത്യം. പകരം അവരെ കൂടെയുള്ളവർ മടിയിൽ ഇരുത്തിയാണ് യാത്ര ചെയ്യുന്നത്.എന്നാൽ നമ്മുടെ കൈയിൽ അവർ സുരക്ഷിതരാണോ? പെട്ടെന്ന് ഒരു അപകടം സംഭവിക്കുകയാണെങ്കിൽ നിങ്ങളുടെ കൈയിലുള്ള കുഞ്ഞിനെ രക്ഷിക്കുവാൻ നിങ്ങൾക്ക് സാധിക്കുമോ?

നമ്മുടെ നിയമവ്യവസ്ഥയിൽ ഉള്ളസുരക്ഷാനടപടികൾ എല്ലാം നമ്മളെ അപായപ്പെടുത്താനല്ല മറിച്ച് സംരക്ഷിക്കാനാണ് എന്നത് ആദ്യം തിരിച്ചറിയുക.വിദേശത്ത് ജീവിക്കുന്ന ആളുകൾ കാറിൽ സുരക്ഷാ സീറ്റുകൾ ഉപയോഗിക്കുകയും കാറിനു പിന്നിൽ ‘ ബേബിഓൺ ബോർഡ്’ എന്ന സ്റ്റിക്കർ ഒട്ടിക്കുകയും ചെയുന്നു. ഇത് കാണുന്ന മറ്റു വാഹനങ്ങൾ അകലം പാലിച്ചു സഞ്ചരിക്കുന്നു.പക്ഷേ ഇന്ത്യയിൽ അധികം പേരും അങ്ങനെ അല്ല.വളരെ കുറച്ച് പേർ മാത്രമേ ഇവയെല്ലാം പാലിക്കാറുള്ളു. നമ്മൾക്കു പറയാനുള്ളത് നമ്മൾ തിരക്കിലാണെന്ന്. പക്ഷെ അത് വെറും ന്യായീകരണം മാത്രമാണ്.നമ്മൾ തിരക്കിലായതുകൊണ്ടല്ല മറിച്ച് നമ്മുടെ ചിന്താഗതിയുടെ കുഴപ്പംകൊണ്ടാണ്നമ്മൾഇവയൊക്കെവളരെലാഘവത്തോടെകാണുന്നത്.

ആരോ ഒരിക്കൽ പറഞ്ഞു “മറ്റുള്ളവരുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നത് സംസ്കാരത്തിന്റെ ലക്ഷണമാണ്” എന്ന്.ഇന്ന് മുതൽ നമ്മളെല്ലാവരും നമ്മുടെ കാര്യത്തിലെന്ന പോലെ മറ്റുള്ളവരുടെ കാര്യത്തിലും അല്പം ശ്രദ്ധപുലർത്താൻ ശ്രമിക്കാം. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ഇനി മുതൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതിരിക്കാം.

പരിഷ്കാരത്തിനോടൊപ്പം സംസ്കാരത്തോടും കൂടി ജീവിക്കാം.വരും തലമുറ അത് കണ്ടുവളരട്ടെ.

0 Comments

Share Post

img
img
img

Blog Archive