Kerala On Road Official Blog

Posted on : 8 December 2016
1884

ബൈക്ക് യാത്രക്കാരെ നിങ്ങൾ സുരക്ഷിതരാവൂ!!!

ഇന്ത്യയിലെ റോഡുകളിൽ പതിവായി കാണുന്ന ഒരു കാഴ്ചയുണ്ട് - രണ്ടിൽ കൂടുതൽ ആളുകൾ ബൈക്കുകളിൽ യാത്രചെയ്യുന്നത്. ചിലപ്പോൾ നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ അഞ്ചുപേര് ഒരുമിച്ചുയാത്ര ചെയ്യുന്നതും കാണാം. ഞാൻ സംസാരിക്കുന്നത് നമ്മുടെ നാട്ടിലെ ഇരുചക്ര വാഹനങ്ങളിലെ യാത്രയെകുറിച്ചാണ്.

വിദേശരാജ്യത്ത് നിന്നും ഈ നാട് കാണാൻ വരുന്നവർക്ക് ഇത് അൽപം അമ്പരപ്പിക്കുന്ന കാഴ്ച തന്നെയാവാം.ഇത് നമ്മുടെ പാരമ്പര്യത്തിന്റെ അടയാളമായി പുലർത്തി കൊണ്ട് വരുന്ന ഒരു കാര്യമാണ് എന്ന് വേണം പറയാൻ. നമ്മുടെ നാട് വിദ്യാഭ്യാസത്തിലും ശാസ്ത്രപരമായും സാങ്കേതിക വിദ്യയിലും ഏറെ മുന്നിലാണെങ്കിലും പാരമ്പര്യത്തിലും പൈതൃകത്തിലും ഒരു മാറ്റവും ഉണ്ടാവില്ല. നമ്മളിൽ ഒത്തിരിപ്പേരും നല്ല ആത്മവിശ്വാസം ഉള്ളവർ തന്നെയാണ്. പക്ഷെ നമ്മുടെ സുരക്ഷിതത്വത്തിന്റെ കാര്യത്തിൽ ഈ ആത്മവിശ്വാസം അൽപം കൂടുതലല്ലേ? ഇത്കൊണ്ട് തന്നെ, അപകടങ്ങൾക്ക് പലപ്പോഴായി അത് വഴിയൊരുക്കുകയും ചെയ്യാറുണ്ട്.


ഈ നാട്ടിൽ റോഡ് മുറിച്ചു കടക്കാൻ നമ്മൾക്കു ഒത്തിരി വഴികളുണ്ട്.. നമ്മളിൽ എത്രപേർ കാൽനട യാത്രക്കാർക്കുള്ള നടപ്പാത ഉപയോഗിക്കാറുണ്ട്?

ഇത് പോലെയുള്ള നിയമങ്ങൾ നമ്മളാരും തന്നെ പാലിക്കാറില്ല. കാരണം അത് അത്യാവശ്യമായി തോന്നിയിട്ടില്ല, അത്രതന്നെ

എല്ലാ നിയമത്തിനും നിയമ വ്യവസ്ഥയ്ക്കും നമ്മൾ ബോധവാന്മാരാവണം. പക്ഷെ നമ്മുടെ ഇഷ്ടത്തിൽ ആണ് പലപ്പോഴും നമ്മൾ യാത്ര ചെയുന്നത്. നമ്മൾ അതിനു വേണ്ടി ജീവിതത്തിൽ ഒത്തിരി റിസ്ക് എടുക്കാനും മടിക്കുന്നില്ല. ഈ എടുക്കുന്ന റിസ്കിന്റെ പേരിൽ നമ്മൾ കൊടുക്കേണ്ടി വരുന്ന വിലയെ കുറിച്ച് നമ്മളാരും തന്നെ ചിന്തിച്ചിട്ടില്ല അല്ലെങ്കിൽ ചിന്തിച്ചാൽ തന്നെ അത് എത്രത്തോളം ആവശ്യമാണ് എന്നതിനെകുറിച്ച് ബോധവാന്മാരായിട്ടില്ല എന്ന് വേണം പറയാൻ.

എന്തായാലും വിഷയം മാറ്റുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇപ്പോഴത്തെ കാലത്ത് നമ്മൾക്ക് എല്ലാവർക്കും അറിയാം രണ്ടിൽ കൂടുതൽ ആളുകൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നത് അപകടമാണെന്ന്. തെറ്റും ശരിയും നമ്മൾക്ക് തിരിച്ചറിയാം പക്ഷെ ശരിയേക്കാൾ കൂടുതൽ തെറ്റിലേക്ക് നമ്മൾ അറിയാതെ പോവുന്നു. അത് മനുഷ്യസഹജം തന്നെയാണ്. ഞാൻ നിങ്ങൾക്ക് അത് പറഞ്ഞു തരേണ്ട കാര്യംഇല്ല. ഞാൻ പറയുന്ന കാര്യങ്ങൾ പലതും നിങ്ങള്ക്ക് തന്നെ അറിയാം. ഇത് നിങ്ങൾ നിരസിക്കുകയാണെങ്കിൽ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ ആരോഗ്യവും സമ്പത്തും തന്നെയാണ്.


പഠിക്കേണ്ടപാഠങ്ങൾ

1. രണ്ടു പേരിൽ കൂടുതൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യരുത്.

2. രണ്ടുപേരും ഹെൽമറ്റ് ധരിക്കുക. അത് നിങ്ങളുടെ സുരക്ഷക്കാണ്. ഇല്ലെങ്കിൽ നിങ്ങളെ തന്നെ നിങ്ങൾക്ക് നഷ്ടമാവും.

3. യാത്ര ചെയുമ്പോൾ ഒരിക്കലും കുഞ്ഞുങ്ങളെ കയ്യിൽ പിടിക്കരുത്. ഇന്ത്യയിലെ റോഡുകളെകുറിച്ച് നിങ്ങൾക്കു അറിയാമല്ലോ. സ്പീഡിൽ ഓടിക്കുന്നവരാണ് പലരും. അതുപോലെ ഒത്തിരി വാഹനങ്ങളും ഉണ്ട് നിരത്തിൽ. പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നാൽ അറിയാതെ കുഞ്ഞിൽ നിന്നും നിങ്ങളുടെ പിടി വിടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ആത്മവിശ്വാസംകൊണ്ട് കുഞ്ഞു നിങ്ങൾക്ക് നഷ്ടമാവരുത്.

4. രണ്ടുപേർക്കുമാത്രം യാത്രചെയ്യാൻ കഴിയുന്ന വാഹനത്തിൽ ഒത്തിരി ഭാരമുള്ള സാധനങ്ങളുമായി സഞ്ചരിക്കരുത്. ഒരു അപകടം ഉണ്ടായാൽ നിങ്ങളുടെ ജീവിതം മാത്രമല്ല മറിച് മറ്റു വാഹനങ്ങളിലുള്ളവരും ഇരകളായി തീർന്നേക്കാം..

5. മറ്റുള്ള വാഹനങ്ങളുമായി കുറച്ചു അകലത്തിൽ യാത്രചെയ്യുക. ഒരു പ്രശ്നത്തിനുള്ള സമയം നിങ്ങൾക്ക്ഇല്ല.

6. എളുപ്പവഴികളിലൂടെ പോയി നിങ്ങൾ നിയമം ലംഘിക്കാതെ ഇരിക്കുക. പലസ്ഥാപനങ്ങളും നൽകുന്ന വിവരങ്ങൾ അനുസരിച്ചു റോഡ് സുരക്ഷാ മാർഗങ്ങൾ ശരിയായ രീതിയിൽ സ്വീകരിക്കാത്തതാണ് പല അപകടങ്ങളും ക്ഷണിച്ചു വരുത്തുന്നത്.

7. നമ്മുടെ ഇന്ത്യയിൽ ഉയർന്നജന സംഖ്യനിരക്കും, കുണ്ടും കുഴികളും നിറഞ്ഞ റോഡുകളും, അധികാരികളുടെ വീഴ്ചയും അപകടങ്ങൾ ഉണ്ടാക്കാൻ കാരണമാവുന്നു. അതുകൊണ്ട് തന്നെ നമ്മളുടെ സുരക്ഷാ നമ്മൾ ഉറപ്പാക്കേണ്ടതാണ്.

ഇത് ഒരു ചെറിയ കാര്യമായി തോന്നുകയാണെങ്കിലും ശരിയായ രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഭാവിയിൽ അപകടങ്ങളെ ഒഴിവാക്കാൻ സാധിക്കും. റോഡ് നിയമങ്ങൾ നമ്മുടെ സുരക്ഷക്കു വേണ്ടിയുള്ളതാണ്. നമ്മുടെ ഇഷ്ടത്തിനു മാറ്റാനുള്ളതല്ല.

റോഡ് സുരക്ഷയിൽ നിങ്ങൾ വീഴ്ച വരുത്തുന്നതിലൂടെ നിങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവൻ പോലും അപകടത്തിൽ ആവുന്നു. ഇതിന്റെ അനന്തരഫലങ്ങൾ അറിഞ്ഞുകൊണ്ടുതന്നെ വീഴ്ചവരുത്തേണ്ട കാര്യമില്ലല്ലോ?

ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്. ഇത് നിങ്ങൾ വായിക്കുകയും അത് പാലിക്കുകയും ചെയ്യുകയാണെങ്കിൽ ഭാവിയിൽ അപകടങ്ങൾ കുറവായതും സുരക്ഷിതമായ റോഡുകളും നല്ല രീതിയിലുള്ള ട്രാഫിക്കും, നമ്മൾക്കു അഭിമാനിക്കാൻ വകയുണ്ടാക്കിയേക്കാം.

പഴം ചൊല്ലിൽ പതിരില്ല: ഒരിക്കലും ചെയാതിരിക്കുന്നതിനേക്കാളും നല്ലതു വൈകിയാണെങ്കിലും അത് ചെയ്യുന്നതാണ്.

0 Comments

Share Post

img
img
img

Blog Archive