Quick Enquiry

Kerala On Road Official Blog

Posted on : 26 May 2017
1440

വാഹന വായ്പകളും അവയുടെ നടപടിക്രമവും വസ്തുതകളും

ഇന്നത്തെ ജീവിതശൈലിയിൽ ഏവർക്കും അത്യാവശ്യമായ ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് വാഹനങ്ങൾ. ചിലർക്ക് ഇത് ആഡംബര സൂചകമാണെങ്കിൽ മറ്റു ചിലർക്ക് ഇത് വ്യാപാര സംബന്ധമായാണ് ഉപകരിക്കുന്നത്. ആവശ്യം എന്ത് തന്നെയുമാവട്ടെ, വാഹനങ്ങൾ എല്ലാ വീടുകളിലും അനിവാര്യമായ ഘടകമായി മാറിയിരിക്കുകയാണ്. രാജ്യത്ത് ഇവയുടെ ആവശ്യം കൂടിയതോടൊപ്പം, ധനകാര്യ സ്ഥാപനങ്ങൾ പണ്ടത്തേതിൽ നിന്നും കുറെ കൂടി ലളിതമായ നടപടികളിലൂടെ വാഹന വായ്പകൾ അവതരിപ്പിച്ചിരിക്കുകയും ചെയ്തു തുടങ്ങി. ലഘുവായ മാർഗങ്ങളിലൂടെ വാഹനം വാങ്ങിക്കാൻ സൗകര്യം ഏർപെടുത്തുന്നതോടൊപ്പം തന്നെ, നടപടി ക്രമങ്ങളിൽ കുഴപ്പങ്ങളൊന്നും വരാതിരിക്കുവാനായി ഉപഭോക്താക്കൾക്ക് പാലിക്കുവാൻ ചില നിയമ വ്യവസ്ഥകളും കമ്പനികൾ നിർബന്ധമാക്കിയിട്ടുണ്ട്. കുറെ കാലമായി വാഹനം സ്വപ്നം കണ്ടു കഴിയുന്നവർക്ക് ഈ വായ്പകൾ ഒരനുഗ്രഹമാണ് എന്ന് വേണം പറയാൻ.


കാർ വായ്പകൾ:

മറ്റുള്ളവരുടെ കണ്ണിൽ അസൂയ ഉളവാക്കും വിധം താനാഗ്രഹിക്കുന്ന കാർ വാങ്ങണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ട്. എന്നാൽ ഈ ആഗ്രഹം നടത്താൻ കഴിയാതെ പോവുന്നതിന്റെ കാരണം മറ്റൊന്നുമല്ല, സാമ്പത്തിക പ്രതിസന്ധികൾ തന്നെയാണ്. എന്നാൽ ആ കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് അനേകം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഉപഭോക്താക്കൾക്കായി പ്രയോജനകരമായ പദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്. പഴയതും പുതിയതുമായ കാറുകൾക്കുള്ള വായ്പകൾ ഔന്നത്യം നേടുന്ന ഈ കാലത്ത് നാം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകളുണ്ട്.

• തീർച്ചയായും, ബാങ്കുകൾ വായ്പ നൽകുമ്പോൾ അവർക്ക് ഉറപ്പിനായി ഏതെങ്കിലുംഒരു വസ്തു ഈടായി ഉപഭോക്താക്കളോട് ആവശ്യപ്പെടും. ഇതിന്റെ കാരണം ലളിതമാണ്. ഒരുപക്ഷെ,വായ്പ എടുക്കുന്ന വ്യക്തിക്ക് പണം തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നാൽ ബാങ്കിന് ഈ വസ്തു വിറ്റ് പണം തിരിച്ചെടുക്കാൻ വേണ്ടിയാണത്.


• വായ്പ തുകയെ കുറിച്ച് പറയുകയാണെങ്കിൽ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ആകെ തുകയുടെ 80 ശതമാനമാണ് വായ്പയായി നൽകുക. കാർ ഉപഭോക്താവ് 20 ശതമാനം ഡൌൺ പേയ്മെന്റായി നൽകുകയും മിച്ചം തുക മേല്പറഞ്ഞ കമ്പനി കാർ ഡീലർക്ക് നൽകുകയും ചെയ്യുന്നു.

• പുതിയ കാർ വാങ്ങുകയാണെങ്കിൽ ഉപഭോക്താവിന്റെ ആധാര രേഖകളും ചില മുഖ്യ പ്രമാണങ്ങളും കമ്പനി ആവശ്യപ്പെട്ടേക്കാം. ഉദാഹരണത്തിന് കെ വൈ സി (നോ യോർ കസ്റ്റമർ) രേഖകളായ ഫോട്ടോ, ഐ ഡി കാർഡ്, അഡ്രെസ്സ് പ്രൂഫ്, ഏജ്പ്രൂഫ് എന്നിങ്ങനെയുള്ളവയെല്ലാം പ്രധാനമായും ആവശ്യപ്പെടുന്നതായിരിക്കും. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റ്റ്, ഏറ്റവും ഒടുവിലത്തെ സാലറി സ്ലിപ്, ഫോം 16, ഇൻകം ടാക്സ് റിട്ടേൺ പ്രൂഫ്, എംപ്ലോയ്മെന്റ് സ്റ്റെബിലിറ്റി പ്രൂഫ് (നിയമനം ഉറപ്പാക്കുവാൻ ജോലി ചെയ്യുന്ന കമ്പനിയുടെ മേലധികാരികളിൽ നിന്നുമുള്ള ലെറ്റർ) എന്നിങ്ങനെയുള്ള പ്രമാണങ്ങളും ആവശ്യമാണ് വായ്പ ലഭിക്കാൻ. ഇത് കൂടാതെ ചില അവസരങ്ങളിൽ എല്ലാ രേഖകളുടെയും ഒറിജിനൽ ആവശ്യപ്പെടുന്നവരുമുണ്ട്.

• പഴയ കാറിനുള്ള വായ്പയാണെങ്കിൽ കാർ തന്നെ ഈടായി ആവശ്യപ്പെടുകയാണ് ബാങ്ക് ചെയ്യുക. കാറിന്റെ ഒറിജിനൽ ആർ സി ബുക്ക് കൈവശം വെച്ച് പകരം ഡ്യൂപ്ലിക്കേറ്റ് ആർ സി ബുക്കാണ് സ്ഥാപനങ്ങൾ ഉപഭോക്താവിന് നൽകുക. വായ്പ തുകയായി 60 മുതൽ 70 ശതമാനം വരെ ലഭിക്കുകയും ഈ തുക നിശ്ചിത കാലയളവിൽ മാസ ഗഡുക്കളായി അടച്ച് തീർക്കാനുള്ള അവസരം കമ്പനി ഒരുക്കുകയും ചെയ്യുന്നു.

• ഈ വായ്പ ലഭിക്കുവാനും ഉപഭോക്താവിന് മേല്പറഞ്ഞത് പോലെയുള്ള പ്രധാന രേഖകൾ നൽകേണ്ടതുണ്ട്. കെ വൈ സി (നോ യോർ കസ്റ്റമർ) രേഖകളായ ഫോട്ടോ, ഐ ഡി കാർഡ്, അഡ്രെസ്സ് പ്രൂഫ്, ഏജ്പ്രൂഫ്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റ്റ്, ഏറ്റവും ഒടുവിലത്തെ സാലറി സ്ലിപ്, ഫോം 16, ഇൻകം ടാക്സ് റിട്ടേൺ പ്രൂഫ്, എംപ്ലോയ്മെന്റ് സ്റ്റെബിലിറ്റി പ്രൂഫ് (നിയമനം ഉറപ്പാക്കുവാൻ ജോലി ചെയ്യുന്ന കമ്പനിയുടെ മേലധികാരികളിൽ നിന്നുമുള്ള ലെറ്റർ) എന്നിങ്ങനെയുള്ള എല്ലാ രേഖകളും നൽകേണ്ടതാണ്. അടുത്ത പടി, കൊടുത്ത രേഖകളിൽ പൊരുത്തക്കേടുകളില്ല എന്നുറപ്പ് വരുത്താനായി കമ്പനിയിൽ നിന്നും നേരിട്ടുള്ള അന്വേഷണം ആണ്. ഇതുറപ്പ് വരുത്തിയ ശേഷമാണ് ഉപഭോക്ക്താവിന്റെ അക്കൗണ്ടിലേക്ക് വായ്പ തുക കമ്പനി നിക്ഷേപിക്കുക.


ബൈക്ക് വായ്പകൾ:

ബൈക്ക് ഏറ്റവും ഇന്ധനക്ഷമതയുള്ള ഒരു വാഹനമാണ് എന്ന് മാത്രമല്ല പുരുഷന്മാർ, പ്രത്യേകിച്ച് യുവാക്കൾ ഒന്നടങ്കം ഇഷ്ടപ്പെടുന്ന വാഹനവും കൂടിയാണ്. ഗതാഗത കുരുക്ക് അനായാസേന തരണം ചെയ്യാൻ സാധിക്കുന്ന മറ്റൊരു വാഹനം ഇല്ലെന്ന് തന്നെ പറയാം. ഇതൊക്കെ കൊണ്ടാവണം, രാജ്യത്തെ ബൈക്ക് വില്പന കുതിച്ചുയരുകയാണ്. നേരത്തെ പറഞ്ഞ പോലെ തന്നെ, ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹവും പലരും വേണ്ടെന്ന് വെക്കുന്നതിന്റെ കാരണം അതിന്റെ വിലയും അത്രക്ക് തുക ഒരുമിച്ചടയ്ക്കാനുള്ള ബുദ്ധിമുട്ടുമാണ്. ഇവിടെയാണ് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും സഹായത്തിനെത്തുന്നത്.

• പുതിയ ബൈക്ക് വാങ്ങാനുള്ള വായ്പ ഒരു കമ്പനി നൽകുന്നത് ഉപഭോക്താവിന്റെ ശമ്പളത്തിനെ അടിസ്ഥാനമാക്കിയാണ്. പ്രധാന രേഖകളും മറ്റും നൽകിയാൽ അതനുസരിച്ച്, വായ്പയുടെ പരമാവധി തുകയും വാങ്ങുന്ന ആൾക്ക് ലഭിക്കുന്നതായിരിക്കും. നൽകേണ്ട രേഖകൾ പ്രധാനമായും കെ വൈ സി (നോ യോർ കസ്റ്റമർ) രേഖകളായ ഫോട്ടോ, ഐ ഡി കാർഡ്, അഡ്രെസ്സ് പ്രൂഫ്, ഏജ്പ്രൂഫ്, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റ്റ്, കഴിഞ്ഞ മൂന്ന് മാസത്തെ സാലറി സ്ലിപ്, ഫോം 16, ഇൻകം ടാക്സ് റിട്ടേൺ പ്രൂഫ്, എംപ്ലോയ്മെന്റ് സ്റ്റെബിലിറ്റി പ്രൂഫ് (നിയമനം ഉറപ്പാക്കുവാൻ ജോലി ചെയ്യുന്ന കമ്പനിയുടെ മേലധികാരികളിൽ നിന്നുമുള്ള ലെറ്റർ) എന്നിവയാണ്.

ഇത് നൽകിയാൽ പിന്നീട് കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അന്വേഷണമായിരിക്കും. എല്ലാ രേഖകളും കൃത്യമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പ്രസ്തുത അക്കൗണ്ടിലേക്ക് കമ്പനി പണം നിക്ഷേപിക്കുന്നതായിരിക്കും.


• പഴയ ബൈക്കുകൾക്ക് നൽകുന്ന വായ്പ മറ്റ് അത്യാവശ്യ ചിലവുകൾ നടപ്പിലാക്കാൻ വേണ്ടിയാണ് ഉപഭോക്താക്കൾ വിനിയോഗിക്കുന്നത്. പഴയ കാർ വായ്പകളെ പോലെ തന്നെ പഴയ ബൈക്ക് വായ്പകളും വാഹനത്തിന്റെ മൂല്യം അനുസരിച്ചാണ് ലഭിക്കുക. ഇവിടെയും ബൈക്കിന്റെ ഒറിജിനൽ ആർ സി ബുക്ക് ഈടായി സ്വീകരിച്ച് പകരം ഡ്യൂപ്ലിക്കേറ്റ് ആർ സി ബുക്കാണ് ഉപഭോക്താവിന് ബാങ്ക് നൽകുക. ഇത് കൊണ്ട് തന്നെ ബൈക്ക് നല്ല നിലയിലായിരിയ്ക്കണമെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മേല്പറഞ്ഞ രേഖകളും മറ്റും സമർപ്പിക്കുകയാണെങ്കിൽ ധന സ്ഥാപനങ്ങളിൽ നിന്നും വായ്പ ലഭിക്കാൻ ഒട്ടും തന്നെ ബുദ്ധിമുട്ടേണ്ടി വരില്ല.

വാഹന വായ്പകൾ ലഭിക്കുവാനുള്ള ലളിതശൈലി കൊണ്ടും തുക അടയ്ക്കുവാനുള്ള സുലഭ സമ്പ്രദായങ്ങൾ കൊണ്ടും മുമ്പത്തേക്കാൾ പ്രസിദ്ധി ആർജ്ജിച്ച്കൊണ്ടിരിക്കുകയാണ്. സാമ്പത്തിക ഞെരുക്കം കാരണം വാഹനം വാങ്ങാനുള്ള ആഗ്രഹം ഉപേക്ഷിച്ചവർക്ക് ഈ വായ്പാപദ്ധതികൾ ഒരു അനുഗ്രഹം തന്നെയാണ്. മുൻപ് ബുദ്ധിമുട്ടി ലഭിച്ച വായ്പകൾ ഇന്ന് വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ് ഇവയെ ഉപഭോക്താക്കളിലേക്ക് ആകർഷിച്ച പ്രധാന വസ്തുത. അതേ പോലെ തന്നെ അടച്ച് തീർക്കുവാൻ ഈസി മന്ത്ലി ഇൻസ്റ്റാൾമെൻറ്സ് അഥവാ ഇ എം ഐ (EMI) സൗകര്യം വന്നതോടെ ജനങ്ങൾക്ക് വായ്പയെടുക്കാൻ കൂടുതൽ ധൈര്യമായി. ഇത് തന്നെയാണ് ഈ കമ്പനികളുടെ വിജയവും.

ഇത്രയൊക്കെയാണെങ്കിലും, ഒരു ചെറിയ ഉപദേശം എന്ന നിലയ്ക്ക് പറയട്ടെ. വായ്പ എടുക്കുമ്പോൾ ആദ്യം കമ്പനിയുടെ നടപടിക്രമവും ഇതോടൊപ്പം ഈടാക്കുന്ന ഫീസ്, മറ്റ് ചാർജുകൾ എന്നിവയെ കുറിച്ച് നല്ല ധാരണയുണ്ടാവാൻ ശ്രദ്ധിക്കുക. ഇന്ററെസ്റ് റേറ്റ്, ഇ എം ഐ എന്നിവയെ കുറിച്ച് നല്ല പോലെ അന്വേഷിച്ച ശേഷം വേണം തീരുമാനം എടുക്കാൻ. നാം കൊടുക്കുന്ന രേഖകളും മറ്റും കൃത്യമാണ് എന്ന് കൂടിയായാൽ പിന്നെ എത്രയും പെട്ടെന്ന് നിങ്ങൾക്ക് വായ്പ ലഭിക്കുമെന്ന് ഉറപ്പ്.

0 Comments

Share Post

img
img
img

Blog Archive