Bike News
whatsapp fb googleplus Pin
Read in: English
Write Your Comment

ബജാജ് സിടി 110 ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു; തുടക്കവില 37997 രൂപ

By KOR team | Pubilshed:04-Jul-2019
Bajaj CT 110

കിക്ക് സ്റ്റാർട്ട്, സെൽഫ് സ്റ്റാർട്ട് എന്നീ രണ്ട് വകഭേദങ്ങളിൽ ബജാജ് ഓട്ടോ അവരുടെ സിടി കമ്മ്യൂട്ടർ സീരീസിലേക്ക് സിടി 110 എന്ന എൻട്രി ലെവൽ മോഡൽ അവതരിപ്പിച്ചു. കിക്ക് സ്റ്റാർട്ട് സിടി 110 ന് 37,997 രൂപയും ഇലക്ട്രിക് സ്റ്റാർട്ട് സിടി 110 ന് 44,352 രൂപയും (എക്സ്-ഷോറൂം ദില്ലി) ആണ് വില.

ബജാജ് ന്റെ പുതിയ അടിസ്ഥാന മോഡലിന് ബജാജ് സിടി 100 നെക്കാൾ അല്പം കൂടുതലാണ് വിലയുള്ളതെങ്കിലും, ഉപഭോക്താക്കൾക്ക് ഇത് നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. പുതിയ ഗ്രാഫിക്സ്, റബ്ബർ ടാങ്ക് പാഡ്, അധിക പാഡിംഗ് ഉള്ള വലിയ സീറ്റ്, ബ്ലാക്ക് എഞ്ചിൻ, വലിയ ക്രാഷ് ഗാർഡുകൾ, ഉയർത്തിയ എക്സ്ഹോസ്റ്റ് പൈപ്പ് തുടങ്ങിയവ അവയിൽ എടുത്തുപറയേണ്ട സവിശേഷതകളാണ്.

ബജാജ് സിടി 100 നും ബജാജ് പ്ലാറ്റിന 110 നും ഒപ്പമാണ് പുതിയ ബജാജ് സി ടി 110ന്റെ സ്ഥാനം. പ്ലാറ്റിനയിൽ നിന്നും കടമെടുത്ത 110 സിസി ഡിടിഎസ്-ഐ എഞ്ചിൻ 8.6 ബിഎച്ച്പി കരുത്തും 9.81 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എല്ലാ ഗിയർഷിഫ്റ്റുകളും താഴോട്ടുള്ള സജ്ജീകരണമാണ് നാല് സ്പീഡ് മാനുവൽ ഗിയർബോക്സിൽ ഉള്ളത്.

മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബറുകളും സജ്ജീകരണം യാത്ര സുഗമമാക്കുന്നു. ബ്രേക്കിംഗ് സമയത്ത് അധിക ഗ്രിപ്പ് ലഭിക്കുവാനായി ആന്റി-സ്കിഡ് ബ്രേക്കുകളും ഇതിലുണ്ട്. ഡിസ്ക് ബ്രേക്കുകൾ ഇല്ലാത്തത് ഒരു പോരായ്മയാണ്. 170 എംഎം ഗ്രൗണ്ട് ക്ലിയറൻസ് സെഗ്മെന്റിൽ നിന്നുള്ള മറ്റ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ മെച്ചപ്പെട്ടതാണ്. നമ്മുടെ രാജ്യത്തുള്ള കുഴികൾ നിറഞ്ഞ പരുക്കൻ റോഡുകളിൽ സഞ്ചരിക്കുവാൻ മസ്കുലാർ ടയറുകൾ ലഭ്യമാക്കിയിട്ടുണ്ട്.

ബജാജിന്റെ പുതിയ സിടി 110 -ഇന്റെ എതിരാളികൾ ഹീറോ എച്ച്എഫ് ഡീലക്സ് , ടിവിഎസ് സ്പോർട്ട് എന്നിവയാണ്. ഇന്ത്യയിലെ എല്ലാ ബജാജ് ഡീലർഷിപ്പുകളിലും ഈ ബൈക്ക് ലഭ്യമാണ്.

Comments

▤ Your Comments

Bajaj
CT 110

Polarity
Sport

LATEST BIKE NEWS

img

ഹീറോ സ്പ്ലെണ്ടർ ഐസ്മാർട് ബിഎസ് 6 Rs.64,900 വിലയ്ക്ക് ലോഞ്ച് ചെയ്തു

2019-11-08
img

ടിവിഎസ് അപ്പാച്ചെ ആർടിആർ 2019 ക്സോണക്റ്റ് കണക്റ്റിവിറ്റിയോടെ അവതരിപ്പിച്ചു

2019-10-08
img

ബെനേലി ലിയോഞ്ചിനോ 250 ഇന്ത്യയിൽ 2.5 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി

2019-10-07

Chat