Bike News
whatsapp fb googleplus Pin
Read in: English
Write Your Comment

മാറ്റങ്ങളുടെ കരുത്തുമായി ബജാജ് വിക്രാന്ത്

By KOR team | Pubilshed:24-Dec-2018
Bajaj V15 BSIV

ബജാജ്, തങ്ങളുടെ V15 മോഡലിനെ, പുതിയ തലമുറ ഗിയറിങ് സംവിധാനങ്ങളും മെച്ചപ്പെട്ട പ്രകടന മികവുമായി നവീകരിച്ചിരിക്കുകയാണ്.

ലോഞ്ച് ചെയ്ത സമയത്ത് ബജാജ് വിക്രാന്ത് വലിയ രീതിയിൽ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഇന്ത്യൻ സായുധസേനയുടെ നിരവധി യുദ്ധങ്ങളിൽ സേവനം കാഴ്ചവച്ച ഐഎൻഎസ് വിക്രാന്ത് എന്ന പടക്കപ്പലിൽ ഉപയോഗപ്പെടുത്തിയ ലോഹമുപയോഗിച്ചാണ് ബജാജ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്. ക്രൂയിസർ സ്റ്റൈലിലുള്ള ഒരു കമ്മ്യുട്ടർ എന്ന രീതിയിൽ നിർമ്മിച്ച ഈ വാഹനത്തിന്റെ രൂപഘടനയിൽ ഒരു പുതുമ ഉണ്ടായിരുന്നു.

ഇപ്പോൾ, ശ്രദ്ധേയമായ ചില പുതുമകൾ ബജാജ് ഈ മോഡലിന് നൽകിയിരിക്കുകയാണ്. നവീകരിച്ച മോഡലിന് നിലവിലെ മോഡലിനേക്കാൾ 1bhp അധികം കരുത്ത് നൽകിയിട്ടുണ്ട്. ഈ മാറ്റം വാഹനത്തിന്റെ 149.5cc എയർ കൂൾഡ് എൻജിനെ 12.8bhp കരുത്തും 13Nm ഉയർന്ന ടോർക്കും ഉദ്പാദിപ്പിക്കുന്ന തരത്തിൽ മെച്ചപ്പെടുത്തിയിരിക്കുന്നു.ഗിയറിങ് സംവിധാനത്തിലും ചില മാറ്റങ്ങൾ ദൃശ്യമാണ്. ഓൾ ഡൌൺ എന്ന രീതിയിൽ നിന്നും മാറി ഇപ്പോഴത്തെ ബൈക്കുകളിൽ കാണുന്ന വൺ ഡൌൺ, ഫോർ അപ്പ് എന്ന രീതിയിലേക്ക് ഗിയറിങ് സംവിധാനത്തെ നവീകരിച്ചിട്ടുണ്ട്. .

എൻജിനിലെയും ഗിയറിലെയും പുതുമകൾക്കൊപ്പം, നവീകരിച്ച V15ന്റെ ഫ്യുവൽ ടാങ്കിലും സൈഡ് പാനലിലും പുതിയ ഗ്രാഫിക്സും നൽകിയിരിക്കുന്നതായി കാണാം. ഈ മാറ്റങ്ങളല്ലാതെ ബാക്കി എല്ലാം നിലവിലേത് പോലെ തന്നെ നിലനിർത്തിയിട്ടുണ്ട്. മുൻഭാഗത്ത് ടെലസ്കോപ്പിക് ഫോർക്കും പിന്നിൽ ട്വിൻ ഷോക്കും സസ്പെൻഷൻ ജോലികളും, 240mm ഡിസ്ക് മുൻഭാഗത്തും 130mm ഡ്രം പിൻഭാഗത്തും ബ്രേക്കിങ് ജോലികളും നിർവഹിക്കുന്നു.ഏപ്രിൽ 2019 ഓടെ ഈ മോട്ടോർസൈക്കിളിൽ എബിഎസ് സംവിധാനവും ഉൾപ്പെടുത്തിയേക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. .

2019 ബജാജ് V15 ഇപ്പോൾ 67,187 രൂപ വിലയിൽ രാജ്യത്തെ വിവിധ ബജാജ് ഷോറൂമുകളിൽ ലഭ്യമാണ്. പുതുമകളുമായെത്തുന്ന ബജാജ് V15ന്റെ പ്രധാന എതിരാളികളായി പറയാവുന്നത്ഹോണ്ട യൂനിക്കോൺ 150, ഹീറോ അച്ചീവർ, യമഹ SZ-RR എന്നീ മോഡലുകളാണ്.

Comments

▤ Your Comments

Bajaj
V15 BSIV

TVS
Radeon Special Edition

LATEST BIKE NEWS

img

ഹോണ്ട ആക്ടിവ 125 ബിഎസ് 6 സ്കൂട്ടർ 67,490 പ്രാരംഭ വിലയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ചു

2019-09-13
img

ഒകിനാവ പ്രെയ്സ്പ്രോ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യയിൽ 71990 രൂപയ്ക്ക് പുറത്തിറക്കി

2019-09-09
img

റിവോൾട്ട് ഇന്റെലികോർപ് ആർവി 300, ആർവി 400 എന്നീ രണ്ട് ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.

2019-08-30