Bike News
whatsapp fb googleplus Pin
Read in: English
Write Your Comment

ടിവിഎസ് അപ്പാച്ചെ ആർടിആർ 2019 ക്സോണക്റ്റ് കണക്റ്റിവിറ്റിയോടെ അവതരിപ്പിച്ചു

By KOR team | Pubilshed:08-Oct-2019
TVS Apache RTR 200 4V

ഒട്ടേറെ സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുതിയ കൺസോൾ ആണ് അപ്പാച്ചെ ആർ ടി ആർ 200 4v യുടെ ഏറ്റവും വലിയ പ്രത്യേകത. ലോ ഫ്യൂൽ അസിസ്റ്റ്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, റേസ് ടെലിമെട്രി, കോൾ/എസ്എംഎസ് അലേർട്ട്, ക്രാഷ് അലേർട്ട്, ലീൻ ആംഗിൾ മോഡ് എന്നിവ അവയിൽ ചിലത് മാത്രം. 1,19,032 രുപയാണ് പുതിയ ബൈക്കിന്റെ എക്സ് ഷോറൂം വില .

ടേൺ-ബൈ-ടേൺ നാവിഗേഷൻ ഇടയ്ക്കിടെ മൊബൈൽ ഫോണിലേക്ക് നോക്കാതെ തന്നെ മാപ്പ് ഉപയോഗിച്ച് സഞ്ചരിക്കാൻ റൈഡറെ സഹായിക്കുന്നു. കോളർ ഐഡി സഹിതമുള്ള കോൾ/എസ്എംഎസ് അലേർട്ട്, അപകടം ഉണ്ടായാൽ കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സഹായിക്കുന്ന ക്രാഷ് അലേർട്ട് സിസ്റ്റം എന്നിവ പുതുമയാർന്നതാണ്.

ഈ സവിശേഷതകൾ ടിവിഎസ് അവരുടെ എൻടോർക്ക് 125-ൽ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ആദ്യത്തെ സ്കൂട്ടറാണ് എൻടോർക്ക് 125. ഇതിന്റെ പുതുക്കിയ മോഡലായ ടിവിഎസ് എൻടോർക്ക് റേസ് എഡിഷൻ കമ്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു.

ടിവിഎസ് -ൻറെ പേറ്റന്റ്ഡ് ഓയിൽ കൂൾഡ് കംബഷൻ ചേംബർ (ഒ 3സി) സാങ്കേതികവിദ്യ നൽകിയിട്ടുള്ള എഞ്ചിൻ 10 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയ്ക്കുവാൻ സഹായിക്കുന്നു. 197.75 സിസി എഞ്ചിൻ 8500 ആർപിഎമ്മിൽ 15.09 കിലോവാട്ട് ഔട്ട്പുട്ടും 7000 ആർപിഎമ്മിൽ 18.01 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

ആന്റി-റിവേഴ്സ് ടോർക്ക് (എ-ആർടി) സ്ലിപ്പർ ക്ലച്ച് സംവിധാനം 5 സ്പീഡ് ഗിയർബോക്സിൽ അപ്ഷിഫ്റ്റുകൾ വേഗത്തിലാക്കുന്നത് കൂടാതെ ഗിയർ ഷിഫ്റ്റുകൾ കൃത്യതയാർന്നതുമാക്കുന്നു. മുന്തിയ ഇനം റേസ് ടയറുകൾ ഓപ്ഷനായി തിരഞ്ഞെടുക്കാനും സാധിക്കും.

മുന്നിലും പിന്നിലും നൽകിയിട്ടുള്ള റോട്ടോ-പെറ്റൽ ഡിസ്ക് ബ്രേക്കുകൾ മികച്ച സ്റ്റോപ്പിംഗ് പവറിനും വേഗത്തിൽ താപ വിസർജ്ജനത്തിനും ഉതകുന്നു. റിയർ വീൽ ലിഫ്റ്റ്-ഓഫ് പ്രൊട്ടക്ഷൻ (ആർഎൽപി) നിയന്ത്രണമുള്ള ഡ്യൂവൽ-ചാനൽ എബിഎസ് സംവിധാനം എമർജൻസി ബ്രേക്കിംഗ് സമയത്ത് റൈഡർ സേഫ്റ്റി ഉറപ്പാക്കുന്നു.

മുകളിൽ സൂചിപ്പിച്ച സവിശേഷതകൾ പുതിയ ടിവിഎസ് അപ്പാച്ചെ ആർടിആർ 200 4v യെ അതിന്റെ എതിരാളികളായ ബജാജ് പൾസർ എൻഎസ് 200, യമഹ എഫ് സി 25, യമഹ എം ടി 15, ഹീറോ എക്സ്ട്രീം 200 എന്നിവയ്ക്ക് കടുത്ത എതിരാളിയാക്കുന്നു.

Comments

▤ Your Comments

TVS
Apache RTR 200 4V

Polarity
Sport

LATEST BIKE NEWS

img

ഹീറോ സ്പ്ലെണ്ടർ ഐസ്മാർട് ബിഎസ് 6 Rs.64,900 വിലയ്ക്ക് ലോഞ്ച് ചെയ്തു

2019-11-08
img

ബെനേലി ലിയോഞ്ചിനോ 250 ഇന്ത്യയിൽ 2.5 ലക്ഷം രൂപയ്ക്ക് പുറത്തിറക്കി

2019-10-07
img

ബിഎംഡബ്ല്യു തങ്ങളുടെ R 1250 RT, R 1250 R എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യ്തു

2019-09-26

Chat