Quick Enquiry

e
img
img
img
HOME  >  NEWS  >  CARS  >  BMW LAUNCHES 520D M SPORT IN INDIA AT RS.54 LAKH
car NEWS
ബി എം ഡബ്ള്യു 520 ഡി എം സ്പോർട്ട് ഇന്ത്യൻ വിപണിയിൽ, വില 54 ലക്ഷം രൂപ
Published: 03-Aug-2016

News - BMW launches 520d M sport in India at Rs.54 lakh

ലോകത്തിലെ ആഡംബരകാർ നിർമാണ കമ്പനിയായ ബി എം ഡബ്ള്യു ഏറ്റവും പുതിയ 520ഡി എം സ്പോർട്ട് ഇന്ത്യൻ വിപണിയിലിറക്കി.നവീകരിച്ച പുതിയ മോഡലിന് ഇപ്പോൾ നിലവിലുള്ള മോഡലുമായി പേരിൽ മാത്രമേ സാമ്യതയുള്ളൂ. കമ്പനിയുടെ ചെന്നൈയിലുള്ള നിർമാണ ശാലയിൽ നിർമ്മിച്ചെടുത്ത ഈ പുതിയകാർ രാജ്യത്തെ എല്ലാ ബി എം ഡബ്ള്യു ഡീലർഷിപ്പുകളിലും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

ഈ സെഡാനിൽ പ്രകടമായ നവീകരിച്ച സ്പോർട്സ് ലുക്കും മേന്മയേറിയ സവിശേഷതകളും ഇതിനെ പഴയ എക്സിക്യൂട്ടീവ് മോഡലിൽ നിന്നും വേർതിരിക്കുന്നു. സ്പോർട് സ്ഫീച്ചറുകൾ ഏറെ ഉള്ള വാഹനമായാലും ഇവന് ആകർഷകത്വം തുളുമ്പുന്ന രൂപരേഖയാണ്.18 ഇഞ്ചിന്റെ ഇരട്ട അഴികളുള്ള അലോയ് ചക്രങ്ങൾ സുഗമമായ യാത്രകൾക്ക് മാത്രമല്ല ബലിഷ്ഠമായ പ്രൗഡിക്കും കാരണമാകുന്നു.

പ്രബലമായ എയർ ഇൻ ലെറ്റുകൾ വാഹനത്തിലെ വായു സഞ്ചാരത്തിന് സഹായിക്കുന്നു. കൂടുതൽ ബോഡി ലൈനുകളും സൈഡ് സ്കേർട്ടുകളും, ഇരുണ്ട ക്രോമിലുള്ള എക്സ്ഹോസ്റ് പൈപ്പുകളും, മെറ്റാലിക് ഷേഡിലുള്ള ഡിഫ്യൂസറുകളും എല്ലാം കാഴ്ചക്കാർക്ക് കൗതുകം പകരുന്ന സവിശേഷതകളാണ്.

വാഹനത്തിലുടനീളം അവിടവിടെയായി കാണാവുന്ന എംബാഡ്ജ് ഇവന്റെ പ്രൗഡിക്ക് മാറ്റു കൂട്ടുന്നു. ബാഹ്യരൂപത്തിൽ ഉല്ലാസപ്രിയനായും ആകർഷണനീയനായും ഇവൻ കാണികളെ അതിശയിപ്പിച്ചെങ്കിൽ ഉൾഭാഗത്ത് യാത്രാ സുഖവും ആഡംബരവും നൽകുന്ന ഫീച്ചറുകൾ ഒട്ടനവധിയാണ്. സൗകര്യപൂർവം ക്രമീകരിക്കാവുന്ന മുൻസീറ്റുകൾ പരമാവധി സുഖം പ്രധാനം ചെയ്യുന്നു കാരണം ഇവ ഡകോട്ട ലെതർ എന്ന ഉന്നത നിലവാരമുള്ള മെറ്റീരിയൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.

അനേകം സ്വിച്ചുകളും കൺട്രോൾസും അടങ്ങിയ സ്റ്റിയറിങ് വീൽ വളരെ സുഖപ്രദവും നിയന്ത്രിക്കാൻ എളുപ്പവുമാണ്. ഇത്കൊണ്ട് തന്നെ വാഹനം ഓടിക്കുന്ന വ്യക്തിക്കും വളരെ ആയാസകരമായ യാത്രയായിരിക്കും എന്നുറപ്പിക്കാം. അപൂർവമായ ഫ്യുയൽ ഇൻജെക്ഷൻ ടെക്നോളജിയിൽ സജ്ജമാക്കിയ 1995 സിസി ട്വിൻ ടർബോ ഡീസൽ എൻജിൻ ആണ് പുതിയ 520 ഡിഎം സ്പോർട്ടിന്റെ ഉള്ളിൽ പ്രവർത്തിക്കുന്നത്.

8 സ്പീഡ് ഉള്ള ഗിയർ ബോക്സിലേക്ക് ഘടിപ്പിച്ചിരിക്കുന്ന നാല് സിലിണ്ടറുകൾ അടങ്ങിയ ഈ എൻജിൻ 190 എച് പി കരുത്തും 400 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. പൂജ്യത്തിൽ നിന്നും നൂറിലേക്ക് കുതിച്ചു പായാൻ ഇവന് വെറും 7.7 സെക്കൻഡുകൾ മതി. പരമാവധി സ്പീഡ് മണിക്കൂറിൽ 233 കി മി ആണ്.

സുരക്ഷയുടെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്തബി എം ഡബ്ള്യു , ഈ പുതിയ മോഡലിൽ ലോകോത്തര നിലവാരമുള്ള സുരക്ഷാ ടെക്നോളജിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത്കൊണ്ട് തന്നെ പുതിയ 520 ഡിഎം സ്പോർട്ടിൽ യാത്ര ചെയ്യുന്നവർക്ക് സുരക്ഷയുടെ കാര്യത്തിൽ ആശങ്ക വേണ്ട എന്ന് തന്നെ പറയാം.

ഇവൻറെ വില 54 ലക്ഷമാണ്. മനസ്സിൽ ബി എം ഡബ്ള്യു ആണെങ്കിൽ മുടക്കിയ വിലക്കുള്ള അത്രയും ഗുണങ്ങളുള്ള ഇവൻ തന്നെ ഉത്തമൻ.

Jeep Renegade 2019 may be launched in India soon
ജീപ്പ് റെനഗേഡ് 2019 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും

വളരെ ആകർഷകമായ നിരയുമായാണ് ഇന്ത്യയിൽ അരങ്ങ് കുറിച്ചത് എന്നത് കൊണ്ട് തന്നെ, ജീപ്പ് എന്ന ബ്രാൻഡിനെ സംബന്ധിച്ച് 2017 തീർച്ചയായും ഒരു നല്ല വർഷം ആയിരുന്നു. ജീപ്പ് റാൻഗ്ലർ, ഗ്രാൻഡ് ചെറോകീ, ഗ്രാൻഡ് ചെറോകീ SRT, ജീപ്പ് കോംപസ്സ്‌ എന്നിവയാവും പെട്ടെന്ന് നിങ്ങളുടെ ഓർമയിലെത്തുന്ന വാഹനങ്ങൾ.


Bentley Launches 2018 Bentayga V8 with a less powerful engine
ബെന്റയാഗ 2018ന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് ബെന്റ്ലി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

2016ൽ ബെന്റ്ലി ബെന്റയാഗ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അന്ന് അത് W12 പെട്രോൾ എഞ്ചിനായിരുന്നു. കൂടാതെ അന്നത് ഏറ്റവും വേഗതയേറിയ എസ്യുവി ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അരങ്ങേറ്റത്തിന് രണ്ടു വർഷം ഇപ്പുറം ബെന്റ്ലി ഇതേ വാഹനത്തിന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് V8 പെട്രോൾ വേരിയന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതിന്റെ വില ഇന്ത്യയിൽ 3.85 കോടി രൂപ ആയിരുന്നെങ്കിൽ പുതിയ പതിപ്പിന്റേത് 3.78 കോടി രൂപ ആണ് (എക്സ്-ഷോറൂം വില).

 Maruti Suzuki Ignis all set to be launched next month
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


Peugeot buys Ambassador Car brand from Hindustan Motors
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


Maruti Suzuki Swift 2017 Old wine in a new bottle  Find out
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


Honda WR-V ready to hit Indian roads on March 16th, 2017
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


Mercedes Benz India announces plans to bring hybrid & electric car
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


Jeep Compass expected to be priced around 25 lakh
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


Isuzu MU-X launched in India at a starting price of Rs.23.99 lakh
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


2017 Maruti Dzire- Bookings open at Rs.11,000 token amount
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
HYUNDAI Creta Facelift

HYUNDAI
Creta Facelift

1.6 SX Option Diesel
15.04 Lakh

img
MAHINDRA XUV 5OO 2018

MAHINDRA
XUV 5OO 2018

W11
16.5 Lakh

All New BMW X3 launched in India starting at Rs.49.99 lakh
പുതിയ ബിഎംഡബ്ള്യു X3 49.99 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ബിഎംഡബ്ള്യുവിൽ നിന്നും ഏറെ പ്രതീക്ഷിച്ചിരുന്ന മൂന്നാം തലമുറയിലെ ബിഎംഡബ്ള്യു X3 എക്സ്പെഡിഷൻ വേരിയന്റിന് (xDrive 20d Expedition) 9.99 ലക്ഷം രൂപയും ലക്ഷ്വറി ലൈനിന് (xDrive 20d Luxury Line) 56.70 ലക്ഷം രൂപയും ആരംഭവിലയായി ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ബിഎംഡബ്ള്യു SUV നിരയിലെ ഏറ്റവും യോഗ്യതലക്ഷണങ്ങളോട് കൂടിയ മോഡലാണ് X3 . ഇരുപതാം വാർഷികാഘോഷങ്ങൾ നടന്ന ചെന്നൈയിലെ കമ്പനിയുടെ പ്ലാന്റിൽ പുതിയ തലമുറ X3യുടെ നിർമ്മാണവും സംയോജനവും തുടങ്ങിക്കഴിഞ്ഞു എന്ന് റിപ്പോർട്ടുകൾ പറയുന്നു.

BMW launches two new cars – X3 and X5 petrol in India
ബിഎംഡബ്ല്യൂ പുതിയ രണ്ടു കാറുകൾ (X3, X5 പെട്രോൾ ) ഇന്ത്യൻ വിപണിയിൽ ഇറക്കുന്നു.

ബി എം ഡബ്ല്യൂ പ്രസിഡന്റ് ഫ്രാങ്ക് സ്ക്ലോഡർ, കമ്പനി അധികം വൈകാതെ തന്നെ നിലവിലുള്ള എല്ലാ മോഡലുകളെയും പെട്രോൾ വേർഷൻ ഇറക്കുമെന്നു അറിയിച്ചിരിക്കുന്നു. ഇത് നടപ്പിൽ വരുന്നതായാണ് സൂചനകൾ. വാക്ക് പാലിച്ചുകൊണ്ട് ബിഎംഡബ്ല്യൂ തങ്ങളുടെ പ്രശസ്ത എസ് യു വി കളായ X3 xഡ്രൈവ് 28i, X5 xഡ്രൈവ്35i എന്നീവ ഡിസംബർ 7 നു ഇന്ത്യയിൽ ഇറക്കുകയാണ്. രണ്ടുമോഡലുകളിലും ചെന്നൈയിലെ പ്ലാന്റുകളിൽ നിർമിച്ചവയും അവിടെയുള്ള ഷോറൂമുകളിൽ ലഭ്യവുമാണ്.

 Brexit shocks the global economy
ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഓട്ടോ സ്റ്റോക്സിനേയും മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്.

ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ ബാധിച്ച ബ്രെക്സിറ്റുമായി ബന്ധപ്പെട്ട വാർത്തകൾ ഓട്ടോ സ്റ്റോക്സിനേയും മോശമായി തന്നെ ബാധിച്ചിരിക്കുകയാണ്.

image
ബി എം ഡബ്ള്യു എക്സ് വൺ

ഈയടുത്തകാലം വരെ ബി എം ഡബ്ള്യു കുടുംബത്തിലെ 'കുഞ്ഞാവ' എന്നു വിശേഷിപ്പിക്കാമായിരുന്നു എക്സ് വണ്ണിനെ; 'എക്സ്' സീരീസ് എസ് യു വികൾക്കിടയിലെ നവജാതൻ, ഓമനത്തം തുളുമ്പുന്ന രൂപവും രസികൻ എഞ്ചിനും താങ്ങാവുന്ന വിലയുമൊക്കെയായി ഉഗ്രപ്രതാപികളായ 'എക്സ്' സഹോദരങ്ങൾക്കൊരു കുഞ്ഞനുജൻ. ഇന്ന്, പിറന്നിട്ട് 7 കൊല്ലം പിന്നിടുമ്പോൾ എക്സ് വൺ അതിന്റെ രണ്ടാം തലമുറയിലേക്കു കടന്നിരിക്കുകയാണ്. രൂപത്തിലും സാങ്കേതികതകളിലും ഏറെ പുതുമകളുമായെത്തുന്ന പുത്തൻ എക്സ് വണ്ണിനെയാണ് ഇനി നാം പരിചയപ്പെടുവാൻ പോകുന്നത്.

ALTERNATIVE MODELS
LAND ROVER Range Rover Evoque Convertible

LAND ROVER Range Rover Evoque Convertible

69.53 Lakh TO 69.53 Lakh

AUDI A6

AUDI A6

45.15 Lakh TO 89.95 Lakh

MERCEDES BENZ AMG GLA 45

MERCEDES BENZ AMG GLA 45

77.85 Lakh TO 80.67 Lakh

LEXUS NX

LEXUS NX

53.18 Lakh TO 55.58 Lakh

FORD Mustang

FORD Mustang

74.62 Lakh TO 74.62 Lakh

LAND ROVER Range Rover Velar

LAND ROVER Range Rover Velar

78.83 Lakh TO 1.38 Cr