Quick Enquiry

e
img
img
img
HOME  >  NEWS  >  CARS  >  DECEMBER 2016 – RIGHT TIME TO BUY A NEW CAR AND AVAIL BEST DISCOUNTS
car NEWS
ഡിസംബർ 2016 - പുതിയ കാറുകൾ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം
Published: 10-Dec-2016

News - December 2016 – right time to buy a new car and avail best discounts

ഡിസംബർ എപ്പോഴും ഓട്ടോമൊബൈൽ മേഖലക്ക് ആനുകുല്യങ്ങളുടെയും വിലക്കുറവുകളുടെയും നല്ല കരാറുകളുടെയും സമയമാണ്. തങ്ങളുടെ പക്കലുള്ള സ്റ്റോക്ക് പരമാവധി വിറ്റഴിക്കുക എന്നത് ലക്ഷ്യമിട്ട് പതിവിലും വലിയ ആനുകൂല്യങ്ങൾ എല്ലാ കമ്പനികളും നൽകുന്നത്കൊണ്ടു തന്നെ വലിയ മത്സരമാണ് ഈ സമയത്ത് വിപണിയിൽ നടക്കുന്നത്. 2017 ഓടെ അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവ് മൂലം വാഹന വില ഉയരാനിടയുണ്ട് എന്ന വാർത്തയും എത്തിയിട്ടുണ്ട്.

ടൊയോട്ട തുടങ്ങി ഒരു വിധം എല്ലാ നിർമാണ കമ്പനികളും 3% വില വർദ്ധനവ് ജനുവരി 2017 ഓടെ ഉണ്ടാകുമെന്നു അറിയിച്ചിട്ടുണ്ട്. ഹോണ്ട 2% വിലവർദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ കമ്പനികൾ ഡിസംബറിലെ വിൽപ്പന നല്ല രീതിയിൽ കൊണ്ടുപോകാനായി പരമാവധി ശ്രമിക്കുന്നുണ്ട്. 20% വരെ വിലക്കുറവ്, 100% ഫൈനാൻസിംഗ്, EMI പദ്ധതികൾ തുടങ്ങി ഓഫറുകൾ നിരവധിയാണ്. ഏറ്റവും വിറ്റഴിക്കപ്പെടുന്ന പട്ടികയിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്ക് പൊതുവെ ഓഫറുകൾ കുറവാണ്. അതേസമയം ഡീസൽ വേരിയന്റുകൾക്കും കുറഞ്ഞ വിൽപനനിരക്കുള്ള വാഹനങ്ങൾക്കും പരമാവധി ഓഫറുകൾ നൽകുന്നുണ്ട്.

മാരുതി, ചെറിയ കാറുകൾക്ക് 50,000 രൂപ മുതൽ 60,000 വരെ വിലക്കുറവ് നൽകുന്നതായാണ് അറിയുന്നത്.

ടൊയോട്ട 100% ഫൈനാൻസിംഗ്, EMI പദ്ധതികളായ " ഇപ്പോൾ വാങ്ങു പിന്നീട് പണമടയ്ക്കൂ" തുടങ്ങിയ ആനുകൂല്യങ്ങൾ തങ്ങളുടെ എല്ലാ മോഡലുകൾക്കും, അതേ പോലെ ഇന്നോവ ക്രിസ്റ്റക്ക് 22,999 രൂപയുടെ സ്പെഷ്യൽ EMI പാക്കേജും നൽകുന്നു.

ഹ്യുണ്ടായ്, ഇയോൺ, i10, മോഡലുകൾക്ക് 5 വർഷം മുൻപത്തെ വിലയും, ഗ്രാൻഡ് i10, എക്സെന്റ്, എലൈറ്റ് i20 എന്നിവക്ക് 35,000 മുതൽ 90,000 വരെ വിലക്കുറവും, വെർണ, സാന്റാ ഫി എന്നീ മോഡലു കൾക്ക് ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം വരെ വിലക്കുറവും ഓഫർ ചെയ്യുന്നു.

റെനോ 1.2 ലക്ഷം രൂപക്ക് തുല്യമായ ആനുകൂല്യങ്ങൾ ഡസ്റ്റർ AMTക്കും, 1 ലക്ഷം വരെ ലോഡ്ജിക്കും നൽകുന്നുണ്ട്.

ഹോണ്ട ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ തിരഞ്ഞെടുത്ത വേരിയന്റുകൾക്ക് നൽകുന്നുണ്ട്.

വാഹന നിർമ്മാതാക്കൾ ഇതോടൊപ്പം 100% ഫൈനാൻസ് പിന്തുണയും തങ്ങളുടെ ഉപഭോകതാക്കളക്കായി നൽകുന്നുണ്ട്. മുൻപെങ്ങുമില്ലാതിരുന്നതുപോലെ തങ്ങളുടെ ലാഭം മാറ്റി നിർത്തിയാണ് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ എല്ലാ കമ്പനികളും നൽകുന്നത്.

ഡിസംബർ ഓഫറുകളെപ്പറ്റി കൂടുതൽ അറിയാനും ഉപയോഗപ്പെടുത്താനും ഞങ്ങളുമായി ബന്ധപ്പെടൂ.

Jeep Renegade 2019 may be launched in India soon
ജീപ്പ് റെനഗേഡ് 2019 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും

വളരെ ആകർഷകമായ നിരയുമായാണ് ഇന്ത്യയിൽ അരങ്ങ് കുറിച്ചത് എന്നത് കൊണ്ട് തന്നെ, ജീപ്പ് എന്ന ബ്രാൻഡിനെ സംബന്ധിച്ച് 2017 തീർച്ചയായും ഒരു നല്ല വർഷം ആയിരുന്നു. ജീപ്പ് റാൻഗ്ലർ, ഗ്രാൻഡ് ചെറോകീ, ഗ്രാൻഡ് ചെറോകീ SRT, ജീപ്പ് കോംപസ്സ്‌ എന്നിവയാവും പെട്ടെന്ന് നിങ്ങളുടെ ഓർമയിലെത്തുന്ന വാഹനങ്ങൾ.


Bentley Launches 2018 Bentayga V8 with a less powerful engine
ബെന്റയാഗ 2018ന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് ബെന്റ്ലി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

2016ൽ ബെന്റ്ലി ബെന്റയാഗ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അന്ന് അത് W12 പെട്രോൾ എഞ്ചിനായിരുന്നു. കൂടാതെ അന്നത് ഏറ്റവും വേഗതയേറിയ എസ്യുവി ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അരങ്ങേറ്റത്തിന് രണ്ടു വർഷം ഇപ്പുറം ബെന്റ്ലി ഇതേ വാഹനത്തിന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് V8 പെട്രോൾ വേരിയന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതിന്റെ വില ഇന്ത്യയിൽ 3.85 കോടി രൂപ ആയിരുന്നെങ്കിൽ പുതിയ പതിപ്പിന്റേത് 3.78 കോടി രൂപ ആണ് (എക്സ്-ഷോറൂം വില).

 Maruti Suzuki Ignis all set to be launched next month
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

•മാരുതി സുസുക്കിഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


Peugeot buys Ambassador Car brand from Hindustan Motors
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


Maruti Suzuki Swift 2017 Old wine in a new bottle  Find out
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


Honda WR-V ready to hit Indian roads on March 16th, 2017
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


Mercedes Benz India announces plans to bring hybrid & electric car
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


Jeep Compass expected to be priced around 25 lakh
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


Isuzu MU-X launched in India at a starting price of Rs.23.99 lakh
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


2017 Maruti Dzire- Bookings open at Rs.11,000 token amount
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
MARUTI SUZUKI Swift 2018

MARUTI SUZUKI
Swift 2018

ZDI
7.49 Lakh

img
HYUNDAI Elite i20 2018

HYUNDAI
Elite i20 2018

Diesel Sportz
7.83 Lakh

Renault Captur captures compact SUV lovers
കോംപാക്ട് SUV പ്രേമികളുടെ മനം കവരാൻ റെനോ ക്യാപ്ച്ചർ

• റെനോ ക്യാപ്ച്ചർ ഇന്ത്യൻ വിപണിയിൽ, ആരംഭ വില 9.99 ലക്ഷം രൂപ

• കമ്പനിയുടെ പുത്തൻ ഫ്ലാഗ്ഷിപ് മോഡൽ ഡസ്റ്ററിന്റെ അതേ MO പ്ലാറ്റ്ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്

• ഒട്ടനവധി പുത്തൻ പ്രീമിയം സവിശേഷതകൾ ക്യാപ്ച്ചറിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്

Renault Kwid and Datsun Redi-GO recalled due to faulty fuel system
ഫ്യുവൽ സിസ്റ്റത്തിലെ പ്രശ്നങ്ങളെ തുടർന്ന് ക്വിഡ്, റെഡി ഗോ കാറുകൾ തിരിച്ചെടുക്കുന്നു.

• ഫ്യുവൽ സിസ്റ്റത്തിലെ തകരാറുകളെ തുടർന്നാണ് കാറുകൾ തിരിച്ചെടുക്കുന്നത്

• റെനോ ക്വിഡിന്റെ ഏകദേശം 50000 കാറുകളും റെഡി ഗോയുടെ 932 കറുകളുമാണ് ഇപ്രകാരം തിരിച്ചെടുക്കുന്നത്.

• കാറുകൾക്ക് സൗജന്യ ഇൻസ്പെൿഷൻ നടത്തി പുതിയ ഹോസ് ക്ലിപ്പുകൾ ഘടിപ്പിക്കും.

• 2015 സെപ്റ്റംബറിനും 2016 മേയ്ക്കും ഇടയിൽ നിർമിച്ച ക്വിഡ് കരുമാളും 2016 മെയ് വരെ നിർമ്മിച്ച റെഡി ഗോയുമാണ് ഇൻസ്പെക്ട ചെയ്യുക.

NuTonomy sends first driverless cars across the streets of Singapore
ലോകത്തിലെ ആദ്യത്തെ ഡ്രൈവർ രഹിത കാറുകളുമായി ന്യൂടോണമി സിംഗപ്പൂർ വീഥികളിലേക്ക്.

ഒരു സ്റ്റാർട്ട് അപ്പ് കമ്പനി ആയ ന്യുടോണമി രണ്ട് MIT ബ്രയിൻസിനെ ഒരുമിച്ച് കൊണ്ടുവന്നാണ് സിംഗപ്പൂരിൽ ഡ്രൈവർ രഹിത കാർ നിർമിച്ചിട്ടുള്ളത്. വലിയ നിർമാതാക്കളായ യൂബർ ഉൾപ്പെടെയുള്ള കമ്പനികൾ സമാന രീതിയിലുള്ള വാഹനങ്ങളുടെ നിർമ്മാണത്തിലാണ്

ALTERNATIVE MODELS
MAHINDRA Thar CRDe

MAHINDRA Thar CRDe

9.11 Lakh TO 9.11 Lakh

MAHINDRA Scorpio 2017

MAHINDRA Scorpio 2017

9.34 Lakh TO 16.1 Lakh

CHEVROLET Tavera

CHEVROLET Tavera

Rs 8.0 Lakh TO Rs 11.15 Lakh

MARUTI SUZUKI Baleno RS

MARUTI SUZUKI Baleno RS

8.45 Lakh TO 8.45 Lakh

FORCE MOTORS One

FORCE MOTORS One

9.59 Lakh TO 14.34 Lakh

HYUNDAI Xcent 2017

HYUNDAI Xcent 2017

5.46 Lakh TO 8.49 Lakh