Quick Enquiry

e
img
img
img
HOME  >  NEWS  >  CARS  >  GST EFFECT AUTO COMPANIES OFFER GREAT DISCOUNTS ACROSS VARIOUS CARS
car NEWS
GST സ്വാധീനം - വാഹന വിപണനരംഗത്ത് വമ്പിച്ച വിലക്കുറവ്
Published: 09-Jul-2017

News - GST effect- Auto companies offer great discounts across various cars

ഏറ്റവും കുറഞ്ഞ വിലകളിൽ വാഹന വിൽപ്പന നടത്തിക്കൊണ്ട് ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായമേഖലയിൽ ഇപ്പോൾ വിലക്കുറവിന്റെ പെരുമഴയാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ്, അതായത് ജൂലൈ ഒന്നിന് GST നിലവിൽ വരുന്നതിനും മുൻപ്, സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമായി വാഹനനിർമ്മാതാക്കൾ വിലക്കുറവ് നൽകിയിരുന്നു. എന്നാൽ GST നിലവിൽ വന്നതിനു ശേഷം, ഭൂരിഭാഗം വാഹനങ്ങളുടെയും വില കുറഞ്ഞു. ഇതിന്റെ ഫലമായി വാഹന നിർമ്മാതാക്കൾ തങ്ങളുടെ ലാഭത്തിന്റെ വിഹിതം ഉപഭോക്താക്കളുമായി പങ്കുവെക്കാൻ തയ്യാറായിക്കൊണ്ട്, ഒരിക്കൽ കൂടി വലിയ രീതിയിലുള്ള വിലക്കുറവുകൾ പല മോഡലുകൾക്കും വാഗ്ദാനം ചെയ്തിരിക്കുകയാണ്.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കാർനിർമ്മാതാക്കളായ മാരുതി സുസുക്കിയിൽ നിന്ന് തന്നെ തുടങ്ങാം. ഈ കമ്പനി 2300/- രൂപ മുതൽ 21000/- രൂപ വരെയാണ് വിവിധ മോഡലുകളിന്മേൽ വിലക്കുറവ് വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ മുൻനിര കാർനിർമ്മാതാക്കളായ ഹ്യുണ്ടായും 5.9% വരെ വിലക്കുറവ് വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ചു ഹ്യുണ്ടായ് തങ്ങളുടെ മുഴുവൻ ഇന്ത്യൻ മോഡലുകൾക്കും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ് സൂചന. ടാറ്റ മോട്ടോർസ് 12% വരെ, അതായത് 3300 രൂപ മുതൽ 2.17 ലക്ഷം രൂപ വരെ വിലക്കുറവ് വാഗ്ദാനം ചെയ്തിരിക്കുന്നു.

മഹിന്ദ്ര തങ്ങളുടെ പാസഞ്ചർ വാഹനങ്ങൾക്ക് ഏഴ് ശതമാനവും കമ്മേർഷ്യൽ വാഹനങ്ങൾക്ക് ഒരു ശതമാനവുമാണ് വിലക്കിഴിവ് ഏർപ്പെടുത്തിയിരിക്കുന്നത്. ടോയോട്ടയും GST ആനുകൂല്യങ്ങൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകാനായി പുത്തൻ ഓഫറുകൾ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡാറ്റ്സൺ ഉൾപ്പെടെയുള്ള ബ്രാൻഡിന്റെ മോഡലുകൾക്ക് നിസ്സാൻ 3% വരെ വില കുറച്ചിട്ടുണ്ടെങ്കിൽ ഹോണ്ട കാർസ് ഇന്ത്യ Rs.10,000 മുതൽ Rs.1.30 ലക്ഷം വരെയാണ് തങ്ങളുടെ വാഹനങ്ങൾക്ക് വില കുറിച്ചിരിക്കുന്നത്. ഫോർഡ് തങ്ങളുടെ പ്രമുഖ മോഡലുകൾക്ക് ഇളവ് നൽകിയിട്ടുണ്ടെങ്കിലും 3 ലക്ഷത്തോളം വിലക്കുറവ് ലഭിക്കുന്നത് ഫോർഡ് എൻഡീവറിനാണ്. ഫിയറ്റ്, സ്കോഡ മറ്റും ഫോക്സ്വാഗൺ എന്നീ കാർ കമ്പനികളും GST ഭാഗമായ വമ്പിച്ച വില്പനശ്രേണിയിൽ അണിചേർന്നിരിക്കുകയാണ്.

ഇതാ വിലക്കുറവും ഓഫറുകളുമുള്ള മുൻനിര കാറുകൾ പരിശോധിക്കാം..

Maruti suzuki Alto 800 - Rs.2,300 to Rs.5,400

Maruti Suzuki Wagon R- Rs.5,300 to Rs.8,300

Maruti Suzuki Swift- Rs.6,700 to Rs.10,700

Maruti Suzuki Swift- Rs.6,600 to Rs.13,100

Maruti Suzuki Dzire- Rs.8,100 to Rs.15,100

Maruti Suzuki Ertiga (Petrol)- upto Rs.21,800

Maruti Suzuki Ciaz (Petrol)- upto Rs.23,400

Maruti Suzuki Vitara Brezza- Rs.10,400 to Rs.14,700

Maruti Suzuki S-Cross- Rs.17,700 to Rs,21,300

Hyundai Grand i10- Rs.10,000 to Rs.15,000

Hyundai Tucson- upto Rs.1.12 lakh

Hyundai Elite i20- Rs.8,000 to Rs.13,000

Hyundai Eon- Rs.15,000 to Rs.20,000

Tata Hexa- upto Rs.15,000

Toyota Etios- upto Rs.20,000

Toyota Corolla- upto Rs.60,000

Toyota Camry- upto Rs.70,000

Toyota Innova- upto Rs.40,000

Mahindra Bolero- Rs.15,000 to Rs.20,000

Mahindra KUV 100- Rs.34,000 to Rs.42,000

Mahindra Scorpio- Rs.6,600 to Rs.12,100

Mahindra TUV 300- Rs.36,000 to Rs.41,000

Mahindra XUV 500- Rs.65,000 to Rs.75,000

Nissan Micra- upto Rs.40,000

Honda Jazz- upto Rs.10,000

Honda WR-V- upto Rs.10,000

Honda Brio – upto Rs.12,200

Honda Amaze- upto Rs.12,800

Honda City – Rs.4,000 to Rs.8,000

Honda BR-V- upto Rs.30,300

Honda CR-V – upto Rs.1.31 lakh

Ford Figo – Rs.2000 to Rs.3000

Ford Aspire – Rs.3,000 to Rs.12,000

Ford Ecosport– upto Rs.8,000

Ford Endeavour – upto Rs.1.5 lakh

Fiat Avventura – upto Rs.95,000

Fiat Linea – upto Rs.90,000

Fiat Punto – upto Rs.1 lakh

Skoda Rapid – upto Rs.20,000

Skoda Octavia – Rs.1 lakh to Rs. 1.9 lakh

Skoda Superb – Rs.1 lakh to Rs.1.9 lakh

Volkswagen Polo – upto Rs.50,000

ഈ വിലക്കുറവുകൾ എല്ലാ കമ്പനികളും തൽക്ഷണം നടപ്പിലാക്കുകയാണ് ചെയ്തിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും മുൻപത്തെ നികുതിയിൽ നിന്നുള്ള മാറ്റത്തിനനുസരിച്ചു പല രീതിയിലുള്ള ഓഫറുകളായിരിക്കും നൽകുന്നത്. ഉദാഹരണത്തിന്, ചില വാഹനങ്ങൾക്ക് ഡൽഹിയിലും NCR ലുമാണ് ഏറ്റവും കുറഞ്ഞ വിലയെങ്കിൽ, അതേസമയം മറ്റു ചിലവക്ക് ചെന്നൈയിലും ബാഗ്ലൂരുമാണ് ഏറ്റവും കുറഞ്ഞ വില. ഗതാഗതച്ചിലവും മറ്റു ചിലവുകളും അടിസ്ഥാനമാക്കിയാണ് ഈ വില വ്യത്യാസം.

Jeep Renegade 2019 may be launched in India soon
ജീപ്പ് റെനഗേഡ് 2019 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും

വളരെ ആകർഷകമായ നിരയുമായാണ് ഇന്ത്യയിൽ അരങ്ങ് കുറിച്ചത് എന്നത് കൊണ്ട് തന്നെ, ജീപ്പ് എന്ന ബ്രാൻഡിനെ സംബന്ധിച്ച് 2017 തീർച്ചയായും ഒരു നല്ല വർഷം ആയിരുന്നു. ജീപ്പ് റാൻഗ്ലർ, ഗ്രാൻഡ് ചെറോകീ, ഗ്രാൻഡ് ചെറോകീ SRT, ജീപ്പ് കോംപസ്സ്‌ എന്നിവയാവും പെട്ടെന്ന് നിങ്ങളുടെ ഓർമയിലെത്തുന്ന വാഹനങ്ങൾ.


Bentley Launches 2018 Bentayga V8 with a less powerful engine
ബെന്റയാഗ 2018ന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് ബെന്റ്ലി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

2016ൽ ബെന്റ്ലി ബെന്റയാഗ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അന്ന് അത് W12 പെട്രോൾ എഞ്ചിനായിരുന്നു. കൂടാതെ അന്നത് ഏറ്റവും വേഗതയേറിയ എസ്യുവി ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അരങ്ങേറ്റത്തിന് രണ്ടു വർഷം ഇപ്പുറം ബെന്റ്ലി ഇതേ വാഹനത്തിന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് V8 പെട്രോൾ വേരിയന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതിന്റെ വില ഇന്ത്യയിൽ 3.85 കോടി രൂപ ആയിരുന്നെങ്കിൽ പുതിയ പതിപ്പിന്റേത് 3.78 കോടി രൂപ ആണ് (എക്സ്-ഷോറൂം വില).

 Maruti Suzuki Ignis all set to be launched next month
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

•മാരുതി സുസുക്കിഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


Peugeot buys Ambassador Car brand from Hindustan Motors
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


Maruti Suzuki Swift 2017 Old wine in a new bottle  Find out
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


Honda WR-V ready to hit Indian roads on March 16th, 2017
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


Mercedes Benz India announces plans to bring hybrid & electric car
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


Jeep Compass expected to be priced around 25 lakh
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


Isuzu MU-X launched in India at a starting price of Rs.23.99 lakh
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


2017 Maruti Dzire- Bookings open at Rs.11,000 token amount
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
MARUTI SUZUKI Swift 2018

MARUTI SUZUKI
Swift 2018

ZDI
7.49 Lakh

img
HYUNDAI Elite i20 2018

HYUNDAI
Elite i20 2018

Diesel Sportz
7.83 Lakh

Maruti Suzuki’s huge pavilion at Auto Expo 2018 to display 18 vehicles
18 വാഹനങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ പവിലിയനുമായി മാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ വലിയ വാഹന പ്രദർശനവുമായി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണ, ട്രാൻസ്ഫോർമോഷൻ എന്ന പ്രമേയവുമായി 4200 ചതുരശ്ര മീറ്ററിന്റെ ബൃഹത്തായ പവലിയനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ പ്രമേയത്തിലൂടെ മാരുതി പുതുമയുള്ള ആശയങ്ങളും, രൂപ ഘടനകളും, സാങ്കേതികവിദ്യകളുമെല്ലാം വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള തങ്ങളുടെ രൂപാന്തരണത്തെ ഉദ്ഘോഷിക്കുകയും ഇത് വഴി ഉപഭോകതാക്കൾക്ക് ഭാവിയിലേക്കായി എന്തെല്ലാമാണ് കരുതിയിരിക്കുന്നത് എന്നതിലേക്ക് വഴികാട്ടുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Maruti Suzuki Swift RS expected to launch at Auto Expo 2018
മാരുതി സുസുക്കി സ്വിഫ്റ്റ് RS 2018 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷ

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവുമധികം വിൽപ്പന നടക്കുന്ന മോഡലായ സ്വിഫ്റ്റിൻറെ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പതിപ്പ് 2018 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുയരുന്നു. ലോഞ്ച് ചെയ്താൽ സ്വിഫ്റ്റ് കൊമ്പു കോർക്കാനൊരുങ്ങുന്നത് ഹ്യുണ്ടായ് ഗ്രാൻഡ് i10, ഫോൾക്സ്വാഗൺ പോളോ GT TSI , ഫോർഡ് ഫിഗോ സ്പോർട്ട് എന്നിവരുമായാണ്. 11000 രൂപ ടോക്കൺ തുകയുമായി കമ്പനി ഡീലർഷിപ്പുകൾ വഴി ഇതിനകം തന്നെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞ ഈ മോഡലിന്റെ ചിത്രങ്ങൾ ചോരുകയും അവ ഓൺലൈനിൽ പ്രചരിച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Indian Automobile Market records sales growth in November
ഇന്ത്യൻ വാഹന വിപണി നവംബറിൽ വിൽപ്പന വർദ്ധനവ് രേഖപ്പെടുത്തി

ഒക്ടോബറിലേതിനെ അപേക്ഷിച്ചു മുൻനിര വാഹന കമ്പനികളെല്ലാം തന്നെ കഴിഞ്ഞ മാസം മികച്ച രീതിയിലുള്ള വിൽപ്പന രേഖപ്പെടുത്തി. പ്രമുഖരായ മാരുതി സുസുക്കി, ടൊയോട്ട എന്നിവർ തന്നെയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇതോടൊപ്പം ഫോർഡ്, ഹ്യുണ്ടായ്, ടാറ്റ മോട്ടോർസ്, മഹിന്ദ്ര ആൻഡ് മഹിന്ദ്ര എന്നിവരും ഉണ്ട്.

ALTERNATIVE MODELS