Quick Enquiry

e
img
img
img
HOME  >  NEWS  >  CARS  >  MERCEDES BENZ NEXT GEN E CLASS TO REACH INDIAN MARKETS BY NEXT MONTH
car NEWS
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് എൽ അടുത്തമാസത്തോടെ ഇന്ത്യൻ വിപണിയിലെത്തും
Published: 03-Feb-2017

News - Mercedes Benz Next Gen E-class to reach Indian markets by next month

ആദ്യ വരവോടെ തന്നെ വിജയം കൈവരിച്ച മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് സെഡാന്റെ അഞ്ചാം തലമുറക്കാരൻ ഇന്ത്യൻ നിരത്തുകളിലെത്താൻ വെറും ഒരുമാസം കൂടി. ആഗോള വിപണികളിൽ കഴിഞ്ഞ വർഷം എത്തിയ ഈ പ്രസിദ്ധനെ ഇന്ത്യയിൽ വരവേൽക്കാനുള്ള സമയമായി. 2013ൽ ഇതിന്റെ നാലാം തലമുറക്കാരനെ ലോഞ്ച് ചെയ്തപ്പോൾ രണ്ടായിരത്തോളം പരിഷ്കാരങ്ങളുണ്ടെന്നാണ് അന്ന് കമ്പനി അവകാശപ്പെട്ടത്. ഇത് പിന്നീട് വരാനിരിക്കുന്ന എല്ലാ മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളുടെയും ഗുണനിലവാരത്തെകുറിച്ചുള്ള പ്രതീക്ഷ ഉയർത്തുകയുണ്ടായി.

പുതിയ ഇ-ക്ലാസ്സിൽ ശ്രദ്ധേയമായ മാറ്റം എന്നത് അതിന്റെ മുൻവശത്തെ ഡിസൈൻ തന്നെയാണ്. സി-ക്ലാസ്സിലും എസ്-ക്ലാസ്സിലുംമാത്രം കണ്ടിട്ടുള്ള ഈ സമകാലിക ഡിസൈൻ ഇ-ക്ലാസ്സിനെ ഈ രണ്ടു വാഹനങ്ങളുടെയും ഇടയിൽ സ്ഥാനമുറപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. അളവുകളിൽ മാറ്റങ്ങൾ വരുത്തിയതുമൂലം ഈ അടുത്ത തലമുറക്കാരനു നീളം കൂടിയിട്ടുണ്ട്, ഇത് കൊണ്ട് തന്നെ ഇതിന്റെ പേര് ഇ- ക്ലാസ് എൽ എന്നാണ് (എൽ എന്ന് വെച്ചാൽ ലോങ്ങ് അഥവാ കൂടിയ നീളം). ഇതിന്റെ നീളം 43 മില്ലിമീറ്ററും വീൽ ബേസ് 65 മില്ലിമീറ്ററും കൂട്ടിയതോടൊപ്പം വീതി 2 മില്ലിമീറ്ററും ഉയരം 6 മില്ലിമീറ്ററും കുറച്ചിട്ടുണ്ട്. ഭാരം 70 കിലോഗ്രാം കുറക്കുകയും ചെയ്തതോടെ ഇ-ക്ലാസ്സിന് പണ്ടത്തേക്കാളും അഴകും സ്റ്റൈലും കൂടി എന്ന് വേണം പറയാൻ.

ഉൾഭാഗത്ത് പ്രൗഢി കൂട്ടാൻ ഒരു വലിയ ഹൈ-റെസൊല്യൂഷൻ 12.3 ഇഞ്ച് ഇരട്ട ഡിസ്പ്ലേ ഉള്ള സ്ക്രീൻ ഉണ്ട്. ഒന്ന് ഇന്ഫോടെയ്ന്മെന്റ് സിസ്റ്റത്തിനും മറ്റൊന്ന് മീറ്റർ റീഡിങ് കാണാനും. 3. ഇതാദ്യമായാണ് കാറിന്റെ സ്റ്റിയറിംഗ് വീലിൽ കൺട്രോളിനായി ടച്ച് ബട്ടൻസ് അവതരിപ്പിച്ചിട്ടുള്ളത്. വീൽ ബേസ് കൂട്ടിയത് കാരണം ക്യാബിൻ സ്പേസും കൂടിയിട്ടുണ്ട്. പിൻവശത്തെ സീറ്റുകൾക്ക് സ്വതന്ത്രമായി ഉപയോഗിക്കാൻ ഒരു ടാബ്ലറ്റ് നൽകിയിട്ടുണ്ട്. ഇതിലൂടെ മിക്ക ഫങ്ക്ഷനുകളും നിയന്ത്രിക്കാൻ സാധിക്കും. ഉദാഹരണത്തിനു ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ഇന്റീരിയർ ലൈറ്റ്, ക്ലൈമറ്റ് കൺട്രോൾ എന്നിങ്ങനെയുള്ള ഫങ്ക്ഷനെല്ലാം തന്നെ ഈ ടാബ്ലെറ്റിലൂടെ നിയന്ത്രിക്കാവുന്നതാണ്. ഇതൊക്കെയും തന്നെ ഇ-ക്ലാസ്സിന്റെ ആഡംബര സമൃദ്ധി പ്രകടമാക്കുന്നവയാണ്.

ആഗോള വിപണിയിലെ ഇ-ക്ലാസ്സിലുള്ള സെൽഫ് ഡ്രൈവിംഗ് പാക്കേജുകൾ ഇന്ത്യൻ മോഡലിൽ വരാനിടയില്ല, കാരണം അതിന്റെ വിലയിലുള്ള പരിമിതികൾ തന്നെയാണ്. എന്നിരുന്നാലും മറ്റെല്ലാ സവിശേഷതകളും ഇന്ത്യയിലെ മോഡലിൽ ഉണ്ടായിരിക്കുന്നതാണ്. ജി എൽ സിയിലും സി-ക്ലാസ് കാബ്രിയോലെയിലും കണ്ടുവരുന്ന അതേ 2 ലിറ്റർ ടർബോ ചാർജ് എൻജിനാണ് പെട്രോൾ വേരിയന്റിന് കരുത്തേകുന്നത്. ഇതിന് 241.6 ബി എച്ച് പി കരുത്ത് ഉല്പാദിപ്പിക്കാൻ കഴിയും. മെഴ്സിഡസ് GLE 350 Dയിൽ കാണുന്ന ലിറ്റർ വി-6 എൻജിൻ തന്നെയാണ് ഇതിന്റെ ഡീസൽ വേരിയന്റിന് കരുത്തേകുന്നത്. നിലവിലുള്ള ലിറ്റർ എൻജിന് ബദലായാണ് ഈ പുത്തൻ എൻജിൻ നൽകിയിരിക്കുന്നത്. ഇതിന് 254 ബി എച്ച് പി കരുത്ത് ഉല്പാദിപ്പിക്കാൻ കഴിയും.

പുതിയ ഇ-ക്ലാസ് മെഴ്‌സിഡീസിന്റെ പുനെയിലുള്ള ഫാക്ടറിയിലാണ് നിർമിക്കുന്നത്. ഇത് ഫെബ്രുവരി അവസാനത്തോടെ അല്ലെങ്കിൽ മാർച്ച് ആരംഭത്തോടെ വിതരണത്തിനെത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പ്രതീക്ഷിക്കുന്ന വില 55 ലക്ഷം മുതലാണ്.

Jeep Renegade 2019 may be launched in India soon
ജീപ്പ് റെനഗേഡ് 2019 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും

വളരെ ആകർഷകമായ നിരയുമായാണ് ഇന്ത്യയിൽ അരങ്ങ് കുറിച്ചത് എന്നത് കൊണ്ട് തന്നെ, ജീപ്പ് എന്ന ബ്രാൻഡിനെ സംബന്ധിച്ച് 2017 തീർച്ചയായും ഒരു നല്ല വർഷം ആയിരുന്നു. ജീപ്പ് റാൻഗ്ലർ, ഗ്രാൻഡ് ചെറോകീ, ഗ്രാൻഡ് ചെറോകീ SRT, ജീപ്പ് കോംപസ്സ്‌ എന്നിവയാവും പെട്ടെന്ന് നിങ്ങളുടെ ഓർമയിലെത്തുന്ന വാഹനങ്ങൾ.


Bentley Launches 2018 Bentayga V8 with a less powerful engine
ബെന്റയാഗ 2018ന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് ബെന്റ്ലി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

2016ൽ ബെന്റ്ലി ബെന്റയാഗ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അന്ന് അത് W12 പെട്രോൾ എഞ്ചിനായിരുന്നു. കൂടാതെ അന്നത് ഏറ്റവും വേഗതയേറിയ എസ്യുവി ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അരങ്ങേറ്റത്തിന് രണ്ടു വർഷം ഇപ്പുറം ബെന്റ്ലി ഇതേ വാഹനത്തിന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് V8 പെട്രോൾ വേരിയന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതിന്റെ വില ഇന്ത്യയിൽ 3.85 കോടി രൂപ ആയിരുന്നെങ്കിൽ പുതിയ പതിപ്പിന്റേത് 3.78 കോടി രൂപ ആണ് (എക്സ്-ഷോറൂം വില).

 Maruti Suzuki Ignis all set to be launched next month
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

•മാരുതി സുസുക്കിഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


Peugeot buys Ambassador Car brand from Hindustan Motors
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


Maruti Suzuki Swift 2017 Old wine in a new bottle  Find out
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


Honda WR-V ready to hit Indian roads on March 16th, 2017
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


Mercedes Benz India announces plans to bring hybrid & electric car
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


Jeep Compass expected to be priced around 25 lakh
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


Isuzu MU-X launched in India at a starting price of Rs.23.99 lakh
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


2017 Maruti Dzire- Bookings open at Rs.11,000 token amount
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
MARUTI SUZUKI Swift 2018

MARUTI SUZUKI
Swift 2018

ZDI
7.49 Lakh

img
HYUNDAI Elite i20 2018

HYUNDAI
Elite i20 2018

Diesel Sportz
7.83 Lakh

Mercedes Benz GLS Grand Edition  launched in
മെഴ്സിഡസ് ബെൻസ് GLS ഗ്രാൻഡ് എഡിഷൻ ലോഞ്ച് ചെയ്തു, വില 86.90 ലക്ഷം രൂപ.

മെഴ്സിഡസ് ഇന്ത്യ GLS 400, GLS 350d എന്നിവയുടെ ഗ്രാൻഡ് എഡിഷൻ യഥാക്രമം പെട്രോൾ ഡീസൽ വേരിയന്റുകളിൽ ലോഞ്ച് ചെയ്തു. രണ്ടു വിഭാഗത്തിന്റെയും വില 86.90 ലക്ഷം (എക്സ് ഷോറൂം) രൂപയാണ്, അതായത് നിലവിലുള്ള മോഡലിനേക്കാൾ നാലു ലക്ഷം രൂപ കൂടുതൽ.

Merc-AMG CLA 45 and GLA 45 launched at starting price of Rs.75.20 lakh
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

Merc launches Edition C variant in C-class, prices start at Rs.42.45 l
മെഴ്സിഡസ് സി ക്ലാസ്സിന്റെ എഡിഷൻ സി വേരിയന്റ് ലോഞ്ച് ചെയ്തു, വില 42.45 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസ് സി-ക്ലാസ്സിന്റെ എഡിഷൻ സി Rs.42.45 ലക്ഷം വിലയ്ക്ക് ലോഞ്ച് ചെയ്തു

• അവന്റ്റ് ഗാർഡിന്റെ മൂന്ന് മോഡലുകളിൽ ഈ പതിപ്പ് ലഭ്യമാണ്

• എഡിഷൻ സി വിപണിയിൽ പൊരുതുന്നത് ബി എം ഡബ്ള്യു 3 സീരീസ്, ഔഡി A4 മറ്റും വോൾവോ S60യോട്

ALTERNATIVE MODELS
PORSCHE Macan Turbo

PORSCHE Macan Turbo

70.0 Lakh TO 1.10 Cr

VOLVO V90 Cross Country

VOLVO V90 Cross Country

65.31 Lakh TO 65.31 Lakh

AUDI Q5 2018

AUDI Q5 2018

53.25 Lakh TO 57.6 Lakh

MITSUBISHI Montero 2016

MITSUBISHI Montero 2016

57.98 Lakh TO 57.98 Lakh

PORSCHE 718

PORSCHE 718

81.63 Lakh TO 85.53 Lakh

VOLVO S90

VOLVO S90

58.84 Lakh TO 58.84 Lakh