Quick Enquiry

e
img
img
img
HOME  >  NEWS  >  CARS  >  NISSAN SUNNY 2017 LAUNCHED IN INDIA AT STARTING PRICE OF RS.7.91 LAKH
car NEWS
നിസ്സാൻ ഏറ്റവും പുതിയ സണ്ണി ലോഞ്ച് ചെയ്തു, വില 7.91 ലക്ഷം മുതൽ
Published: 21-Jan-2017

News - Nissan Sunny 2017 launched in India at starting price of Rs.7.91 lakh

നിസ്സാൻ കമ്പനിയുടെ മിഡ്-സൈസ് സീഡനായ സണ്ണി 2017 പുത്തൻ സ്റ്റൈലിൽ ജനുവരി 17നു ലോഞ്ച് ചെയ്തു. 7.91 ലക്ഷം മുതൽ വിലയുള്ള ഈ സി-സെഗ്മെന്റ് സീഡനെ ഭംഗി കൂട്ടാൻ ഒരുപിടി പുതിയ മാറ്റങ്ങളും ഒരു പുതുപുത്തൻ നിരത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റാൻഡ്സ്റ്റോൺ ബ്രൗൺ ഷേഡിൽ ബോഡിയും ക്രോമിൽ തീർത്ത ഡോർ ഹാൻഡിലുകളും മുഴുവനായും കറുപ്പിൽ തീർത്ത ഇന്റീരിയറും(ഇഛാനുസൃതം) എല്ലാം പുതിയ സണ്ണിക്ക് അലങ്കാരപ്പൊലിമ കൂട്ടുന്നു. എന്നിരുന്നാലും മുൻപ് നിലവിലുണ്ടായിരുന്ന മറ്റു ഷേഡുകളും ഇതിൽ ലഭ്യമാണ്.

പെട്രോളിലും ഡീസലിലും ലഭ്യമാവുന്ന ഈ മോഡലിൽ കാര്യമായ യാന്ത്രിക മാറ്റങ്ങളൊന്നും തന്നെ ഇല്ലെന്നു വേണം പറയാൻ. 98 ബി എച് പി കരുത്ത് ഉല്പാദിപ്പിക്കാൻ സാധിക്കുന്ന പഴയ 1.5 ലിറ്റർ(1498സി സി )എച് ആർ 15 പെട്രോൾ എൻജിൻ ഘടിപ്പിച്ചിരിക്കുന്നത് 5-സ്പീഡുള്ള മാന്വൽ ഗിയർ ബോക്സിലാണ്. ഓപ്ഷണൽ സി ടി വി യൂണിറ്റിലും ഈ പെട്രോൾ എൻജിൻ ലഭ്യമാണ്. അതേ പോലെ 85 ബി എച് പി കരുത്ത് ഉല്പാദിപ്പിക്കാൻ സാധിക്കുന്ന പഴയ 1.5 ലിറ്റർ(1461 സിസി )കെ 9 കെ ഡി സി ഐ ഡീസൽ എൻജിൻ ഘടിപ്പിച്ചിരിക്കുന്നത് 5-സ്പീഡുള്ള മാന്വൽ ഗിയർ ബോക്സിലാണ്. ഡീസൽ വേരിയന്റിൽ ലിറ്ററിന് 22.71 കിലോ മീറ്റർ മൈലേജ് ആണ് കമ്പനി അവകാശപ്പെടുന്നത്.

പുതിയ സണ്ണിക്ക് അല്പം പോലും വില കൂട്ടാതെ തന്നെ ഒരുപിടി നല്ല ഫീച്ചറുകൾ നൽകിയിട്ടുണ്ട് നിസ്സാൻ. കറുപ്പിൽ തീർത്ത ഡാഷ്ബോർഡിന്റെ സെന്റർ കൺസോളിൽ വെള്ളി നിറത്തിലുള്ള ബോർഡറുകൾ നൽകിയിട്ടുണ്ട്. ഗിയർ ബോക്സിലും വെള്ളി അലങ്കാരം കാണാം. സീറ്റ് കറുപ്പ് ഫാബ്രിക് ആക്കി മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ ഇന്റലിജന്റ് കീ, പുഷ് ബട്ടൺ സ്റ്റാർട്ട് എന്നിങ്ങനെ ആശ്ചര്യപ്പെടുത്തുന്ന മറ്റു സവിശേഷതകളുമുണ്ട്. സുരക്ഷയുടെ കാര്യത്തിൽ കുറച്ചു കൂടി ശ്രദ്ധ ചെലുത്തികൊണ്ട് മുൻവശത്തും സൈഡിലും എയർ ബാഗുകൾ കൂടാതെ എ ബി എസ്, ഇലട്രോണിക്‌ ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബൂഷൻ (ഇബിഡി), ബ്രേക്ക് അസ്സിസ്റ് എന്നിങ്ങനെയുള്ള പുത്തൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇത് സണ്ണിയുടെ എല്ലാ വേരിയന്റിലും ലഭ്യമാക്കിയിട്ടുണ്ട് എന്നത് പ്രശംസനീയമാണ്.

നിസ്സാൻ സണ്ണി ഏറ്റു മുട്ടുന്നത് പുതിയതായി ലോഞ്ച് ചെയ്ത റാപിഡ് ഫെയിസ് ലിഫ്റ്റും ഇറങ്ങാനിരിക്കുന്ന വെൻറ്റോയുമാണ്.

Jeep Renegade 2019 may be launched in India soon
ജീപ്പ് റെനഗേഡ് 2019 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും

വളരെ ആകർഷകമായ നിരയുമായാണ് ഇന്ത്യയിൽ അരങ്ങ് കുറിച്ചത് എന്നത് കൊണ്ട് തന്നെ, ജീപ്പ് എന്ന ബ്രാൻഡിനെ സംബന്ധിച്ച് 2017 തീർച്ചയായും ഒരു നല്ല വർഷം ആയിരുന്നു. ജീപ്പ് റാൻഗ്ലർ, ഗ്രാൻഡ് ചെറോകീ, ഗ്രാൻഡ് ചെറോകീ SRT, ജീപ്പ് കോംപസ്സ്‌ എന്നിവയാവും പെട്ടെന്ന് നിങ്ങളുടെ ഓർമയിലെത്തുന്ന വാഹനങ്ങൾ.


Bentley Launches 2018 Bentayga V8 with a less powerful engine
ബെന്റയാഗ 2018ന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് ബെന്റ്ലി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

2016ൽ ബെന്റ്ലി ബെന്റയാഗ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അന്ന് അത് W12 പെട്രോൾ എഞ്ചിനായിരുന്നു. കൂടാതെ അന്നത് ഏറ്റവും വേഗതയേറിയ എസ്യുവി ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അരങ്ങേറ്റത്തിന് രണ്ടു വർഷം ഇപ്പുറം ബെന്റ്ലി ഇതേ വാഹനത്തിന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് V8 പെട്രോൾ വേരിയന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതിന്റെ വില ഇന്ത്യയിൽ 3.85 കോടി രൂപ ആയിരുന്നെങ്കിൽ പുതിയ പതിപ്പിന്റേത് 3.78 കോടി രൂപ ആണ് (എക്സ്-ഷോറൂം വില).

 Maruti Suzuki Ignis all set to be launched next month
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


Peugeot buys Ambassador Car brand from Hindustan Motors
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


Maruti Suzuki Swift 2017 Old wine in a new bottle  Find out
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


Honda WR-V ready to hit Indian roads on March 16th, 2017
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


Mercedes Benz India announces plans to bring hybrid & electric car
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


Jeep Compass expected to be priced around 25 lakh
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


Isuzu MU-X launched in India at a starting price of Rs.23.99 lakh
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


2017 Maruti Dzire- Bookings open at Rs.11,000 token amount
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
HYUNDAI Creta Facelift

HYUNDAI
Creta Facelift

1.6 SX Option Diesel
15.04 Lakh

img
MAHINDRA XUV 5OO 2018

MAHINDRA
XUV 5OO 2018

W11
16.5 Lakh

2017 Nissan Micra launched in India at a base price of Rs.5.99 lakh
2017 നിസ്സാൻ മൈക്ര വിപണിയിലെത്തി, വില Rs.5.99 ലക്ഷം മുതൽ

നിസ്സാൻ മൈക്ര 2017 കുറെയേറെ പുത്തൻ സവിശേഷതകളോടെ ഇന്ത്യൻ വിപണിയിലെത്തി. ബാഹ്യരൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെ പഴയ ഡിസൈൻ നിലനിർത്തിക്കൊണ്ടാണ് മൈക്ര ഇത്തവണയും എത്തുന്നത്. എന്നിരുന്നാലും അകത്തും പുറത്തുമായി കുറെ സ്പോർട്ടി നവീകരണങ്ങൾ കാണാനുണ്ട്. ജനീവ മോട്ടോർ ഷോയിൽ കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച അതേ മോഡൽ അല്ല ഈ പുതിയ മോഡൽ. പെട്രോളിലും ഡീസലിലും വിപണിയിലെത്തുന്ന 2017 മൈക്രയ്ക്ക് പഴയ അതേ എൻജിൻ തന്നെയാണ് നൽകിയിരിക്കുന്നത്. ഇതിന്റെ വില Rs.5.99 ലക്ഷം മുതൽ Rs.7.23 ലക്ഷം വരെയാണ് (എക്സ്-ഷോറൂം ഡൽഹി).

ALTERNATIVE MODELS
TOYOTA Platinum Etios

TOYOTA Platinum Etios

6.8 Lakh TO 8.79 Lakh

TATA Zest

TATA Zest

5.34 Lakhs TO 8.7 Lakh

MARUTI SUZUKI 2017 S Cross

MARUTI SUZUKI 2017 S Cross

8.62 Lakh TO 11.33 Lakh

FORD EcoSport 2017

FORD EcoSport 2017

7.77 Lakh TO 11.31 Lakh

MAHINDRA Tuv 300

MAHINDRA Tuv 300

7.76 Lakhs TO 10.73 Lakh

RENAULT Lodgy

RENAULT Lodgy

8.20 Lakhs TO 12.3 Lakhs