Quick Enquiry

e
img
img
img
HOME  >  NEWS  >  CARS  >  VEHICLE INSURANCE TO BE RENEWED ONLY WITH A VALID PUC CERTIFICATE
car NEWS
പുക പരിശോധന സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇനി ഇൻഷുറൻസ് പുതുക്കൽ അസാധ്യം
Published: 15-Aug-2017

News - Vehicle insurance to be renewed only with a valid PUC certificate

രാജ്യത്തെ മലിനീകരണം തടയാൻ ഇന്ത്യൻ ഗവണ്മെന്റ് ഘട്ടങ്ങളിലായി വിവിധ കർശന നടപടികൾ സ്വീകരിക്കുകയാണ്. ഈ കൂട്ടത്തിൽ അവസാനമായി കേട്ടത് ഇൻഷുറൻസ് പുതുക്കുന്നതിനായി ഇനി മുതൽ നിർബന്ധമായും ഒരു സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് വേണം എന്നുള്ളതാണ്. , സുപ്രീം കോടതിയിലെ ജസ്റ്റിസ് മദൻ ബി ലോകർ മറ്റും ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ഡൽഹി- എൻ സി ആറിലുള്ള എല്ലാ വാഹനങ്ങൾക്കും ഇനി മുതൽ ഇൻഷുറൻസ് പുതുക്കുന്നതിനായി സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കേണ്ടതാണ്.

കഴിഞ്ഞ വർഷം ഏപ്രിലിൽ, ഇപിസിഎ (എന്വയണ്മെന്റൽ പൊലൂഷൻ പ്രിവൻഷൻ ആൻഡ് കണ്ട്രോൾ അതോറിറ്റി) ഡൽഹിയിലെയും എൻസിആറിലേയും മലിനീകരണ നിയന്ത്രണ മാർഗങ്ങളുടെ പഠനങ്ങളെ അടിസ്ഥാനമാക്കി ഒരു റിപ്പോർട്ട് സുപ്രീം കോടതി മുൻപാകെ സമർപ്പിച്ചിരുന്നു. മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള വിവിധ നടപടികൾ പരിശോധിച്ചതിനു ശേഷം കോടതി അവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് അവ പ്രായോഗത്തിൽ കൊണ്ട് വരാനുള്ള നടപടിയാണ് ഈ ഉത്തരവ്. റോഡ് ട്രാൻസ്പോർട്ട് ആൻഡ് ഹൈവേ മന്ത്രാലയവും ഇപിസിഎ യുടെ നിർദ്ദേശങ്ങളോട് അനുകൂലമായ നിലപാടിലാണ്. ഇതിന്റെ ഫലമായി ഡൽഹി -എൻസിആറിലുള്ള ഇന്ധന വിതരണ കേന്ദ്രങ്ങളിൽ പുക പരിശോധിക്കുന്ന കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള ഉത്തരവും കോടതി മന്ത്രാലയത്തിനു ഇതോടൊപ്പം നൽകിയിരിക്കുകയാണ്. സംവിധാനത്തിലെ അപാകതകൾ ഒഴിവാക്കുന്നതിനായി ഈ കേന്ദ്രങ്ങൾ ഉടനെ തന്നെ ഡിജിറ്റലൈസ് ചെയ്യാനും സാധ്യതകളുണ്ട്.

രാജ്യത്തെ മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള ഏതു നീക്കങ്ങളെയും സ്വാഗതം ചെയ്യേണ്ടത് ഇന്ത്യയെ ഗ്രീൻ ഇന്ത്യ എന്നതിലേക്കെത്തിക്കുന്നതിനു ആവശ്യമാണെന്നത് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് കൊണ്ട് ഇവ സ്വീകരിക്കുകയും അഭിനന്ദിക്കുകയുമാണ് ചെയ്യേണ്ടത്.

Jeep Renegade 2019 may be launched in India soon
ജീപ്പ് റെനഗേഡ് 2019 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും

വളരെ ആകർഷകമായ നിരയുമായാണ് ഇന്ത്യയിൽ അരങ്ങ് കുറിച്ചത് എന്നത് കൊണ്ട് തന്നെ, ജീപ്പ് എന്ന ബ്രാൻഡിനെ സംബന്ധിച്ച് 2017 തീർച്ചയായും ഒരു നല്ല വർഷം ആയിരുന്നു. ജീപ്പ് റാൻഗ്ലർ, ഗ്രാൻഡ് ചെറോകീ, ഗ്രാൻഡ് ചെറോകീ SRT, ജീപ്പ് കോംപസ്സ്‌ എന്നിവയാവും പെട്ടെന്ന് നിങ്ങളുടെ ഓർമയിലെത്തുന്ന വാഹനങ്ങൾ.


Bentley Launches 2018 Bentayga V8 with a less powerful engine
ബെന്റയാഗ 2018ന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് ബെന്റ്ലി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

2016ൽ ബെന്റ്ലി ബെന്റയാഗ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അന്ന് അത് W12 പെട്രോൾ എഞ്ചിനായിരുന്നു. കൂടാതെ അന്നത് ഏറ്റവും വേഗതയേറിയ എസ്യുവി ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അരങ്ങേറ്റത്തിന് രണ്ടു വർഷം ഇപ്പുറം ബെന്റ്ലി ഇതേ വാഹനത്തിന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് V8 പെട്രോൾ വേരിയന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതിന്റെ വില ഇന്ത്യയിൽ 3.85 കോടി രൂപ ആയിരുന്നെങ്കിൽ പുതിയ പതിപ്പിന്റേത് 3.78 കോടി രൂപ ആണ് (എക്സ്-ഷോറൂം വില).

 Maruti Suzuki Ignis all set to be launched next month
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


Peugeot buys Ambassador Car brand from Hindustan Motors
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


Maruti Suzuki Swift 2017 Old wine in a new bottle  Find out
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


Honda WR-V ready to hit Indian roads on March 16th, 2017
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


Mercedes Benz India announces plans to bring hybrid & electric car
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


Jeep Compass expected to be priced around 25 lakh
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


Isuzu MU-X launched in India at a starting price of Rs.23.99 lakh
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


2017 Maruti Dzire- Bookings open at Rs.11,000 token amount
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
HYUNDAI Creta Facelift

HYUNDAI
Creta Facelift

1.6 SX Option Diesel
15.04 Lakh

img
MAHINDRA XUV 5OO 2018

MAHINDRA
XUV 5OO 2018

W11
16.5 Lakh

Maruti Suzuki’s huge pavilion at Auto Expo 2018 to display 18 vehicles
18 വാഹനങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ പവിലിയനുമായി മാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ

ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമ്മാതാക്കളായ മാരുതി സുസുക്കി 2018 ഓട്ടോ എക്സ്പോയിൽ വലിയ വാഹന പ്രദർശനവുമായി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഇത്തവണ, ട്രാൻസ്ഫോർമോഷൻ എന്ന പ്രമേയവുമായി 4200 ചതുരശ്ര മീറ്ററിന്റെ ബൃഹത്തായ പവലിയനാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ഈ പ്രമേയത്തിലൂടെ മാരുതി പുതുമയുള്ള ആശയങ്ങളും, രൂപ ഘടനകളും, സാങ്കേതികവിദ്യകളുമെല്ലാം വികസിപ്പിച്ചെടുക്കുന്നതിലേക്കുള്ള തങ്ങളുടെ രൂപാന്തരണത്തെ ഉദ്ഘോഷിക്കുകയും ഇത് വഴി ഉപഭോകതാക്കൾക്ക് ഭാവിയിലേക്കായി എന്തെല്ലാമാണ് കരുതിയിരിക്കുന്നത് എന്നതിലേക്ക് വഴികാട്ടുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

Maruti Suzuki Swift RS expected to launch at Auto Expo 2018
മാരുതി സുസുക്കി സ്വിഫ്റ്റ് RS 2018 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷ

ഇന്ത്യയിലെ മുൻനിര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവുമധികം വിൽപ്പന നടക്കുന്ന മോഡലായ സ്വിഫ്റ്റിൻറെ, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പുതിയ പതിപ്പ് 2018 ഓട്ടോ എക്സ്പോയിൽ ലോഞ്ച് ചെയ്യുമെന്ന് അഭ്യൂഹമുയരുന്നു. ലോഞ്ച് ചെയ്താൽ സ്വിഫ്റ്റ് കൊമ്പു കോർക്കാനൊരുങ്ങുന്നത് ഹ്യുണ്ടായ് ഗ്രാൻഡ് i10, ഫോൾക്സ്വാഗൺ പോളോ GT TSI , ഫോർഡ് ഫിഗോ സ്പോർട്ട് എന്നിവരുമായാണ്. 11000 രൂപ ടോക്കൺ തുകയുമായി കമ്പനി ഡീലർഷിപ്പുകൾ വഴി ഇതിനകം തന്നെ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞ ഈ മോഡലിന്റെ ചിത്രങ്ങൾ ചോരുകയും അവ ഓൺലൈനിൽ പ്രചരിച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്.

Indian Automobile Market records sales growth in November
ഇന്ത്യൻ വാഹന വിപണി നവംബറിൽ വിൽപ്പന വർദ്ധനവ് രേഖപ്പെടുത്തി

ഒക്ടോബറിലേതിനെ അപേക്ഷിച്ചു മുൻനിര വാഹന കമ്പനികളെല്ലാം തന്നെ കഴിഞ്ഞ മാസം മികച്ച രീതിയിലുള്ള വിൽപ്പന രേഖപ്പെടുത്തി. പ്രമുഖരായ മാരുതി സുസുക്കി, ടൊയോട്ട എന്നിവർ തന്നെയാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഇതോടൊപ്പം ഫോർഡ്, ഹ്യുണ്ടായ്, ടാറ്റ മോട്ടോർസ്, മഹിന്ദ്ര ആൻഡ് മഹിന്ദ്ര എന്നിവരും ഉണ്ട്.

ALTERNATIVE MODELS
TATA Zest

TATA Zest

5.34 Lakhs TO 8.7 Lakh

HONDA City Facelift

HONDA City Facelift

8.75 Lakh TO 13.82 Lakh

FIAT Punto Evo

FIAT Punto Evo

4.82 Lakh TO 7.7 Lakh

MARUTI SUZUKI Gypsy

MARUTI SUZUKI Gypsy

5.7 Lakh TO 6.37 Lakh

TATA Tigor

TATA Tigor

4.79 Lakh TO 7.12 Lakh

VOLKSWAGEN Polo

VOLKSWAGEN Polo

5.42 Lakh TO 9.34 Lakh