Quick Enquiry

e
img
img
img
HOME  >  NEWS  >  CARS  >  VOLVO BRINGS POLESTAR TO INDIA WITH THE LAUNCH OF S60 AT RS.52.5 LAKH
car NEWS
വോൾവോ S60 പോൾസ്റ്റാർ ഇന്ത്യയിലെത്തി, വില Rs.52.50 ലക്ഷം
Published: 16-Apr-2017

News - Volvo brings Polestar to India with the launch of S60 at Rs.52.5 lakh

ഈയിടെയായി പെർഫോമൻസ് കാറുകളുടെ ഇരമ്പം ഇന്ത്യയിൽ കേട്ട് തുടങ്ങിയിട്ടുണ്ട് എന്നത് ശ്രദ്ധേയമായ ഒരു വസ്തുതയാണ്. മിക്ക കമ്പനികളും അവരുടെ കാറുകൾ ഇവിടെ അവതരിപ്പിച്ചു കഴിഞ്ഞു. ഇതിൽ ഏറ്റവും ഒടുവിലിതാ വോൾവോയും തങ്ങളുടെ പെർഫോമൻസ് ബ്രാൻഡായ പോൾസ്റ്റാർ എത്തിച്ചിരിക്കുന്നു; S60 പോൾസ്റ്റാർ എന്ന പേരിൽ - വില Rs.52.50 ലക്ഷം(എക്സ്-ഷോറൂം ഡെൽഹി). സെഡാനുകളും ക്രോസ്സ് കൺട്രി കാറുകളും അവതരിപ്പിച്ച് സുപരിചിതമായ S60 എന്ന മോഡലിൽ നിന്നും ഇതാ 2017ന്റെ S60 പോൾസ്റ്റാർ നവീകരിച്ച എൻജിനും പുത്തൻ അലങ്കാരങ്ങളുമായി ഇതാ ഇന്ത്യൻ മണ്ണിലേക്കും എത്തിയിരിക്കുകയാണ്.

നിലവിലുള്ള S60 യോട് സാമ്യത പുലർത്തുന്ന ഈ പുത്തൻ മോഡലിന് കുറെയേറെ നവീകരണങ്ങൾ നൽകി കൊണ്ടാണ് വോൾവോ S60 പോൾസ്റ്റാർ ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ മോഡലിന് തികച്ചും ഒരു സ്പോർട്സ് കാറിന്റെ ഭാവം പ്രകടമാകുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന ചെയ്തിരിക്കുന്നത്. പഴയ പോൾസ്റ്റാറുമായി താരതമ്യപ്പെടുത്തി നോക്കുമ്പോൾ പുത്തൻ തലമുറക്കാരന് ഏകദേശം 20 കിലോവോളം ഭാരം കുറവാണ്. ഇത് സാധ്യമാക്കിയിരിക്കുന്നത് ഈ വാഹനത്തിലുടനീളം ഉപയോഗിച്ചിട്ടുള്ള ഭാരമില്ലാത്ത ഉപകരണങ്ങളും അത് വഴി നിർമിച്ച ഏറ്റവും ചെറിയ എഞ്ചിനിലൂടെയുമാണ്.

ബോഡിയിലുള്ള പുത്തൻ ബ്ലൂ ചായവും മുൻവശത്തെ തിളങ്ങുന്ന കറുപ്പ് നിറത്തിലുള്ള ഗ്രില്ലും ബമ്പറും, പിൻവശത്തെ പോൾസ്റ്റാറിന്റെ ബാഡ്ജും, ജനപ്രീതി നേടിയ ആർ ഡിസൈനും, 20-ഇഞ്ചിന്റെ പോൾസ്റ്റാർ അലോയ് വീൽസും, അതിലെ മിഷെലിൻ പൈലറ്റ് സൂപ്പർ സ്പോർട്ട് ടയറുകളും എല്ലാം ഒരു ഉത്തമ സ്പോർട്സ് കാറിന്റെ ലക്ഷണങ്ങളാണ്. ഉൾഭാഗത്ത് നോക്കിയാൽ മുൻവശത്ത് സ്പോർട്സ് സീറ്റ്സും ഇത് കൂടാതെ എല്ലാം ലെതർ സീറ്റ്സും, വലിയ ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം, ബൊവെർസ് ആൻഡ് വിൽകിൻസിന്റെ പുത്തൻ ഓഡിയോ സിസ്റ്റം എന്നിങ്ങനെ ഒട്ടനവധി സവിശേഷതകളും കാണാം.

പുതിയ വോൾവോ പോൾസ്റ്റാറിന് കരുത്തേകുന്നത് നാല് സിലിണ്ടറുകളോട് കൂടിയ 2L T6 ടർബോ ചാർജ്ഡ് എൻജിനാണ്. 8 സ്പീഡുകളുള്ള ഓട്ടോമാറ്റിക് ഗിയർബോക്സിനോട് ചേർന്ന ഈ എൻജിനിൽ നിന്നും 367bhp കരുത്തും 470Nm ടോർക്കുമാണ് ഉത്ഭവിക്കുന്നത്. മണിക്കൂറിൽ 250 കിലോമീറ്റർ വരെ പരമാവധി വേഗതയുള്ള പോൾസ്റ്റാർ രാജ്യത്തെ ഏറ്റവും വേഗത കൂടിയ വാഹനമായിരിക്കും. 0-100kmph തൊടാൻ ഇതിന് വെറും 4.7 സെക്കൻഡുകൾ മാത്രം മതി.

സുരക്ഷാ സംവിധാനങ്ങളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയ വോൾവോ ഈ മോഡലിൽ മുൻവശത്തെ ഇരട്ട എയർ ബാഗുകൾക്ക് പുറമെ ISOFIX ഘടിപ്പിച്ച സീറ്റുകൾ, എമർജൻസി ബ്രേക്ക് അസിസ്റ്റ് എന്നിങ്ങനെ കുറെയേറെ നൂതന സവിശേഷതകൾ നൽകിയിട്ടുണ്ട്. പോൾസ്റ്റാർ വെല്ലുവിളിക്കുന്നത് മെഴ്സിഡസ് ബെൻസ് CLA AMG 45നെയും ഔഡി S5നെയുമാണ്.

Jeep Renegade 2019 may be launched in India soon
ജീപ്പ് റെനഗേഡ് 2019 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തേക്കും

വളരെ ആകർഷകമായ നിരയുമായാണ് ഇന്ത്യയിൽ അരങ്ങ് കുറിച്ചത് എന്നത് കൊണ്ട് തന്നെ, ജീപ്പ് എന്ന ബ്രാൻഡിനെ സംബന്ധിച്ച് 2017 തീർച്ചയായും ഒരു നല്ല വർഷം ആയിരുന്നു. ജീപ്പ് റാൻഗ്ലർ, ഗ്രാൻഡ് ചെറോകീ, ഗ്രാൻഡ് ചെറോകീ SRT, ജീപ്പ് കോംപസ്സ്‌ എന്നിവയാവും പെട്ടെന്ന് നിങ്ങളുടെ ഓർമയിലെത്തുന്ന വാഹനങ്ങൾ.


Bentley Launches 2018 Bentayga V8 with a less powerful engine
ബെന്റയാഗ 2018ന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് ബെന്റ്ലി ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു

2016ൽ ബെന്റ്ലി ബെന്റയാഗ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. അന്ന് അത് W12 പെട്രോൾ എഞ്ചിനായിരുന്നു. കൂടാതെ അന്നത് ഏറ്റവും വേഗതയേറിയ എസ്യുവി ആണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇതിന്റെ അരങ്ങേറ്റത്തിന് രണ്ടു വർഷം ഇപ്പുറം ബെന്റ്ലി ഇതേ വാഹനത്തിന്റെ അൽപം പവർ കുറഞ്ഞ പതിപ്പ് V8 പെട്രോൾ വേരിയന്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ആദ്യത്തേതിന്റെ വില ഇന്ത്യയിൽ 3.85 കോടി രൂപ ആയിരുന്നെങ്കിൽ പുതിയ പതിപ്പിന്റേത് 3.78 കോടി രൂപ ആണ് (എക്സ്-ഷോറൂം വില).

 Maruti Suzuki Ignis all set to be launched next month
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


Peugeot buys Ambassador Car brand from Hindustan Motors
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


Maruti Suzuki Swift 2017 Old wine in a new bottle  Find out
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


Honda WR-V ready to hit Indian roads on March 16th, 2017
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


Mercedes Benz India announces plans to bring hybrid & electric car
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


Jeep Compass expected to be priced around 25 lakh
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


Isuzu MU-X launched in India at a starting price of Rs.23.99 lakh
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


2017 Maruti Dzire- Bookings open at Rs.11,000 token amount
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
HYUNDAI Creta Facelift

HYUNDAI
Creta Facelift

1.6 SX Option Diesel
15.04 Lakh

img
MAHINDRA XUV 5OO 2018

MAHINDRA
XUV 5OO 2018

W11
16.5 Lakh

Volvo’s latest SUV, XC60 launched in India at Rs.55.90 lakh
വോൾവോയുടെ XC60, 55.90 ലക്ഷം രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്തു

വോൾവോ തങ്ങളുടെ പ്രീമിയം SUV- XC60 പുതിയ രൂപത്തിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 55.90 ലക്ഷം രൂപ. ഒരു വേരിയന്റുമായെത്തുന്ന ഈ രണ്ടാം തലമുറ മോഡൽ, കമ്പനിയുടെ ഉള്ളിൽ തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള SPA പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്.

ALTERNATIVE MODELS
VOLVO S60 Cross Country

VOLVO S60 Cross Country

44.24 Lakh TO 44.24 Lakh