Bike Reviews

whatsapp fb googleplus Pin
Read in: English
Write Your Comment

ബജാജ്പൾസർNS 200, കെടിഎംഡ്യൂക്ക്200 റിവ്യൂ


By KOR Team | Pubilshed:27-May-2019

ഈ രണ്ട് മോഡലുകളെയും കുറിച്ച് ഒരു കമ്പാരിസൺ ബ്ലോഗ് എഴുതുന്നത് തന്നെ ഉന്മേഷം തരുന്ന വിഷയമാണ്. കെടിഎം ഇന്ത്യയിലെത്തുന്നത് ബജാജുമായി കൈകോർത്ത് കൊണ്ടാണ്. ബജാജ് ഓട്ടോ ചെറിയ ഓഹരിയുമായി ആരംഭിച്ച് ഇപ്പോൾ കെടിഎംൽ 48% ഓഹരിയുമായി വളർന്നിരിക്കുന്നു. ഈ കൂട്ടുകെട്ടിൽ നിന്നും ഉൽഭവിച്ച രണ്ട് മോഡലുകളാണ് ഇന്നെന്റെ ബ്ലോഗിലെ താരങ്ങൾ. ഒരേ കുടുംബം എന്നതിലുപരി ഡ്യൂക്ക്200 നിർമ്മിച്ചതും ബജാജ്ഓട്ടോ ആണെന്നതിനാൽ പൾസർ NS 200ഉമായി കൂടുതൽ സാമ്യം അനുഭവപ്പെടുന്നുണ്ട്. എന്നാൽ പെർഫോമൻസ് നോക്കുമ്പോൾ ആരാണ് മുൻമ്പൻ എന്ന കാര്യത്തിൽ അല്പമൊന്ന് ശങ്കിച്ചേക്കാം. കാരണം മികവിന്റെ കാര്യത്തിൽ രണ്ട് ബൈക്കുകളും മത്സരിച്ച്‌ പോരാടുന്നത് കാണാം. കാഴ്ചക്കാർക്ക് കൗതുകം തോന്നുന്ന വിഷയം മറ്റൊന്നുമല്ല, എൻജിനും കരുത്തും ടോർക്കും എല്ലാം നോക്കുമ്പോൾ ഏറെക്കുറെ സാമ്യത ഉള്ള മോഡലുകളായിട്ടും എന്തുകൊണ്ടാണ് വിലകളിൽ മാത്രം 30-35 ശതമാനത്തോളം വ്യത്യാസം.

img

ഡിസൈൻ

ബജാജ് ഓട്ടോപൾസർ 200 NS ലോഞ്ച് എത്തിയതും പുതിയൊരു മുഖച്ഛായ നൽകിയാണ്. മുൻ പൾസർ ബൈക്കുകളിൽ കണ്ടിട്ടില്ലാത്ത നേക്കഡ് ബൈക്ക് ഡിസൈൻ ആയിരുന്നു പുതിയ പൾസർ 200 NSന്. സ്ട്രീറ്റ്ഫൈറ്റർ എന്ന് വിശേഷിപ്പിക്കാവുന്ന ഈ മോഡൽ ഡ്യൂക്ക് 200ന് ഒരു വെല്ലുവിളി തന്നെയാണ്. നേക്കഡ് ബൈക്ക് ആയത് കൊണ്ട് പ്രബലനും, സ്പോർട്സ് ബൈക്ക്ആയത് കൊണ്ട് അല്പമൊന്ന് വണ്ണവും തോന്നിക്കുന്ന രീതിയിൽ ഡിസൈൻ ചെയ്ത ഇവൻ വിവിധ നിറങ്ങളിൽ ലഭ്യമാണ്.

കെടിഎംഡ്യൂക്ക്ഡിസൈൻ ചെയ്തിട്ടുള്ളത് തിർത്തും ഭാരം കുറഞ്ഞ ഘടകങ്ങൾ കൊണ്ടാണ്. ട്രെല്ലിസ്ഫ്രെയിം ഉപയോഗിച്ച് നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ബൈക്ക് എന്നഖ്യാതി ഇവന്സ്വന്തമാണ്. ഈ ഡിസൈൻ കാരണം ഭാരം കുറവാണെങ്കിൽ കൂടി ദൃഢമായ ബോഡി പുതിയ ഡ്യൂക്ക്നുണ്ട്. ഒരു കോംപാക്ട്ഫിറ്റ് മോഡൽ എന്നതിന്റെ ഉദാഹരണമാണ് ഈബൈക്കിന്റെ അടിഭാഗത്തായി ഫിറ്റ്ചെയ്തിട്ടുള്ള എക്സ്ഹോസ്റ്റ്പൈപ്പ്.

സവിശേഷതകൾ

img

മുമ്പത്തെ NS സീരിസിൽ നിന്നും പുനർജ്ജനിച്ച ഈ പൾസർ 200 NSൽ എൻജിൻ തണുപ്പിക്കാൻ രണ്ടാമതൊരു എയർ ഇൻഡക്ഷൻ പൈപ്പ് ൽകിയിട്ടുണ്ട്.

ഇതുനു റെഡിസൈനിലും പെർഫോമൻസിലും വന്നമാറ്റം ഇതിനെ മറ്റൊരു തലത്തിലേക്കുയർത്തിയിരിക്കുകയാണ്. ബെല്ലി ഡിസൈൻ തീർത്തും ഒരു സ്പോർട്ടിലുക്ക് നൽകുന്നുണ്ട്. ഇതിന്റെ എൻജിൻ കാർബറേറ്റഡ് ആണ്. മികച്ച കമ്പഷനിനായി മൂന്ന്സ്പാർക് പ്ലഗുകളും നൽകിയിട്ടുണ്ട്.മുൻവശത്തെ 280mm ഡിസ്ക്ബ്രേക്ക് ഏത് സ്പീഡിലും മികച്ച ബ്രേക്കിങ്ങിന് സഹായിക്കുന്നു.നിവർന്ന്നിൽക്കുന്ന ഹാൻഡിൽബാർ തിരിവുകളിൽ അനായാസേന ഓടിക്കാനെന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ടെലെസ്കോപിക് ഫ്രെണ്ട്ഫോർക്കും റെയർമോണോഷോക്കുമാണ് സസ്പെന്ഷനിനായി പുതിയ പൾസർൽ നൽകിയിട്ടുള്ളത്. പിൻവശത്തെ സസ്പെൻഷൻ എയർചാർജ്ഡ് ആയത്കൊണ്ട് മുമ്പത്തെ ഹൈഡ്രോളിക്സസ്പെന്ഷനിനെ അപേക്ഷിച്ച്കൂടുതൽ തൽകുഷ്യൻ ഫീൽ ലഭിക്കുന്നുണ്ട്. ഇൻസ്ട്രുമെന്റ് കൺസോളിൽ ഡിജിറ്റലും അനലോഗും കലർന്ന ടാക്കോമീറ്റർ കാണാം. ചെറിയ മാറ്റങ്ങളാണെങ്കിലും ഇവയിലൂടെ NS 200ന്റെ ഈ പുത്തൻവേർഷണിന് ഭാരം 152 കിലോഗ്രാം ആയിട്ടുണ്ട്. പൾസർNS 200 പോലെ കെടിഎംഡ്യൂക്ക് 200നും നിവർന്ന്നിൽക്കുന്ന ഹാൻഡിൽബാർ തന്നെയാണ്. ഇത്സിറ്റിട്രാഫിക്കിൽ അനായാസം ഓടിക്കാൻ സഹായിക്കുന്നു. ഇൻവെർട്ടഡ് ടെലെസ്കോപിക്ഫ്രണ്ട്ഫോർക്കും 10 സ്റ്റെപ് അഡ്ജസ്റ്റബിൾറെയർ മോണോഷോക്കും മൃദുലവും ഒപ്പം കരുത്തുള്ളതുമായ സസ്പെൻഷൻ കാഴ്ചവെക്കുന്നുണ്ട്.

മുൻവശത്ത് 280mmന് റെഡിസ്ക്ബ്രേക്കും പിൻവശത്ത് 230mmന് റെഡിസ്ക്ബ്രേക്കും മികച്ച ബ്രേക്കിംഗ്പവർ നൽകുന്നുണ്ട്. ഇൻസ്ട്രുമെന്റ്കൺസോളിൽ വിവിധ ഫങ്ക്ഷനുകളുള്ള ഡിജിറ്റൽ ഡിസ്പ്ലേയിൽ ടാക്കോമീറ്ററും സ്പീഡോമീറ്ററും കാണാം. മികച്ച ആക്സിലറേഷൻ മറ്റൊരു എടുത്തു പറയേണ്ട സവിശേഷതയാണ്. 148 കിലോഗ്രാം ഭാരമുള്ള ഡ്യൂക്ക്200, പൾസർNS 200നെ അപേക്ഷിച്ച് ഭാരം കുറവാണ്. അത്കൊണ്ട്തന്നെ ഒരു സ്ലീക്ലുക്കാണ് ഈ മോട്ടോർസൈക്കിളിന്.

എൻജിൻ

img

ഡ്യൂക്ക് 200ന്റെ മാതൃകയിലാണ് പൾസർ 200 NSന്റെയും എൻജിൻ സജ്ജീകരിച്ചിട്ടുള്ളത്. ഈ ബൈക്കിലെ 199.5cc യുടെലിക്വിഡ്കൂൾഡ്എൻജിൻ 9500rpmൽ 23.5PS കരുത്ത് ഉല്പാദിപ്പിക്കുന്നു. 6 സ്പീഡുള്ള ഗിയർബോക്സുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈഎൻജിനിൽ ട്രിപ്പിൾസ്പാർക്പ്ളഗ്ടെക്നോളജി നൽകിയത്മൂലം ഇന്ധനക്ഷമത വർധിച്ചിട്ടുണ്ട് എന്നാണ് കമ്പനി അവകാശപ്പെടുന്നത്.ഇതിന്റെ ലിക്വിഡ്കൂളിംഗ്മറ്റും എയർ കൂളിംഗ്ചേർന്ന്പ്രവർത്തിക്കുന്നതിനാൽ എൻജിൻഅധികമായി ചൂടാവാൻഅനുവദിക്കില്ല എന്നത് മറ്റൊരുസവിശേഷതയാണ്. ഡ്യൂക്ക് 200ൽ കരുത്ത്പകരുന്നത് 199.ccയുടെലിക്വിഡ്കൂൾഡ് എൻജിൻതന്നെയാണ്, ഇത്മികച്ചകരുത്തായി 10000rpmൽ 25PS കരുത്ത് ഉല്പാദിപ്പിക്കുന്നു. ഈഎൻജിൻ 6 സ്പീഡുള്ള ഗിയർ ബോക്സുമായാണ്ബന്ധിപ്പിച്ചിരിക്കുന്നത്. സിറ്റി ട്രാഫിക്കിൽ 35kmpl മൈലേജ്നൽകുന്ന ഈ എൻജിനിൽ മികച്ച കരുത്തുല്പാദനത്തിനായി ഫ്യുവൽ ഇൻജെക്ഷൻടെക്നോളജി ഉൾപ്പെടുത്തിയിട്ടുണ്ട്.

അവലോകനം

img

നിങ്ങൾ ആഗ്രഹിക്കുന്ന ത്മികച്ചറെസ്പോൺസ്തരുന്ന ഒരുബൈക്ക് ആണെങ്കിൽ ഡ്യൂക്ക്200 തന്നെയാണ്ചേർന്നത്. ഒരേയൊരുകുറവ് എന്ന്ചൂണ്ടിക്കാണിക്കാവുന്നത് ഈബൈക്കിന്റെസസ്പെൻഷനാണ്. നീണ്ടയാത്രകൾക്ക് അനുയോജ്യമല്ല എങ്കിലുംമറ്റ്സവിശേഷതകൾ മികച്ചതായത്കൊണ്ടും ഓസ്ട്രിയൻബ്രാൻഡിന്റെ പേര്കൂടെയുള്ളത്കൊണ്ടും ഈബൈക്കിന്റെവില പൾസർ200 NSനേക്കാൾ അല്പം കൂടുതലായാലും ന്യായീകരിക്കാവുന്നതാണ്. നേരെമറിച്ച്നിങ്ങൾക്ക്പെർഫോമൻസിൽ ഒട്ടുംപുറകിലല്ലാത്ത അതെനേരം സുഗമമായിഓടിക്കാൻ ഉതകുന്നഒരു ബൈക്കാണ്താല്പര്യമെങ്കിൽ പൾസർ200 NS തന്നെയാണ് ഇവയിൽമികച്ചത്. ഈബൈക്കിൽ എടുത്ത്പറയാവുന്ന ഒരു അസൗകര്യം എന്നത് ഇതിന്റെ കഠിനമായസീറ്റ്കുഷ്യനാണ്. പില്യൺസീറ്റ്വീതികൂടുതലും സൗകര്യപ്രദവുമാണ്, എന്നിരുന്നാൽകൂടി അല്പം മൃദുവായസീറ്റ്നൽകാമായിരുന്നു. കോംപാക്ട്മോഡലായത്കൊണ്ട്തന്നെ സിറ്റിട്രാഫിക്കിലൂടെ അനായാസേന ഓടിക്കാൻപറ്റുന്ന ഒരുബൈക്കാണ്പൾസർ 200 NS . അതെ പോലെതന്നെ ദൂരയാത്രകൾക്കും പറ്റിയമോട്ടോർസൈക്കിൾതന്നെയാണ് ഇവൻ. കൊടുക്കുന്ന പൈസക്ക്മൂല്യമുള്ളഒരുബൈക്ക് എന്ന്വിശേഷിപ്പിക്കാവുന്ന മോഡൽആണ്പൾസർ 200 NS , ഇത്നല്ലൊരു മോട്ടോർസൈക്കിളിങ് എക്സ്പീരിയൻസ്വാഗ്ദാനംചെയ്യുന്നുണ്ട്.

Comments

▤ Your Comments



Latest Reviews


img

റിബൽ 1200 എക്സ് സി യുമായി ട്രയംഫ് വീണ്ടും റിവ്യൂ

ട്രയംഫ് മോട്ടോർസൈക്കിൾസ് കമ്പനി അവരുടെ വാഹന ശ്രേണിയിലേക്ക് തീർത്തും ഒരു ഓഫ്-റോഡ് ബൈക്ക് ആയ സ്ക്രാമ്പ്ളർ 1200 എക്സ് സി കൂടി കൂട്ടിച്ചേർത്തു. ഓഫ്-റോഡ് ബൈക്കുകളിലെ ഏറ്റവും ആകർഷണീയമായ വണ്ടികളുടെ മുൻ നിരയിൽ തന്നെ സ്ക്രാമ്പ്ളർ 1200 എക്സ് സി ഉണ്ടാവുമെന്നതിൽ തെല്ലും സംശയം ഇല്ല. സ്വന്തം ശ്രേണിയിൽ ടൈഗർ 800, ടൈഗർ 1200 എന്നീ രണ്ട് അഡ്വെഞ്ചർ വാഹനങ്ങൾ ഉള്ള കമ്പനിയാണ് ട്രയംഫ് മോട്ടോർസൈക്കിൾസ്. തികച്ചും ഓഫ്-റോഡ് ബൈക്ക് ആയ സ്ക്രാമ്പ്ളർ 1200 എക്സ് സി തുടക്കക്കാർക്ക് ഇണങ്ങാൻ അല്പം പ്രയാസം ഉണ്ടാവാം. ബോഡി വർക്സ് വളരെ കുറവാണ്. വെല്ലുവിളികളുള്ള ഭൂപ്രദേശങ്ങളിലൂടെയും നീർച്ചാലുകളിലൂടെയും മറ്റും ഓടിക്കുമ്പോൾ വാഹനത്തിന്റെ അഥവാ സ്റ്റെബിലിറ്റി ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ബൈക്കിന്റെ സെന്റർ ഓഫ് മാസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

img

നവീകരിച്ച സുസുക്കി ജിക്സർ SF 250 റിവ്യൂ

സുസുക്കി തങ്ങളുടെ ജിക്സറിന്റെ പഴയ മോഡലിനെ നവീകരിച്ച് പുറത്തിറക്കി. മറ്റു ബ്രാൻഡുകളെ പോലെ ഇന്ത്യ ഒരു വേറിട്ട് നിൽക്കുന്നതും ഏറെ മൂല്യമേറിയതുമായ ഒരു വിപണിയാണെന്നു സുസുക്കിയും മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെയാവാം ബ്രാൻഡ് എല്ലാ വഴികളിലൂടെയും സഞ്ചരിച്ച് ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ട് പ്രത്യേക മോഡലുകൾ നിർമ്മിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുസുക്കി ജിക്സർ 250 ഈ നിരയിൽ വരുന്ന ഒരു വാഹനമാണ്. ഈ രാഷ്ട്രത്തിന് അന്താരാഷ്ട്ര വിപണിയിലുള്ള സ്വാധീനം വച്ച് നോക്കിയാൽ ഈ വാഹനം അധികം വൈകാതെ തന്നെ മറ്റ് രാഷ്ട്രങ്ങളിലേക്കും കയറ്റി അയക്കപ്പെടാൻ സാധ്യതകളുണ്ട്.
img

റോയൽ എൻഫീൽഡ് 650 ട്വിൻസ് റിവ്യൂ

മിലാൻ ഓട്ടോ എക്സ്പോ 2017ലെ ഒരു പ്രധാന ആകർഷണം റോയൽ എൻഫീൽഡിൻറെ 650 ഇരട്ടകളായ കോണ്ടിനെന്റൽ ജിടി650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ അനാശ്ചാദനം ആയിരുന്നു. 2013ൽ റോയൽ എൻഫീൽഡ് തങ്ങളുടെ 535cc സിംഗിൾ സിലിണ്ടർ റേസർ ബൈക്ക്, കോണ്ടിനെന്റൽ ജിടി 535 ലോഞ്ച് ചെയ്തിരുന്നു. സങ്കടവശാൽ, ഈ ബൈക്ക് വിപണിയിൽ നല്ല ചലനം ഉണ്ടാക്കിയില്ല. എന്നാൽ ഇപ്പോൾ, വിപണിയിൽ എങ്ങിനെയാണ് കളിക്കേണ്ടത് എന്ന് പഠിച്ചു കൊണ്ടിരിക്കുന്ന ഈ ബ്രാൻഡ്, 650cc എഞ്ചിനുമായി വരുന്ന പുതിയ മോഡലുകളായ കോണ്ടിനെന്റൽ ജിടി650യും ഇന്റർസെപ്റ്റർ 650യും ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇവരെങ്ങനെയാണ് ഇരട്ടകൾ ആവുന്നത് എന്നതിനെ സാധൂകരിക്കുന്നതാണ് ഇവയുടെ എൻജിൻ ഉൾപ്പെടെയുള്ള പല പ്രധാന ഭാഗങ്ങളുടെയും സമാനതകൾ
img

പായാനൊരുങ്ങി ഡ്യൂക്ക് 250 റിവ്യൂ

2012ൽ ബജാജിന്റെ കൈപിടിച്ച് ഇന്ത്യയിലെത്തുമ്പോൾവരെ നമുക്ക് അത്ര കണ്ട് പരിചിതമായ ഒന്നായിരുന്നില്ല കെ ടി എം എന്ന വിഖ്യാത ഓസ്ട്രിയൻ മോട്ടോർസൈക്കിൾ ബ്രാന്റ്. തുടക്കത്തിൽ 390ഉം പിന്നീട് 200ഉം സിസി എഞ്ചിനുകളുമായെത്തിയ ഡ്യൂക്ക്, ആർ സി ശ്രേണികളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചത് അവയുടെ വാല്യു ഫോർ മണി സ്വഭാവം കൂടി കണക്കിലെടുത്താവണം. ഈ രണ്ട് വാഹനനിരയെയും കാലികമായ മാറ്റങ്ങളോടെ ഇവർ ഈ അടുത്തിടെ വീണ്ടും അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ ഈ നവയുഗാവതാരങ്ങളുടെ പ്രഭയിൽ അലിഞ്ഞു നില്ക്കവെ മറ്റൊരു അത്ഭുതം കൂടി നമുക്ക് സമ്മാനിക്കുകയുണ്ടായി കെ ടി എം- ഡ്യൂക്ക് 250 എന്ന ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിൾ
img

യമഹ സിഗ്നസ് റേ സെഡ് ആർ റിവ്യൂ

വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...
img

ഇന്ത്യൻ സ്കൗട്ട് റിവ്യൂ

പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.
img

റോയൽ എൻഫീൽഡ് ഹിമാലയൻ റിവ്യൂ

കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങൾ മാദ്ധ്യമപ്രവർത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരൻ... റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂറർ... ഹിമാലയൻ... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടിൽ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളിൽ പലതും 'ഓഫ്റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ഇന്ന്, സമീപകാലത്ത് ഏറ്റവും ഉറ്റുനോക്കപ്പെട്ട വാഹനങ്ങളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയനുമായി ഞാൻ ഒന്നു ചുറ്റാനിറങ്ങുകയാണ്... ഹൈവേകളും നാട്ടുവഴികളും കാനനപാതകളും പോരാഞ്ഞ് കുന്നും മലയും കാട്ടരുവികളുംവരെ താണ്ടി നൂറിലേറെ കിലോമീറ്ററുകൾ നീളുന്നൊരു സ്വപ്നയാത്ര!
Close (x)
Google Link Car GPS Tracker
Price: ₹ 2,999.00
Today's Sale: ₹ 1,765.00
HD Car Camera Recorder
Price: ₹ 1,999.00
Today's Sale: ₹ 999.00
Woodman Double Din Car Stereo
Price: ₹ 10,000.00
Today's Sale: ₹ 4,999.00
7"FHD Bluetooth LED Screen + 8LED Reverse Camera
Price: ₹ 5,000.00
Today's Sale: ₹ 2,399.00
JBL GTX 1300T 12-inch Bass Tube
Price: ₹ 8,000.00
Today's Sale: ₹ 6,849.00

Quick Enquiry

Get New Vehicle launch and updates straight to your Inbox and WhatsApp
+91