Bike Reviews

whatsapp fb Pin
Read in: English
Write Your Comment

ഇന്ത്യൻ സ്കൗട്ട് റിവ്യൂ


By KOR Team | Pubilshed:20-Sep-2017

പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.

img

പോയവർഷമായിരുന്നു 'ഇന്ത്യൻ' ബൈക്കുകൾ ഇന്ത്യയിലെത്തിയത്. ഇവരുടെ ആധുനികവും ആഡംബരപൂരിതവുമായ വർത്തമാനകാല ലൈനപ്പിലെ താരങ്ങളിലൊരുവനായ സ്കൗട്ടിനെ പരിചയപ്പെടാം...

സ്കൗട്ട്

സ്കൗട്ടിനു പിന്നിലുമുണ്ട് എത്ര പറഞ്ഞാലുമൊടുങ്ങാത്തൊരു ചരിത്രം..1920-1949 കാലഘട്ടത്തിലാണ് ഇന്നു നാം കാണുന്ന സ്കൗട്ടിന്റെ പൂർവ്വികർ നിർമ്മിക്കപ്പെട്ടത്... 1928-1931 കാലഘട്ടത്തിലിറങ്ങിയ സ്കൗട്ട് 101 അതിന്റെ ഗംഭീര ഹാന്റ്ലിംഗ് മികവു മൂലം ഇന്നും 'വാൾ ഓഫ് ഡെത്ത്' അഭ്യാസപ്രകടനങ്ങളിൽ ഉപയോഗിച്ചുവരുന്നു... കാലത്തിന്റെ കുത്തൊഴുക്കിലെപ്പൊഴോ അടിപതറിയ സ്കൗട്ടിനെ ഇന്ത്യൻ ഈയടുത്തിടെ പുനർജ്ജീവിപ്പിക്കുകയുണ്ടായി. ഇതിഹാസങ്ങളായ പൂർവ്വികരുടെ പാരമ്പര്യവും പേറിയെത്തുന്ന ഈ വാഹനം വിപണിയിലേറ്റുമുട്ടേണ്ടിവരിക ഹാർലി ഡേവിഡ്സൺ സ്പോർട്ട്സ്റ്റർ 1200 പോലുള്ള മോഡലുകളോടുതന്നെയാവും.

കാഴ്ച

ആകാരത്തിൽ ഹാർലി ഡേവിഡ്സൺ ഫോർട്ടി എയ്റ്റിനോളം വരും പുത്തൻ സ്കൗട്ട്. 1562 മിമീ വീല്ബേസുണ്ട്. റെട്രോയെന്നു വിളിക്കാം ഇവന്റെ രൂപത്തെ. ഡിസൈനിൽ ക്ളാസിക്ക് ഘടകങ്ങളും മോഡേൺ ഘടകങ്ങളും ഒരുപോലെ പ്രകടമാണ്. വിരിഞ്ഞ മുൻഭാഗവും ഒതുങ്ങിയ പിൻഭാഗവുമൊക്കെ ഇവന്റെ മുൻഗാമികളെ ഓർമ്മിപ്പിക്കും, കൃത്യമായി പറഞ്ഞാൽ 1920കളിലെ സ്കൗട്ടിനെ!

മുൻകാഴ്ചയിൽ ആദ്യം കണ്ണെത്തുക ഭീമാകാരമായ 130/90-16 72 എച്ച് മുൻവീലിലാവും. ക്രോം സറൗണ്ടോടുകൂടിയ വൃത്താകൃതിയിലുള്ള ഹെഡ്ലാമ്പ് വാഹനത്തിന്റെ ആകെ രൂപത്തോടു നല്ല ഇണക്കത്തിലാണ്. ക്രോമിൽ പൊതിഞ്ഞ വിങ്ങ് മിററുകൾ.

വശക്കാഴ്ചയിലാണ് വാഹനത്തിന്റെ വലുപ്പം ഏറ്റവും നന്നായി മനസിലാവുക. മുന്നോട്ടാഞ്ഞു നില്ക്കുന്ന ഫ്യുവൽ ടാങ്കിലും ഉരുളിമയുള്ള മുൻ-പിൻ ഫെന്ററുകളിലുമൊക്കെ 'ഷാർപ്പ്' ബോഡി ലൈനുകൾ നല്കിയിരിക്കുന്നു. പിൻഭാഗത്തിന്റെ രൂപകല്പനയെ ക്യൂട്ടെന്നുതന്നെ വിശേഷിപ്പിക്കാം. ഒതുങ്ങിയതും മനോഹരവുമാണ് ടെയിൽ എന്റ്. ചന്തമുള്ള പിൻ ഫെന്ററിൽ സവിശേഷരൂപമുള്ള, ഭംഗിയുള്ള ടെയിൽ ലാമ്പ്. ഒട്ടുമിക്ക ക്രൂയ്സറുകളെയുമ്പോലെ വൃത്താകൃതിയിലുള്ള ടേൺ സിഗ്നൽ ലാമ്പുകൾ..150/80-16 71 എച്ച് ആണു പിൻ വീൽ.

രൂപകല്പനയിൽ ക്രോമിന്റെ ധാരാളിത്തം പ്രകടമാണ്. ഇത് , വിശേഷ്യ എൻജിനിലെ ക്രോം ട്രിം, വാഹനത്തിനു കൂടുതൽ 'ക്ളാസിക്ക്' പ്രതിച്ഛായയേകുന്നു... അനലോഗ് സ്പീഡോമീറ്ററും ഡിജിറ്റൽ ഡിസ്പ്ളേയും വാണിങ്ങ് ലാമ്പുകളുമടങ്ങുന്ന ലളിതമായ ഇൻസ്ട്രമന്റ് ക്ളസ്റ്റർ. ഫ്യുവൽ ഗേജില്ല. ഡിജിറ്റൽ ഡിസ്പ്ളേയിൽ ടാക്കോ, ഓഡോ, ട്രിപ്പ് മീറ്ററുകൾ, എൻജിൻ ടെമ്പറേച്ചർ ഗേജ് എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നു. സ്വിച്ചുകളും മറ്റും നിലവാരമുള്ള പ്ളാസ്റ്റിക്കിൽ തീർത്തിരിക്കുന്നു.
img

റൈഡ്

സ്കൗട്ടിന്റെ എൻജിനെപ്പറ്റിയും പെർഫോമൻസിനെപ്പറ്റിയുമൊക്കെ പറയാനിരുന്നാൽ ഈ ലേഖനത്തിനു അനുവദിച്ചിട്ടുള്ള പേജുകൾ പോരാതെ വരും! അത്ര ഗംഭീരമാണ് ഇവന്റെ 1133 സിസി, ഫുള്ളി ലിക്വിഡ് കൂൾഡ്, ഡി ഒ എച്ച് സി, വി ട്വിൻ എൻജിന്റെ പ്രകടനം.100എച്ച് പി കരുത്തും 5900 ആർ പി എമ്മിലെ 97.7 എൻ എം ടോർക്കുമാണ് അത്യന്തം റിഫൈൻഡ് ആയ ഈ എൻജിന്റെ ഔട്ട്പുട്ട്. വളരെ സ്പോർട്ടിയായ ആക്സിലറേഷനൊപ്പം വളരെ മികച്ച ഒരു മിഡ്റേഞ്ച് കൂടിയാവുമ്പോൾ സ്കൗട്ട് പായും, പുതുവേഗങ്ങൾ തേടി

തന്നെയുമല്ല, കൂടുതൽ റെവ്വ് ചെയ്യപ്പെടാൻ ഇഷ്ടപ്പെടുന്ന പ്രകൃതമാണിവനെന്നതിനാ ൽ മൂന്നാം ഗിയറിലും മണിക്കൂറിൽ 140 കിമീ വേഗത കൈവരിക്കുവാനാകും. വെറ്റ് ക്ളച്ചോടുകൂടിയ 6 സ്പീഡ് ട്രാൻസ്മിഷന്റെ ഷിഫ്റ്റുകൾ നന്നേ സ്മൂത്തും കൃത്യതയുള്ളതുമാണ്. എന്നാൽ മറ്റ് അമേരിക്കൻ ക്രൂയ്സറുകളിലെന്ന പോലെ സ്കൗട്ടിലും, 'കട്ടിയുള്ള' ക്ളച്ച് നഗരത്തിൽ ഇടതുകൈയ്ക്ക് അനാവശ്യ ആയാസമുണ്ടാക്കും.
img

253 കിലോയോളം വരുന്ന കുറഞ്ഞ വാഹനഭാരവും 635 മിമീ എന്ന വളരെക്കുറഞ്ഞ സീറ്റ് ഹൈറ്റും സ്കൗട്ടിന്റെ ഹാന്റ്ലിംഗ് മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. മുന്നിൽ സിംഗിൾ പിസ്റ്റൺ കാലിപ്പറോടുകൂടിയ 298 മി മീ ഡിസ്ക്കും പിന്നിൽ ഡ്യുവൽ പിസ്റ്റൺ കാലിപ്പറുകളോടുകൂടിയ 298 മിമീ ഡിസ്ക്കുമാണ് ബ്രേക്കുകൾ. സസ്പെൻഷനാവട്ടെ, മുന്നിൽ ടെലസ്കോപ്പിക്ക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്കുകളും... അധികസുരക്ഷയ്ക്കായി എ ബി എസ്സുമുണ്ട്. ഹൈവേകളിൽ ലീറ്ററിന് 20 കിലോമീറ്ററിനടുത്ത് ഇന്ധനക്ഷമത പ്രതീക്ഷിക്കാം. കസ്റ്റമൈസ് ചെയ്യുവാൻ ആക്സസറികളുടെ ഒരു നീണ്ട നിരയുമായെത്തുന്ന സ്കൗട്ടിന്റെ വില 14.04 ലക്ഷത്തിൽ തുടങ്ങുന്നു (എക്സ് ഷോറൂം, കൊച്ചി).

Comments

▤ Your CommentsLatest Reviews


img

റിവോൾട്ട് RV 400 ഇലക്ട്രിക് മോട്ടോർസൈക്കിൾ റിവ്യൂ

റിവോൾട്ട് ഇന്റലികോർപ്പ് ഈ വര്ഷം രണ്ട് ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചിരുന്നു. ഇലക്ട്രിക്ക് ബൈക്ക് എന്ന സവിശേഷതയ്ക്ക് പുറമെ ഈ മോട്ടോർസൈക്കിളുകളിൽ സജ്ജീകരിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് ഇതിനെ മറ്റ് ബൈക്കുകളിൽ നിന്ന് വേറിട്ട് നിർത്തിയത്. ഇന്ത്യയിൽ ഇതാദ്യമായാണ് AI സംവിധാനമുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുന്നത്. മൈക്രോമാക്സ് മൊബൈൽസിന്റെ സഹസ്ഥാപകനായ രാഹുൽ ശർമയാണ് റിവോൾട്ട് മോട്ടോഴ്സിന്റെ സ്ഥാപകൻ. ഗുരുഗ്രാം ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ സ്റ്റാർട്ടപ്പാണ് റിവോൾട്ട് ഇന്റലികോർപ്പ്. അദ്ദേഹത്തിന്റെ പുതിയ സംരംഭം ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വിപണിയിൽ ഒരു വലിയ മാറ്റത്തിനു വഴി തെളിച്ചു. ഇതുവഴി സ്വകാര്യ ഗതാഗതം സാമ്പത്തികകരവും പ്രയോഗികകരവുമാക്കാൻ റിവോൾട്ട് മോട്ടോഴ്സ് ലക്ഷ്യമിടുന്നു.
img

റിബൽ 1200 എക്സ് സി യുമായി ട്രയംഫ് വീണ്ടും റിവ്യൂ

ട്രയംഫ് മോട്ടോർസൈക്കിൾസ് കമ്പനി അവരുടെ വാഹന ശ്രേണിയിലേക്ക് തീർത്തും ഒരു ഓഫ്-റോഡ് ബൈക്ക് ആയ സ്ക്രാമ്പ്ളർ 1200 എക്സ് സി കൂടി കൂട്ടിച്ചേർത്തു. ഓഫ്-റോഡ് ബൈക്കുകളിലെ ഏറ്റവും ആകർഷണീയമായ വണ്ടികളുടെ മുൻ നിരയിൽ തന്നെ സ്ക്രാമ്പ്ളർ 1200 എക്സ് സി ഉണ്ടാവുമെന്നതിൽ തെല്ലും സംശയം ഇല്ല. സ്വന്തം ശ്രേണിയിൽ ടൈഗർ 800, ടൈഗർ 1200 എന്നീ രണ്ട് അഡ്വെഞ്ചർ വാഹനങ്ങൾ ഉള്ള കമ്പനിയാണ് ട്രയംഫ് മോട്ടോർസൈക്കിൾസ്. തികച്ചും ഓഫ്-റോഡ് ബൈക്ക് ആയ സ്ക്രാമ്പ്ളർ 1200 എക്സ് സി തുടക്കക്കാർക്ക് ഇണങ്ങാൻ അല്പം പ്രയാസം ഉണ്ടാവാം. ബോഡി വർക്സ് വളരെ കുറവാണ്. വെല്ലുവിളികളുള്ള ഭൂപ്രദേശങ്ങളിലൂടെയും നീർച്ചാലുകളിലൂടെയും മറ്റും ഓടിക്കുമ്പോൾ വാഹനത്തിന്റെ അഥവാ സ്റ്റെബിലിറ്റി ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ബൈക്കിന്റെ സെന്റർ ഓഫ് മാസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

img

നവീകരിച്ച സുസുക്കി ജിക്സർ SF 250 റിവ്യൂ

സുസുക്കി തങ്ങളുടെ ജിക്സറിന്റെ പഴയ മോഡലിനെ നവീകരിച്ച് പുറത്തിറക്കി. മറ്റു ബ്രാൻഡുകളെ പോലെ ഇന്ത്യ ഒരു വേറിട്ട് നിൽക്കുന്നതും ഏറെ മൂല്യമേറിയതുമായ ഒരു വിപണിയാണെന്നു സുസുക്കിയും മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെയാവാം ബ്രാൻഡ് എല്ലാ വഴികളിലൂടെയും സഞ്ചരിച്ച് ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ട് പ്രത്യേക മോഡലുകൾ നിർമ്മിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുസുക്കി ജിക്സർ 250 ഈ നിരയിൽ വരുന്ന ഒരു വാഹനമാണ്. ഈ രാഷ്ട്രത്തിന് അന്താരാഷ്ട്ര വിപണിയിലുള്ള സ്വാധീനം വച്ച് നോക്കിയാൽ ഈ വാഹനം അധികം വൈകാതെ തന്നെ മറ്റ് രാഷ്ട്രങ്ങളിലേക്കും കയറ്റി അയക്കപ്പെടാൻ സാധ്യതകളുണ്ട്.
img

ബജാജ്പൾസർNS 200, കെടിഎംഡ്യൂക്ക്200 റിവ്യൂ

ഈ രണ്ട് മോഡലുകളെയും കുറിച്ച് ഒരു കമ്പാരിസൺ ബ്ലോഗ് എഴുതുന്നത് തന്നെ ഉന്മേഷം തരുന്ന വിഷയമാണ്. കെടിഎം ഇന്ത്യയിലെത്തുന്നത് ബജാജുമായി കൈകോർത്ത് കൊണ്ടാണ്. ബജാജ് ഓട്ടോ ചെറിയ ഓഹരിയുമായി ആരംഭിച്ച് ഇപ്പോൾ കെടിഎംൽ 48% ഓഹരിയുമായി വളർന്നിരിക്കുന്നു. ഈ കൂട്ടുകെട്ടിൽ നിന്നും ഉൽഭവിച്ച രണ്ട് മോഡലുകളാണ് ഇന്നെന്റെ ബ്ലോഗിലെ താരങ്ങൾ. ഒരേ കുടുംബം എന്നതിലുപരി ഡ്യൂക്ക്200 നിർമ്മിച്ചതും ബജാജ്ഓട്ടോ ആണെന്നതിനാൽ പൾസർ NS 200ഉമായി കൂടുതൽ സാമ്യം അനുഭവപ്പെടുന്നുണ്ട്. എന്നാൽ പെർഫോമൻസ് നോക്കുമ്പോൾ ആരാണ് മുൻമ്പൻ എന്ന കാര്യത്തിൽ അല്പമൊന്ന് ശങ്കിച്ചേക്കാം. കാരണം മികവിന്റെ കാര്യത്തിൽ രണ്ട് ബൈക്കുകളും മത്സരിച്ച്‌ പോരാടുന്നത് കാണാം. കാഴ്ചക്കാർക്ക് കൗതുകം തോന്നുന്ന വിഷയം മറ്റൊന്നുമല്ല, എൻജിനും കരുത്തും ടോർക്കും എല്ലാം നോക്കുമ്പോൾ ഏറെക്കുറെ സാമ്യത ഉള്ള മോഡലുകളായിട്ടും എന്തുകൊണ്ടാണ് വിലകളിൽ മാത്രം 30-35 ശതമാനത്തോളം വ്യത്യാസം.
img

റോയൽ എൻഫീൽഡ് 650 ട്വിൻസ് റിവ്യൂ

മിലാൻ ഓട്ടോ എക്സ്പോ 2017ലെ ഒരു പ്രധാന ആകർഷണം റോയൽ എൻഫീൽഡിൻറെ 650 ഇരട്ടകളായ കോണ്ടിനെന്റൽ ജിടി650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ അനാശ്ചാദനം ആയിരുന്നു. 2013ൽ റോയൽ എൻഫീൽഡ് തങ്ങളുടെ 535cc സിംഗിൾ സിലിണ്ടർ റേസർ ബൈക്ക്, കോണ്ടിനെന്റൽ ജിടി 535 ലോഞ്ച് ചെയ്തിരുന്നു. സങ്കടവശാൽ, ഈ ബൈക്ക് വിപണിയിൽ നല്ല ചലനം ഉണ്ടാക്കിയില്ല. എന്നാൽ ഇപ്പോൾ, വിപണിയിൽ എങ്ങിനെയാണ് കളിക്കേണ്ടത് എന്ന് പഠിച്ചു കൊണ്ടിരിക്കുന്ന ഈ ബ്രാൻഡ്, 650cc എഞ്ചിനുമായി വരുന്ന പുതിയ മോഡലുകളായ കോണ്ടിനെന്റൽ ജിടി650യും ഇന്റർസെപ്റ്റർ 650യും ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇവരെങ്ങനെയാണ് ഇരട്ടകൾ ആവുന്നത് എന്നതിനെ സാധൂകരിക്കുന്നതാണ് ഇവയുടെ എൻജിൻ ഉൾപ്പെടെയുള്ള പല പ്രധാന ഭാഗങ്ങളുടെയും സമാനതകൾ
img

പായാനൊരുങ്ങി ഡ്യൂക്ക് 250 റിവ്യൂ

2012ൽ ബജാജിന്റെ കൈപിടിച്ച് ഇന്ത്യയിലെത്തുമ്പോൾവരെ നമുക്ക് അത്ര കണ്ട് പരിചിതമായ ഒന്നായിരുന്നില്ല കെ ടി എം എന്ന വിഖ്യാത ഓസ്ട്രിയൻ മോട്ടോർസൈക്കിൾ ബ്രാന്റ്. തുടക്കത്തിൽ 390ഉം പിന്നീട് 200ഉം സിസി എഞ്ചിനുകളുമായെത്തിയ ഡ്യൂക്ക്, ആർ സി ശ്രേണികളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചത് അവയുടെ വാല്യു ഫോർ മണി സ്വഭാവം കൂടി കണക്കിലെടുത്താവണം. ഈ രണ്ട് വാഹനനിരയെയും കാലികമായ മാറ്റങ്ങളോടെ ഇവർ ഈ അടുത്തിടെ വീണ്ടും അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ ഈ നവയുഗാവതാരങ്ങളുടെ പ്രഭയിൽ അലിഞ്ഞു നില്ക്കവെ മറ്റൊരു അത്ഭുതം കൂടി നമുക്ക് സമ്മാനിക്കുകയുണ്ടായി കെ ടി എം- ഡ്യൂക്ക് 250 എന്ന ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിൾ
img

യമഹ സിഗ്നസ് റേ സെഡ് ആർ റിവ്യൂ

വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...
img

റോയൽ എൻഫീൽഡ് ഹിമാലയൻ റിവ്യൂ

കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങൾ മാദ്ധ്യമപ്രവർത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരൻ... റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂറർ... ഹിമാലയൻ... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടിൽ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളിൽ പലതും 'ഓഫ്റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ഇന്ന്, സമീപകാലത്ത് ഏറ്റവും ഉറ്റുനോക്കപ്പെട്ട വാഹനങ്ങളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയനുമായി ഞാൻ ഒന്നു ചുറ്റാനിറങ്ങുകയാണ്... ഹൈവേകളും നാട്ടുവഴികളും കാനനപാതകളും പോരാഞ്ഞ് കുന്നും മലയും കാട്ടരുവികളുംവരെ താണ്ടി നൂറിലേറെ കിലോമീറ്ററുകൾ നീളുന്നൊരു സ്വപ്നയാത്ര!
Close (x)
Google Link Car GPS Tracker
Price: ₹ 2,999.00
Today's Sale: ₹ 1,765.00
HD Car Camera Recorder
Price: ₹ 1,999.00
Today's Sale: ₹ 999.00
Woodman Double Din Car Stereo
Price: ₹ 10,000.00
Today's Sale: ₹ 4,999.00
7"FHD Bluetooth LED Screen + 8LED Reverse Camera
Price: ₹ 5,000.00
Today's Sale: ₹ 2,399.00
JBL GTX 1300T 12-inch Bass Tube
Price: ₹ 8,000.00
Today's Sale: ₹ 6,849.00

Chat
Get New Vehicle launch and updates straight to your Inbox and WhatsApp
+91