Bike Reviews

whatsapp fb Pin
Read in: English
Write Your Comment

ജാവ പുതിയ ട്രെൻഡ് സെറ്റർ റിവ്യൂ


By KOR Team | Pubilshed:08-Mar-2019

2018ൽ ബൈക്ക് പ്രേമികൾ ഏറ്റവും കാത്തിരുന്ന ബൈക്ക്....അതെ, ഒരു വലിയ ഇടവേളക്കു ശേഷം ജാവ ഇന്ത്യയിൽ വീണ്ടും ലോഞ്ച് ചെയ്തിരിക്കുകയാണ്. ജാവ, റോയൽ എൻഫീൽഡ്, യെസ്ഡി, രാജ്ദൂത് തുടങ്ങിയ പേരുകൾ എൺപതുകളിൽ രാജ്യത്ത് ഏറെ പ്രശസ്തമായിരുന്നു. ആഗോളവത്കരണം നടപ്പായതുമുതൽ ജപ്പാനിൽ നിന്നുള്ള കൂടുതൽ ഇരുചക്രവാഹന നിർമ്മാതാക്കൾ ഇന്ത്യയെ നിറയെ സാധ്യതകളുള്ള ഒരു വിപണി എന്ന രീതിയിൽ വീക്ഷിക്കാനാരംഭിച്ചു. ഇതിന്റെ ഫലമായി നമ്മുടെ പല ജനപ്രിയ മോഡലുകളും എളുപ്പം ഉപയോഗിക്കാവുന്ന കമ്മ്യുട്ടറുകൾക്കും പകിട്ടാർന്ന സ്പോർട്സ് ബൈക്കുകൾക്കുമായി വഴിമാറി.

img

റോയൽ എൻഫീൽഡിനു മാത്രമാണ് എല്ലാ മോശം സാഹചര്യങ്ങൾക്കും നടുവിൽ വിപണിയിൽ തുടരാനായത്. 1973ൽ യെസ്ഡിയുടെ മോഡലുകളിൽ ആകൃഷ്ടരായ ജാവ ഉടമകൾ, യെസ്ഡിയെ ഏറ്റെടുത്തതിനെ തുടർന്ന് ഈ മോഡലുകൾ ജാവ ബൈക്കുകളായി വിപണിയിൽ അവതരിച്ചു. 1961നും 197നുമിടയിൽ ലൈസൻസ് ലഭിച്ചതോടെ ജാവ, 250 ടൈപ് 353/04 നിർമ്മിച്ചു തുടങ്ങി. തുടർന്ന് ജാവ മോഡലുകൾ അവയുടെ ദൃഢവും, ലഘുവായതും, തകർക്കാനാവാത്തതുമായ രൂപഘടനയിലൂടെ ഏറെ കീർത്തി നേടി.

2016ൽ, ഇന്ത്യൻ ബ്രാൻഡായ മഹിന്ദ്ര ആൻഡ് മഹിന്ദ്ര ബ്രിട്ടീഷ് മോട്ടോർസൈക്കിൾ ബ്രാൻഡായ ബിഎസ്എയെ ഏറ്റെടുക്കുകയും ജാവ മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ നിർമ്മിക്കാനും വിൽക്കാനുമുള്ള പാതി ഉടമസ്ഥാവകാശം നേടിയെടുക്കുകയും ചെയ്തു. അതേ വർഷം തന്നെ മഹിന്ദ്ര ഗ്രൂപ്പ് എക്സിക്യുട്ടീവും ചെയർമാനുമായ ആനന്ദ് മഹിന്ദ്ര, പരമ്പരാഗത മോട്ടോർസൈക്കിൾ ബ്രാൻഡായ ജാവയുടെ ഇന്ത്യൻ മണ്ണിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതെ, ജാവ അങ്ങനെ ഇന്ത്യയിലേക്ക് തിരിച്ചെത്തി! പുതിയ ജാവ എത്തുന്നത് ഒരു 293cc എൻജിനും, മുൻ മോഡലുകളിൽ കണ്ടിരുന്ന, ക്രോം ഫിനിഷിൽ ക്ളാസ്സിക്ക് റിട്രോ സ്റ്റൈലിലുള്ള ബോഡിയുമായാണ്. ജാവ സ്റ്റാൻഡേർഡ് ജാവാ ഫോർട്ടി ടു എന്നീ രണ്ടു മോഡലുകളിലെത്തിയ ജാവ രണ്ട് മോഡലിലും ഒരേ എഞ്ചിനാണുപയോഗിച്ചിട്ടുള്ളത്.

ഈ ക്ളാസ്സിക് മോട്ടോർസൈക്കിൾ ഓടിച്ചുനോക്കിയപ്പോൾ എനിക്ക് തോന്നിയതെന്താണെന്നു ഞാൻ പറയാം..

ഇത് പുതിയ കുപ്പിയിലെത്തിയ പഴയ വീഞ്ഞ് തന്നെയാണോ???


റെട്രോ രൂപഘടന



img

റെട്രോ ക്ലാസ്സിക്ക് രൂപഘടന അതേപടി നിലനിർത്താൻ മഹിന്ദ്ര തങ്ങളുടെ കഴിവിൻറെ പരമാവധി ശ്രമിച്ചിട്ടുണ്ട്. എതിരാളികളെ അപേക്ഷിച്ചു നോക്കിയാൽ സുഭഗമായ ഒരു രൂപമാണ് ജാവയുടേത് . പഴയ മോഡലിൽ കണ്ടു പരിചയിച്ച അതേ വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റാണ് ഇതിലുമുള്ളത്. കുറച്ചുകൂടെ വ്യക്തമായ റോഡ് കാഴ്ചക്കായി ഹാലജൻ ബൾബ് ഉൾപ്പെടുത്തിയിട്ടുണ്ട്. യുവതലമുറയുടെ ഹൃദയം കീഴടക്കുന്ന തരത്തിലാണ് വാഹനമെത്തിയിരിക്കുന്നത്. ബാർ ഹാൻഡിലും, ബൃഹത്തായ സീറ്റും, ക്ലാസ്സിക് ടാങ്കും റൈഡർക്ക് കൂടുതൽ സൗകര്യം നൽകുന്നുണ്ട്.

ക്രോം ഫിനിഷിലുള്ള ടാങ്കിൽ ബ്രാൻഡ് നെയിം എടുത്തുകാണിക്കാനായി ജാവ ലോഗോ നൽകിയിരിക്കുന്നു. ഇരിക്കുമ്പോൾ തുടകൾക്ക് മികച്ച സപ്പോർട്ട് നൽകുന്ന തരത്തിലാണ് ടാങ്കിന്റെ നിർമ്മിതി. പഴയ ജാവയുടെ രൂപത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഇരട്ട എക്സ്ഹോസ്റ്റ് യൂണിറ്റാണ് മറ്റൊരു സവിശേഷത. റൈഡറുടെ ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്യാവുന്ന എക്സ്ഹോസ്റ്റ് നോട്ട് ഏറെ മികവ് പുലർത്തുന്നു.

ഗ്രേ, മെറൂൺ, ബ്ലാക്ക് എന്നീ മൂന്നു നിറങ്ങളിലാണ് ജാവാ സ്റ്റാൻഡേർഡ് എത്തുന്നത്. ഓഡോമീറ്റർ, ഫ്യുവൽ ഗേജ്, ട്രിപ്പ് മീറ്റർ, എന്നിവയുൾപ്പെടുന്ന ഒറ്റ മീറ്റർ കൺസോൾ, ഡിജിറ്റൽ അനലോഗ് ഡിസ്പ്ളേയിൽ എടുത്തു കാണിക്കുന്നു. ഇഗ്നിഷൻ സ്ലോട്ടിൻറെ സ്ഥാനമാണ് ജാവയിലെ എടുത്തു പറയേണ്ട മറ്റൊരു സവിശേഷത. പിൻഭാഗത്തേയ്ക്കു വരികയാണെങ്കിൽ, എൽഇഡി ടെയിൽ ലാംപുകൾ പിൻഭാഗത്തു നിന്നും വരുന്ന വാഹനങ്ങളുടെ വ്യക്തമായ കാഴ്ച നൽകാനുതകുന്നതാണ്.


റൈഡ്



img

ജാവയുടെ ഹൃദയം, (രണ്ടു മോഡലുകളിലും) BS-IV ഒറ്റ സിലിണ്ടർ, ലിക്വിഡ് കൂൾഡ്, FI DOHC 4 വാൽവ്, 293cc എഞ്ചിനാണ്. 27bhp കരുത്തും 28Nm ടോർക്കും ഉദ്പാദിപ്പിക്കുന്ന ഈ എൻജിൻ ആറു സ്പീഡുകളുള്ള മാന്വൽ ട്രാൻസ്മിഷൻ ബോക്സുമായി സംയോജിപ്പിച്ചിരിക്കുന്നു. മുൻവശത്ത് പരമ്പരാഗതമായ ടെലസ്കോപ്പിക് ഫോർക്കുകളും ഗ്യാസ് കാനിസ്റ്ററും, പിൻവശത്ത് അഞ്ചു സ്റ്റെപ്പുകളിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന ട്വിൻ ഹൈഡ്രോളിക്ക് ഷോക്ക് അബ്സോർബറും മികച്ച സസ്പെൻഷനും, സ്ഥിരതയും സൗകര്യപ്രദമായ റൈഡിങ്ങും പ്രദാനം ചെയ്യുന്നു.

ജാവക്ക് 60kmph വേഗത കൈവരിക്കാൻ വെറും നാലു സെക്കന്ററുകളും 100kmph ലേക്കെത്താൻ പന്ത്രണ്ടു സെക്കന്ററുകളും മതിയാകും.130kmph ആണ് ഈ പുതിയ മോഡലുകളുടെ ഉയർന്ന വേഗതയായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഭാരം 170kgs ആണ്. ഹൈവേകളിൽ ഈ മോട്ടോർസൈക്കിളുകൾ 30-32 kmpl വരെ ഇന്ധനക്ഷമത കാണിക്കുമെന്നാണ് പ്രതീക്ഷ.

സിംഗിൾ ചാനൽ എബിഎസുമായി 280mm ഡിസ്ക്ക് ബ്രേക്കുകൾ മുന്നിലും, 150mm ഡ്രം ബ്രേക്കുകൾ പിന്നിലും ബ്രേക്കിങ് ജോലികൾ നിർവഹിക്കുന്നു.90/90-18 ടയർ മുന്നിലും 120/80-17 ടയർ പിന്നിലും ഹൈവേകളിലെ അരികുകളിൽ തിരിയേണ്ടി വരുമ്പോൾ മെച്ചപ്പെട്ട റൈഡിങ് കരുത്ത് നൽകുന്നു.


കേരളഓൺറോഡിന്റെ അവലോകനം



img

മൊത്തമായ, രൂപഘടനയിലും നിർമ്മാണ മികവിലും ജാവക്ക് എ ഗ്രേഡ് തന്നെ നൽകാം. കൂടുതൽ കരുത്ത്, മികച്ച ടോർക്ക്, കുറഞ്ഞ ഭാരം, കൂടുതൽ ഗിയറുകൾ, ഏറ്റവും പ്രധാനമായി ക്ലാസിക് റെട്രോ ലുക്ക് തുടങ്ങിയ സവിശേഷതകളാണ് ലോഞ്ച് ചെയ്ത മുതൽ റോക്കറ്റ് വേഗതയിൽ ബുക്കിങ് ഉയരാനുള്ള കാരണങ്ങൾ. ഒരു വെറും മോട്ടോർസൈക്കിൾ എന്നതിലുപരി വ്യത്യസ്തമായ ഒരു അനുഭവമാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ജാവയാണ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ മോട്ടോർസൈക്കിൾ.

ഉപഭോക്താവിന്റെ വാക്കുകളിലേക്ക്..

രൂപഘടനയും കുലീനമായ കാഴ്ചയുമാണ് ആകർഷിച്ചത്
പുതിയ സാങ്കേതിക വിദ്യയും ഉയർന്ന പ്രകടനമികവും
സൗകര്യപ്രദമായ റൈഡിങ് പൊസിഷൻ
ജാവ എന്ന പേര് തന്നെ ഏറെ മൂല്യമുൾക്കൊള്ളുന്നതാണ്

Comments

▤ Your Comments



Latest Reviews


img

റിവോൾട്ട് RV 400 ഇലക്ട്രിക് മോട്ടോർസൈക്കിൾ റിവ്യൂ

റിവോൾട്ട് ഇന്റലികോർപ്പ് ഈ വര്ഷം രണ്ട് ഇലക്ട്രിക് ബൈക്കുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചിരുന്നു. ഇലക്ട്രിക്ക് ബൈക്ക് എന്ന സവിശേഷതയ്ക്ക് പുറമെ ഈ മോട്ടോർസൈക്കിളുകളിൽ സജ്ജീകരിച്ചിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയാണ് ഇതിനെ മറ്റ് ബൈക്കുകളിൽ നിന്ന് വേറിട്ട് നിർത്തിയത്. ഇന്ത്യയിൽ ഇതാദ്യമായാണ് AI സംവിധാനമുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ അവതരിപ്പിക്കുന്നത്. മൈക്രോമാക്സ് മൊബൈൽസിന്റെ സഹസ്ഥാപകനായ രാഹുൽ ശർമയാണ് റിവോൾട്ട് മോട്ടോഴ്സിന്റെ സ്ഥാപകൻ. ഗുരുഗ്രാം ആസ്ഥാനമായുള്ള ഓട്ടോമൊബൈൽ സ്റ്റാർട്ടപ്പാണ് റിവോൾട്ട് ഇന്റലികോർപ്പ്. അദ്ദേഹത്തിന്റെ പുതിയ സംരംഭം ഇലക്ട്രിക് മോട്ടോർസൈക്കിളുകളുടെ വിപണിയിൽ ഒരു വലിയ മാറ്റത്തിനു വഴി തെളിച്ചു. ഇതുവഴി സ്വകാര്യ ഗതാഗതം സാമ്പത്തികകരവും പ്രയോഗികകരവുമാക്കാൻ റിവോൾട്ട് മോട്ടോഴ്സ് ലക്ഷ്യമിടുന്നു.
img

റിബൽ 1200 എക്സ് സി യുമായി ട്രയംഫ് വീണ്ടും റിവ്യൂ

ട്രയംഫ് മോട്ടോർസൈക്കിൾസ് കമ്പനി അവരുടെ വാഹന ശ്രേണിയിലേക്ക് തീർത്തും ഒരു ഓഫ്-റോഡ് ബൈക്ക് ആയ സ്ക്രാമ്പ്ളർ 1200 എക്സ് സി കൂടി കൂട്ടിച്ചേർത്തു. ഓഫ്-റോഡ് ബൈക്കുകളിലെ ഏറ്റവും ആകർഷണീയമായ വണ്ടികളുടെ മുൻ നിരയിൽ തന്നെ സ്ക്രാമ്പ്ളർ 1200 എക്സ് സി ഉണ്ടാവുമെന്നതിൽ തെല്ലും സംശയം ഇല്ല. സ്വന്തം ശ്രേണിയിൽ ടൈഗർ 800, ടൈഗർ 1200 എന്നീ രണ്ട് അഡ്വെഞ്ചർ വാഹനങ്ങൾ ഉള്ള കമ്പനിയാണ് ട്രയംഫ് മോട്ടോർസൈക്കിൾസ്. തികച്ചും ഓഫ്-റോഡ് ബൈക്ക് ആയ സ്ക്രാമ്പ്ളർ 1200 എക്സ് സി തുടക്കക്കാർക്ക് ഇണങ്ങാൻ അല്പം പ്രയാസം ഉണ്ടാവാം. ബോഡി വർക്സ് വളരെ കുറവാണ്. വെല്ലുവിളികളുള്ള ഭൂപ്രദേശങ്ങളിലൂടെയും നീർച്ചാലുകളിലൂടെയും മറ്റും ഓടിക്കുമ്പോൾ വാഹനത്തിന്റെ അഥവാ സ്റ്റെബിലിറ്റി ഊട്ടിയുറപ്പിക്കുന്ന രീതിയിലാണ് ബൈക്കിന്റെ സെന്റർ ഓഫ് മാസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.

img

നവീകരിച്ച സുസുക്കി ജിക്സർ SF 250 റിവ്യൂ

സുസുക്കി തങ്ങളുടെ ജിക്സറിന്റെ പഴയ മോഡലിനെ നവീകരിച്ച് പുറത്തിറക്കി. മറ്റു ബ്രാൻഡുകളെ പോലെ ഇന്ത്യ ഒരു വേറിട്ട് നിൽക്കുന്നതും ഏറെ മൂല്യമേറിയതുമായ ഒരു വിപണിയാണെന്നു സുസുക്കിയും മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ടു തന്നെയാവാം ബ്രാൻഡ് എല്ലാ വഴികളിലൂടെയും സഞ്ചരിച്ച് ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു കൊണ്ട് പ്രത്യേക മോഡലുകൾ നിർമ്മിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ സുസുക്കി ജിക്സർ 250 ഈ നിരയിൽ വരുന്ന ഒരു വാഹനമാണ്. ഈ രാഷ്ട്രത്തിന് അന്താരാഷ്ട്ര വിപണിയിലുള്ള സ്വാധീനം വച്ച് നോക്കിയാൽ ഈ വാഹനം അധികം വൈകാതെ തന്നെ മറ്റ് രാഷ്ട്രങ്ങളിലേക്കും കയറ്റി അയക്കപ്പെടാൻ സാധ്യതകളുണ്ട്.
img

ബജാജ്പൾസർNS 200, കെടിഎംഡ്യൂക്ക്200 റിവ്യൂ

ഈ രണ്ട് മോഡലുകളെയും കുറിച്ച് ഒരു കമ്പാരിസൺ ബ്ലോഗ് എഴുതുന്നത് തന്നെ ഉന്മേഷം തരുന്ന വിഷയമാണ്. കെടിഎം ഇന്ത്യയിലെത്തുന്നത് ബജാജുമായി കൈകോർത്ത് കൊണ്ടാണ്. ബജാജ് ഓട്ടോ ചെറിയ ഓഹരിയുമായി ആരംഭിച്ച് ഇപ്പോൾ കെടിഎംൽ 48% ഓഹരിയുമായി വളർന്നിരിക്കുന്നു. ഈ കൂട്ടുകെട്ടിൽ നിന്നും ഉൽഭവിച്ച രണ്ട് മോഡലുകളാണ് ഇന്നെന്റെ ബ്ലോഗിലെ താരങ്ങൾ. ഒരേ കുടുംബം എന്നതിലുപരി ഡ്യൂക്ക്200 നിർമ്മിച്ചതും ബജാജ്ഓട്ടോ ആണെന്നതിനാൽ പൾസർ NS 200ഉമായി കൂടുതൽ സാമ്യം അനുഭവപ്പെടുന്നുണ്ട്. എന്നാൽ പെർഫോമൻസ് നോക്കുമ്പോൾ ആരാണ് മുൻമ്പൻ എന്ന കാര്യത്തിൽ അല്പമൊന്ന് ശങ്കിച്ചേക്കാം. കാരണം മികവിന്റെ കാര്യത്തിൽ രണ്ട് ബൈക്കുകളും മത്സരിച്ച്‌ പോരാടുന്നത് കാണാം. കാഴ്ചക്കാർക്ക് കൗതുകം തോന്നുന്ന വിഷയം മറ്റൊന്നുമല്ല, എൻജിനും കരുത്തും ടോർക്കും എല്ലാം നോക്കുമ്പോൾ ഏറെക്കുറെ സാമ്യത ഉള്ള മോഡലുകളായിട്ടും എന്തുകൊണ്ടാണ് വിലകളിൽ മാത്രം 30-35 ശതമാനത്തോളം വ്യത്യാസം.
img

റോയൽ എൻഫീൽഡ് 650 ട്വിൻസ് റിവ്യൂ

മിലാൻ ഓട്ടോ എക്സ്പോ 2017ലെ ഒരു പ്രധാന ആകർഷണം റോയൽ എൻഫീൽഡിൻറെ 650 ഇരട്ടകളായ കോണ്ടിനെന്റൽ ജിടി650, ഇന്റർസെപ്റ്റർ 650 എന്നിവയുടെ അനാശ്ചാദനം ആയിരുന്നു. 2013ൽ റോയൽ എൻഫീൽഡ് തങ്ങളുടെ 535cc സിംഗിൾ സിലിണ്ടർ റേസർ ബൈക്ക്, കോണ്ടിനെന്റൽ ജിടി 535 ലോഞ്ച് ചെയ്തിരുന്നു. സങ്കടവശാൽ, ഈ ബൈക്ക് വിപണിയിൽ നല്ല ചലനം ഉണ്ടാക്കിയില്ല. എന്നാൽ ഇപ്പോൾ, വിപണിയിൽ എങ്ങിനെയാണ് കളിക്കേണ്ടത് എന്ന് പഠിച്ചു കൊണ്ടിരിക്കുന്ന ഈ ബ്രാൻഡ്, 650cc എഞ്ചിനുമായി വരുന്ന പുതിയ മോഡലുകളായ കോണ്ടിനെന്റൽ ജിടി650യും ഇന്റർസെപ്റ്റർ 650യും ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇവരെങ്ങനെയാണ് ഇരട്ടകൾ ആവുന്നത് എന്നതിനെ സാധൂകരിക്കുന്നതാണ് ഇവയുടെ എൻജിൻ ഉൾപ്പെടെയുള്ള പല പ്രധാന ഭാഗങ്ങളുടെയും സമാനതകൾ
img

പായാനൊരുങ്ങി ഡ്യൂക്ക് 250 റിവ്യൂ

2012ൽ ബജാജിന്റെ കൈപിടിച്ച് ഇന്ത്യയിലെത്തുമ്പോൾവരെ നമുക്ക് അത്ര കണ്ട് പരിചിതമായ ഒന്നായിരുന്നില്ല കെ ടി എം എന്ന വിഖ്യാത ഓസ്ട്രിയൻ മോട്ടോർസൈക്കിൾ ബ്രാന്റ്. തുടക്കത്തിൽ 390ഉം പിന്നീട് 200ഉം സിസി എഞ്ചിനുകളുമായെത്തിയ ഡ്യൂക്ക്, ആർ സി ശ്രേണികളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചത് അവയുടെ വാല്യു ഫോർ മണി സ്വഭാവം കൂടി കണക്കിലെടുത്താവണം. ഈ രണ്ട് വാഹനനിരയെയും കാലികമായ മാറ്റങ്ങളോടെ ഇവർ ഈ അടുത്തിടെ വീണ്ടും അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ ഈ നവയുഗാവതാരങ്ങളുടെ പ്രഭയിൽ അലിഞ്ഞു നില്ക്കവെ മറ്റൊരു അത്ഭുതം കൂടി നമുക്ക് സമ്മാനിക്കുകയുണ്ടായി കെ ടി എം- ഡ്യൂക്ക് 250 എന്ന ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിൾ
img

യമഹ സിഗ്നസ് റേ സെഡ് ആർ റിവ്യൂ

വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...
img

ഇന്ത്യൻ സ്കൗട്ട് റിവ്യൂ

പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.
img

റോയൽ എൻഫീൽഡ് ഹിമാലയൻ റിവ്യൂ

കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങൾ മാദ്ധ്യമപ്രവർത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരൻ... റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂറർ... ഹിമാലയൻ... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടിൽ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളിൽ പലതും 'ഓഫ്റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ഇന്ന്, സമീപകാലത്ത് ഏറ്റവും ഉറ്റുനോക്കപ്പെട്ട വാഹനങ്ങളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയനുമായി ഞാൻ ഒന്നു ചുറ്റാനിറങ്ങുകയാണ്... ഹൈവേകളും നാട്ടുവഴികളും കാനനപാതകളും പോരാഞ്ഞ് കുന്നും മലയും കാട്ടരുവികളുംവരെ താണ്ടി നൂറിലേറെ കിലോമീറ്ററുകൾ നീളുന്നൊരു സ്വപ്നയാത്ര!
Close (x)
Google Link Car GPS Tracker
Price: ₹ 2,999.00
Today's Sale: ₹ 1,765.00
HD Car Camera Recorder
Price: ₹ 1,999.00
Today's Sale: ₹ 999.00
Woodman Double Din Car Stereo
Price: ₹ 10,000.00
Today's Sale: ₹ 4,999.00
7"FHD Bluetooth LED Screen + 8LED Reverse Camera
Price: ₹ 5,000.00
Today's Sale: ₹ 2,399.00
JBL GTX 1300T 12-inch Bass Tube
Price: ₹ 8,000.00
Today's Sale: ₹ 6,849.00

Chat
Get New Vehicle launch and updates straight to your Inbox and WhatsApp
+91