Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
ഓഗസ്റ്റിൽ ഉയർന്ന വില്പന നിരക്ക്: കാർ നിർമാതാക്കൾക്ക് നിറഞ്ഞ സംതൃപ്തി

img

2016 ഓഗസ്റ്റ് ഒരുവിധം എല്ലാ ഔട്ടോമൊബൈൽ നിർമ്മാതാക്കൾക്കും ആശ്വാസകരമായതായാണ് സൂചന. വിൽപ്പനയിൽ കാര്യമായ വർധനവാണ് പല കമ്പനികളും ഉണ്ടാക്കിയിരിക്കുന്നത്.സെവൻത് ഡേ കമ്മീഷൻ നടപ്പിൽ വന്നതും തെളിഞ്ഞ മൺസൂണും എല്ലാം വിൽപനയെ സഹായിച്ചതായാണ് കമ്പനികൾ പറയുന്നത്. വളരെ മികച്ച വിൽപ്പന നിരക്കുമായി മുന്നിരയിലുള്ളത് മാരുതി, നിസ്സാൻ, ഹ്യുണ്ടായ് തുടങ്ങിയ കമ്പനികളാണ്.

• മാരുതിയുടെ വിൽപ്പനയിൽ 12.2% വര്ധനവാണുണ്ടായത്. 12% ആഭ്യന്തര വിൽപനയിലും 10% കയറ്റുമതിയിലും വർദ്ധനവുണ്ടായി

• ടൊയോട്ട കിർലോസ്കർ 15% വില്പന വർദ്ധനവുണ്ടാക്കി

• റെനോ തങ്ങളുടെ എല്ലാകാതെയും ഉയർന്ന വിൽപ്പനനിരക്കായ 12927 യുണിറ്റ്സ് എന്ന നിലയിലാണ് ഓഗസ്റ്റിൽ പ്രകടനം കാഴ്ചവച്ചത്. ക്വിഡ്, ഡസ്റ്റർ എന്നീ വാഹനങ്ങളാണ് ഈ നമ്പറിലേക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയിട്ടുള്ളത്.

• മഹീന്ദ്ര 24% വിൽപ്പന വർദ്ധനവുണ്ടാക്കി

• നിസ്സാൻ, 2015 ഓഗസ്റ്റിലെ വിൽപ്പനയുടെ(2809) ഇരട്ടിയാണ് കഴിഞ്ഞ ഓഗസ്റ്റിൽ വിൽപ്പന ചെയ്തത്(5918)

• ഹ്യുണ്ടായ് 6.7% വിൽപ്പന വർദ്ധനവ് കാണിച്ചു. കയറ്റുമതിയിൽ 17% ആണ് വർദ്ധനവുണ്ടായത്.

• ഹോണ്ട മാത്രമാണ് 2015 മായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർഷം ഓഗസ്റ്റിൽ വിലപ്പനയിൽ കുറവ് രേഖപ്പെടുത്തിയ ഒരേ ഒരു വാഹന നിർമാതാവ്.10.9%

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഓഗസ്റ്റ് മാസം എന്നത് രണ്ടക്ക നമ്പർ വിൽപ്പന എന്നതിലേക്ക് എല്ലാ വാഹന നിർമാതാക്കളും എത്തിച്ചേരുന്ന മാസമായാണ് കണക്കാക്കുന്നത്. ആഘോഷങ്ങളുടെ സമയം ഇനിയും വരൻ പോകുന്നതേയുള്ളുവെന്നത് തീർച്ചയായും ഈ നമ്പറുകളിൽ ഇനിയും ഉയർച്ച ഉണ്ടാകാം എന്ന ശുഭ സൂചനകൾ തന്നെയാണ് നൽകുന്നത്.

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
ഗ്രാന്റ് ചെരോക്കി

ഇന്ത്യക്കാരന് 'ജീപ്പ്' എന്നാൽ മഹീന്ദ്രയുടെ മോഡലാണ്. എന്നാൽ യഥാർത്ഥ ജീപ്പ് അതല്ല. 'ജീപ്പ്' ഒരു അമേരിക്കൻ, എസ് യു വി നിർമ്മാണകമ്പനിയാണ്. 1941ൽ ജനിച്ച അമേരിക്കൻ മോട്ടോഴ്സ് എന്ന കമ്പനിയാണ് ജീപ്പ് എന്ന പേരിൽ എസ്യുവികൾ നിർമ്മിച്ചു തുടങ്ങിയത്. നമ്മുടെ നാട്ടിൽ പണ്ട് കണ്ടുവന്നിരുന്ന 'വില്ലീസ് ജീപ്പ്' അമേരിക്കൻ മോട്ടോഴ്സിന്റെ വകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഏറ്റവുമധികം ഉപയോഗിച്ചത് ജീപ്പിന്റെ ഫോർവീൽ ഡ്രൈവ് വാഹനങ്ങളാണ്. ബൻതാം, പിഗ്മി, വില്ലീസ്, കൈസർ എന്നീ പേരുകളിലെല്ലാം ജീപ്പിന്റെ വാഹനങ്ങൾ പുറത്തുവന്നു. സിവിലിയൻ-ആർമി മോഡലുകളുണ്ടായിരുന്ന അമേരിക്കൻ മോട്ടോഴ്സിനെ ഫിയറ്റ് ഏറ്റെടുത്തത് 1987ലാണ്.

image
യമഹ സിഗ്നസ് റേ സെഡ് ആർ

വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...

image
ഇന്ത്യൻ സ്കൗട്ട്

പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.

image
ഫോക്സ് വാഗൺ അമിയോ

ഫോക്സ്വാഗൺ മോഡലുകൾ ഒരിക്കൽ ഉപയോഗിച്ചവർ എന്നെന്നും 'ഫോക്സ്വാഗൺ ഫാനു'കൾ ആയി മാറുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. ചെറിയ ഹാച്ച് ബായ്ക്കായ പോളോ മുതൽ പ്രീമിയം ലക്ഷ്വറി സെഡാനായ പസാറ്റ് വരെയുള്ള മോഡലുകൾ ഉപയോഗിച്ചിട്ടുള്ളവർ ആ ബ്രാന്റ് വിട്ടുപോകാൻ തയ്യാറാകാറില്ല. ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ നിദർശനങ്ങളാണ് ഓരോ ഫോക്സ്വാഗൺ മോഡലും. കൈവിട്ടു പോകാത്ത ഹാൻഡ്ലിങ്ങും മികച്ച നിലവാരമുള്ള നിർമ്മാണവും എക്സ്റ്റീരിയർ സ്റ്റൈലിങ്ങുമൊക്കെയാണ് ഫോക്സ്വാഗന്റെ മുഖമുദ്ര.

ALTERNATIVE MODELS