Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
ചണ്ഡീഗഡ് പോളിടെക്നിക് കോളേജുമായി ഹ്യുണ്ടായ് കൈകോർക്കുന്നു.

img

കുറച്ചു കാലങ്ങളായി രാജ്യത്ത് നിലനിൽക്കുന്ന സാഹചര്യങ്ങൾക്കനുസരണമായി ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രി നിരവധി അവസരങ്ങളാണ് യുവാക്കൾക്കായി ഒരുക്കുന്നത്.പക്ഷെ നിരാശാജനകമായ ഒരു വസ്തുത എന്താണെന്നാൽ ഇന്ത്യയിൽ ഒരു ഓട്ടോമൊബൈൽ കമ്പനിക്ക് പോലും യോഗ്യതകളുള്ള ആളുകളെ നിയമിക്കാനാവുന്നില്ല. അടിസ്ഥാന യോഗ്യതയുള്ളവരുടെ അഭാവം തന്നെയാണ് ഇതിനു കാരണം. വേണ്ട രീതിയിലുള്ള ട്രെയ്നിങ്ങും കരിക്കുലവും ഉപയോഗിക്കുന്ന സ്ഥാപനങ്ങളും വിരളമാണ്.

ഈ സാഹചര്യങ്ങൾക്ക് മാറ്റമുണ്ടാക്കാൻ പോകുന്നു എന്ന് ശുഭവാർത്തയാണ് ഇപ്പോൾ കേൾക്കാൻ സാധിക്കുന്നത്. പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതി നടപ്പിലാക്കിയതിൽ മിനിസ്ട്രി ഓഫ് സ്കിൽ ഡവലപ്മെന്റ്റ് ആൻഡ് എന്റർപ്രണർഷിപ്പിനോടാണ് നന്ദി പറയേണ്ടത്.

സ്കിൽ ഇന്ത്യ മിഷൻ, ലക്ഷ്യബോധമുള്ള യുവാക്കൾക്കായി ഇൻഡസ്ട്രിയിലേക്കു പ്രവേശിക്കുന്നതിന് മുൻപേ തന്നെ യോഗ്യതാ പരിശീലനം നൽകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഒട്ടുമിക്ക സേവന കേന്ദ്രങ്ങളിലും യോഗ്യതയുള്ളവരെ നിയമിക്കാൻ സാധിക്കുന്നില്ല. രാജ്യത്തെ 25 IIT കളുമായി യോജിച്ചുകൊണ്ട് ഹ്യുണ്ടായ് ഒരു സ്കിൽ പ്രോഗ്രാം ലോഞ്ച് ചെയ്യുകയും 95% ബിരുദധാരികളെയും രാജ്യത്തെ വിവിധ ഹ്യുണ്ടായ് ഡീലർഷിപ്പുകളിൽ വിജയകരമായി നിയമിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഗവൺമെന്റിന്റെ സ്കിൽ ഇന്ത്യ പ്രോഗ്രാമുമായി യോജിച്ചു ഇത് കൂടുതൽ വിപുലീകരിക്കാനാണ് കമ്പനി തീരുമാനം.

തുടക്കം എന്ന നിലയിൽ ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യ തങ്ങളുടെ പ്രൊഫഷണൽ ഡവലപ്മെന്റ് സെന്റർ,ചണ്ഡീഗഡ് പോളിടെക്നിക് കോളേജിൽ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ കൂടുതൽ സഹായിക്കുക എന്ന ലക്ഷ്യവുമായി പോളിടെക്നിക് കോളേജുകളുമായി സഹകരിച്ചു പ്രത്യേകമായി തയ്യാറാക്കിയ കരിക്കുലം, ട്രെയ്നിങ് ഉപകരണങ്ങൾ, കാർ , എൻജിൻ, ഗീയർ ബോക്സ്, തുടങ്ങിയവ ഉൾപ്പെടുത്തി വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ആഗ്രഹിക്കുന്നതായും കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യ, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായാണ് ഇങ്ങനെയൊരു തുടക്കത്തിന് തയ്യാറായിട്ടുള്ളത്.

ഈ പ്രോഗ്രാമിലൂടെ ഒരു ഓട്ടോമൊബൈൽ ട്രേഡ് വിദ്യാർത്ഥിക്ക് പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടാനും അതിലൂടെ മികച്ച ജോലി അവസരങ്ങൾ സ്വന്തമാക്കാനും സാധിക്കും.പോളിടെക്നിക് സ്ഥാപനങ്ങൾക്കും ഇത് സഹായകമായിരിക്കും. ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്തേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ സംഭാവന ചെയ്യാൻ ഈ സ്ഥാപനങ്ങൾക്ക് സാധിക്കും.ഈ പ്രോഗ്രാമിന്റെ മറ്റൊരു ആകർഷണീയത എന്ന് പറയുന്നത് ഈ സിലബസ്സിൽ, ഡീലർഷിപ്പുകളിൽ നേരിട്ട് ചെന്ന് പരിശീലനം നേടാനുള്ള അവസരം ഒരുക്കിയിരിക്കുന്നു എന്നതാണ്.

ഹ്യുണ്ടായ് മോട്ടോർസ് ഇന്ത്യ സെയ്ൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് മി. രാകേഷ് ശ്രീവാസ്തവ പറയുന്നത്, ഓട്ടോമൊബൈൽ രംഗത്തേക്ക് യോഗ്യരായ വിദ്യാർത്ഥികളെ സംഭാവന ചെയ്യുന്നത്തിൽ ഒരു കാര്യമായ മാറ്റം കൊണ്ടുവരാനാണ് കമ്പനി ആഗ്രഹിക്കുന്നത് എന്നാണ്. വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ചത് ലഭ്യമാക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അത് ക്രമേണ ഇൻഡസ്ട്രിക്കും ഉപകാരപ്രദമാക്കുമെന്നും കമ്പനി പ്രത്യാശ പ്രകടിപ്പിച്ചു.

Image Courtesy: Chandigarh University Facebook page

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
2017 ഹ്യൂണ്ടായ് വെർനയെ അടുത്തറിയാം

2017ഹ്യൂണ്ടായ് വെർന ഇന്ത്യയിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന സമയത്ത്, ഇതിന്റെ കൊറിയൻ നിർമ്മാതാക്കൾ ആരാധകർക്കായി ഒരു ടീസർ പുറത്തിറക്കി. ഇവയിൽ നിന്നും കുറച്ചു വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഫേസ് ലിഫ്റ്റ് ചെയ്ത ഈ മിഡ് സൈസ് സെഡാൻ ചൈനയിൽ പുറത്തിറക്കിയിരുന്നു. പക്ഷെ ഇന്ത്യൻ സവിശേഷതകളോടെ പുറത്തിറങ്ങാൻ തയ്യാറായി നിൽക്കുന്ന ഈ വാഹനം, ഈ വർഷത്തിന്റെ തുടക്കത്തിൽ ആദ്യം റഷ്യയിൽ പുറത്തിറക്കിയ ഹ്യൂണ്ടായ് സോളാറിസ് പോലെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഹ്യൂണ്ടായ് വെർന 2017 കമ്പനിയുടെ ചെന്നൈയിലെ ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. അവിടെ നിന്ന് മറ്റു ആഗോള വിപണികളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെടും. പുത്തൻ വെർന ഈ വർഷം ആഗസ്റ്റ് മാസത്തിൽ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

image
കിയ സ്റ്റോണിക്കിന്റെ ലോഞ്ചിനു സാക്ഷ്യം വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമോ?

കൊറിയൻ വാഹനനിർമ്മാതാക്കളായ കിയ തങ്ങളുടെ വരാനിരിക്കുന്ന സബ് കോംപാക്റ്റ് എസ് യു വി സ്റ്റോണിക് പ്രകാശനം ചെയ്തു. സഹോദര സ്ഥാപനമായ ഹ്യുണ്ടായ് തങ്ങളുടെ പുതിയ സബ് കോംപാക്റ്റ് എസ് യു വി `കോന’ അന്താരാഷ്ട്ര വിപണിയിൽ തിരശീല നീക്കിയതിന്റെ തൊട്ടു പുറകെയാണ് ഇതും സംഭവിച്ചിരിക്കുന്നത്. ഇത് ഹ്യുണ്ടായ് ക്കു ഒരു മറുപടിയാണോ എന്നു വാഹന പ്രേമികളെല്ലാം ചിന്തിച്ചുകൊണ്ടിരിക്കെ ഇതാ പുതിയ എസ് യു വി യെ കുറിച്ച് കുറച്ചു വിവരങ്ങൾ പങ്കു വക്കുകയാണ്.

image
ഹ്യുണ്ടായ് എക്സെന്റ്റ് 5.38 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഹ്യുണ്ടായുടെ സബ് കോംപാക്റ്റ് സെഡാൻ എക്സെന്റിന്റെ ഫെയ്സ് ലിഫ്റ്റ് വേർഷൻ 5.38 ലക്ഷം രൂപ ആരംഭവിലയിൽ( എക്സ് ഷോറൂം ഡൽഹി) രാജ്യത്ത് ലോഞ്ച് ചെയ്തു. ഗ്രാൻഡ് i10ന്റെ രൂപഘടനയെ അടിസ്ഥാനമാക്കി 2014 ലാണ് എക്സെന്റ്റ് ഇന്ത്യയിൽ ആദ്യമായി ലോഞ്ച് ചെയ്തത്. എന്നാൽ ഇപ്പോൾ നിലവിലുള്ള മോഡലിനേക്കാൾ അധിക സവിശേഷതകളോടെയാണ് ഫെയ്സ് ലിഫ്റ്റ് എത്തുന്നത്. പെട്രോൾ വേരിയന്റിന് Rs.5.38 ലക്ഷം മുതലാണ് വില ആരംഭിക്കുന്നത്. ഡീസൽ വേരിയന്റിന് Rs. 6.28 ലക്ഷമാണ് പരമാവധി വില.

image
ഡാട്സൺ റെഡിഗോ

കൊൽക്കത്ത. കൊളോണിയൽ ബംഗ്ലാവുകളുടെയും വൃത്തിഹീനമായ ഗലികളുടെയും നഗരം. വമ്പൻ രമ്യഹർമ്യങ്ങളുടെയും അംബരചുംബികളുടെ യും നഗരം. മഞ്ഞ പെയിന്റടിച്ച അംബാസഡർ ടാക്സികളുടെ നഗരം. ഏറ്റവും ഒടുവിൽ കൊൽക്കത്തയിൽ വന്നു പോയത് കൊച്ചിയിൽ നിന്ന് ഭൂട്ടാനിലേക്ക് ഡ്രൈവ് ചെയ്തപ്പോഴാണ്. കൊച്ചി-കൊൽക്കത്ത-സിലിഗുരി-ജയ്ഗാവ് വഴിയാണ് അന്ന് ഭൂട്ടാനിൽ പ്രവേശിച്ചത്.

image
വിറ്റാര ബ്രെസ

മാരുതിക്ക് ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഒരു കോംപാക്ട് എസ് യു വി. വിറ്റാര എന്ന എസ് യു വി കുറേക്കാലം മുമ്പ് വിപണിയിലെത്തിയെങ്കിലും കൂടിയ വിലയും പെട്രോൾ എഞ്ചിനും ജനങ്ങളെ വിറ്റാരയിൽ നിന്ന് അകറ്റി നിർത്തി. തന്നെയുമല്ല, വിലകൂടിയ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ എന്തിന് മാരുതി, മറ്റേതെങ്കിലും ബ്രാന്റ് പോരേ എന്നു ജനം കരുതുകയും ചെയ്തു. എന്നാൽ സിയാസ് എന്ന പ്രീമിയം സെഡാൻ വന്നതോടെയും ബലേനോ എന്ന ലൈഫ് സ്റ്റൈൽ ഹാച്ച്ബായ്ക്ക് നെക്സ എന്ന ലൈഫ്സ്റ്റൈൽ ഷോറൂമിലൂടെ വിൽക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ കഥ മാറി. വില കൂടിയ മാരുതി വാഹനങ്ങൾ വാങ്ങാനും ആളുണ്ടായി.

ഇതിനിടെയാണ് ഫോർഡ്, ഇക്കോസ്പോർട്ടും മഹീന്ദ്ര കെ യു വി 100 ഉം ഹ്യുണ്ടായ്, ക്രെറ്റയും കൊണ്ടുവന്ന് ഇന്ത്യാക്കാരന്റെ മനസ്സിളക്കിയത്. കോംപാക്ട് എസ്യുവി മാർക്കറ്റ് അതോടെ തളിർത്തു, പൂത്തു. എല്ലാക്കാര്യത്തിലും മുമ്പേ നടക്കുന്നവനായ മാരുതിക്ക് ഇതു കണ്ടാൽ സഹിക്കുമോ! ഉടനടി മാരുതിയുടെ ഇന്ത്യയിലെ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് വിങ്ങ് ഉണർന്നെഴുന്നേറ്റ് സജ്ജമായി. അങ്ങനെ അവർ ഡിസൈൻ ചെയ്ത് നിർമ്മിച്ചെടുത്ത സുന്ദരനാണ് വിറ്റാര ബ്രെസ.

ALTERNATIVE MODELS