Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
മാരുതി സുസുക്കി ശ്രേണിയിലേക്ക് ഇതാ വാഗൺ ആർ VXI Plus

img

വാഗൺ ആർ VXI Plus ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു.ഡൽഹി എക്സ്- ഷോറൂം വില 4.69 ലക്ഷം മുതൽ 5.36 ലക്ഷം വരെയാണ്. പുതിയതായി ചേർക്കപ്പെട്ട ഈ വേരിയന്റ് നിലവിലുള്ള വാഗൺ ആറിൽ കൂടുതൽ ഫീച്ചറുകൾ വേണമെന്നാഗ്രഹിച്ച ഒട്ടനേകം ഹൃദയങ്ങളെ ഇളക്കി മറിച്ചു കൊണ്ടാണ് വരവ്. അതേ ഡിസൈൻ എന്നാൽ കുറെയേറെ സ്റ്റൈലൻ പ്രത്യേകതകൾ, അതാണ് ഏറ്റവും പുതിയ വാഗൺ ആർ VXi Plus.

ഈ പുതിയ വേരിയന്റിൽ പുത്തൻ പ്രൊജക്ടർ ഹെഡ് ലാംപ് മുൻവശത്തെ ഗ്രില്ലിന് അഴകുക്കൂട്ടുന്നുവെങ്കിൽ സൈഡ്സ്കേർട്ടും അലോയ് വീൽസുമാണ് ഇരുവശങ്ങൾക്കും തിളക്കമേകുന്നത്. ഇരുനിറങ്ങളിൽ തീർത്ത ക്യാബിനിൽ പിയാനോ ബ്ലാക്ക് ഫിനിഷ് നൽകി ഉൾഭാഗം നവീകരിച്ചിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി രണ്ട് എയർ ബാഗുകളും ഇ ബി ഡി (ഇലട്രോണിക്‌ ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബൂഷൻ) മറ്റും എ ബി എസ് (ആന്റി ലോക്ക് ബ്രേക്ക് സിസ്റ്റം) ഒരുക്കിയിട്ടുണ്ട്. ഇവ ഇച്ഛാനുസൃതം തിരഞ്ഞെടുക്കാവുന്ന ഫീച്ചറുകളാണ്

നിലവിലുള്ള വാഗൺ ആറിന്റെ അതേ എൻജിനാണ് VXi Plusനും നൽകിയിരിക്കുന്നത്. ഈ 1L 998 സി സി കെ-സീരീസ് പെട്രോൾ എൻജിനിൽ നിന്നും പരമാവധി 67 ബി എച് പി കരുത്തും 90 എൻ എം ടോർഖുമാണ് ഉല്പാദിക്കപ്പെടുന്നത്. ബി എസ്- നാല് നിയമങ്ങൾ അനുകൂലിക്കുന്ന ഈ എൻജിൻ 5-സ്പീഡ് ഗിയർ ബോക്സിലും പിന്നെ എ ജി എസ് (ഓട്ടോ ഗിയർ ഷിഫ്റ്റ്) ഉള്ള മറ്റൊരു വേരിയന്റിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഓട്ടോ ഗിയർ ഷിഫ്റ്റ് സാങ്കേതിക വിദ്യ ആദ്യമായി മാരുതി 2015 ലെ വാഗൺ ആറിൽ പരീക്ഷിക്കുകയും അത് ഉടൻതന്നെ വലിയ വിജയമാവുകയും ചെയ്യുകയുണ്ടായി. ഇന്ത്യയിലെ തിരക്കേറിയ ട്രാഫിക്കിൽ ഇത് ഉപയോഗ പ്രദമാണെന്ന് തെളിഞ്ഞപ്പോൾ ജനം ഇരുകൈകളും നീട്ടി സ്വീകരിച്ച വാഗൺ ആർ പിന്നീട് മാരുതിയുടെ വിജയം കൈവരിച്ച മറ്റൊരു മോഡലായി മാറുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തെ വില്പന മാത്രം കണക്കിലെടുത്താൽ തന്നെ ഇതിന്റെ വിജയം മനസ്സിലാക്കാവുന്നതാണ്. ഇത് കൊണ്ട് തന്നെ ഈ പുത്തൻ വാഗൺ ആർ VXi Plus ഇന്ത്യൻ വിപണിയിൽ നല്ല രീതിയിലുള്ള പ്രകടനം കാഴ്ച വെക്കുന്നത് നിസംശ്ശയം പറയാം.

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
മാരുതി സുസുക്കി ആൾട്ടോ 800 ഉത്സവ് പതിപ്പ് 3.94 ലക്ഷം രൂപയ്ക്ക് വിപണിയിൽ

ഉത്സവകാലം കണക്കിലെടുത്ത് മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനസമ്മതി നേടിയ കുഞ്ഞൻ വാഹനമായ ആൾട്ടോ 800ന്റെ ഉത്സവ് പതിപ്പ് വിപണിയിലിറക്കി. എല്ലാ വേരിയന്റുകളിലും ഈ പതിപ്പ് ലഭ്യമല്ല. ആൾട്ടോയുടെ VXi(O) വേരിയന്റിൽ മാത്രമാണ് ഈ പതിപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിന്റെ വില 3.94 ലക്ഷം രൂപയാണ്. നിലവിലുള്ള വേരിയന്റിനേക്കാൾ 20000രൂപ അധികമാണ് ഇതിന്റെ വില. ആൾട്ടോ 800 എന്ന ഈ ഹാച്ച്ബാക്ക് ഈ അടുത്ത കാലത്ത് കാര്യമായ മാറ്റങ്ങളൊന്നും ലഭിക്കാത്ത ഒരു വാഹനമായിരുന്നു. എന്നിരുന്നാൽ കൂടി ഇത് മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ വാഹനങ്ങളിൽ ഒന്നായി സ്ഥാനം പിടിച്ചിരുന്നു.

image
GSTക്കു ശേഷമുള്ള വാഹന വിൽപ്പന : ആഗസ്റ്റ് 2017

ഇന്ത്യൻ വാഹനവിപണി GSTക്കു ശേഷം ഉയർച്ച താഴ്ചകളിലൂടെ സഞ്ചരിക്കുന്നതായാണ് കാണുന്നത്. മുൻനിര കാർ നിർമാതാക്കളായ മാരുതി, വില്പനയുടെ കാര്യത്തിൽ ഹ്യുണ്ടായ്ക്കും മഹീന്ദ്രക്കും മുന്നിൽ ആദ്യ സ്ഥാനം നിലനിർത്തി. ജിഎസ്ടിക്കു ശേഷം നിർമാണ വേഗത കുറഞ്ഞത് മൂലം പാസഞ്ചർ കാറുകളുടെ വിൽപ്പനയിലുണ്ടായ കുറവും, ലക്ഷ്വറി കാറുകളുടെ വിലവർദ്ധന തുടർന്ന് കയറ്റുമതിയിലുണ്ടായ ഇടിവും ടൊയോട്ട, ഫോർഡ് തുടങ്ങിയ കമ്പനികളുടെ വിൽപ്പനയെ കാര്യമായിത്തന്നെ ബാധിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വിൽപ്പനയുമായി ഒന്ന് താരതമ്യപ്പെടുത്തി വിവിധ സെഗ്മെന്റുകളിൽ ഈ വർഷം ഓഗസ്റ്റിലുണ്ടായ മാറ്റങ്ങൾ നമുക്കൊന്ന് പരിശോധിക്കാം:

image
മാരുതി സുസുക്കിയുടെ ഐ ക്രിയേറ്റ് പഴ്സണലൈസേഷൻ കോൺസെപ്റ്റ് സ്വിഫ്റ്റിലും

പണ്ടൊരു കാലത്ത് ആഡംബര വാഹനങ്ങളിൽ മാത്രമായിരുന്നു ഇഷ്ടാനുസരണം ഭേദഗതി വരുത്താൻ സാധിച്ചിരുന്നത്. എന്നാൽ ഇതാ മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങളിലും ഇത് പോലെ ഭേദഗതി വരുത്താൻ ഐ ക്രിയേറ്റ് എന്ന പുത്തൻ ആശയം അവതരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. വിറ്റാര ബ്രീസയിൽ ആരംഭമിട്ട് വിജയം കൈവരിച്ച ഐ ക്രിയേറ്റ് ഇപ്പോൾ ജനപ്രിയ വാഹനമായ സ്വിഫ്റ്റിലും അവതരിപ്പിച്ചിരിക്കുകയാണ് മാരുതി.

ALTERNATIVE MODELS
image

TATA Indica Emax

3.90 Lakh TO 4.16 Lakh

image

TOYOTA Etios Liva

5.03 Lakh TO 7.31 Lakh

image

DATSUN GO Plus

3.88 Lakh TO 4.99 Lakh

image

MAHINDRA Supro Van

4.4 Lakh TO 4.7 Lakh

image

DATSUN Go

3.32 Lakh TO 4.23 Lakh

image

HONDA Brio

4.75 Lakh TO 6.89 Lakh