Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
മെഴ്സിഡസ് ബെൻസിന്റെ എ-ക്ലാസ്, ബി-ക്ലാസ് നൈറ്റ് എഡിഷൻ ഇതാ ഇന്ത്യയിൽ

img

കഴിഞ്ഞ മാസം മെഴ്സിഡസ് ബെൻസിൽ നിന്നും രണ്ടു ലിമിറ്റഡ് എഡിഷൻ ഹാച്ച് ബാക്കുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു.എ-ക്ലാസ് നൈറ്റ് എഡിഷനും, ബി-ക്ലാസ് നൈറ്റ് എഡിഷനും. 2016 ഇൽ പതിനാറിലധികം മോഡലുകൾ ലോഞ്ച് ചെയ്യിച്ച ഈ ആഡംബര വാഹന നിർമാതാക്കൾ 2017 ലും കൂടുതൽ വാഹനങ്ങൾ നിരത്തിലിറക്കുമെന്നാണ് അറിയുന്നത്. ലിമിറ്റഡ് എഡിഷൻ കൂടിയായ ഈ നൈറ്റ് എഡിഷൻ എ-ക്ലാസ്സിന്റെയും ബി-ക്ലാസ്സിന്റെയും നൂറ് യൂണിറ്റുകൾ വീതം മാത്രമാണ് വില്പനക്കുള്ളത്.. പുതിയ തലമുറയെ ലക്ഷ്യമിട്ടിറങ്ങിയ ഈ രണ്ടു മോഡലുകളും അതുകൊണ്ടുതന്നെ കാഴ്ച്ചയിൽ മനോഹരവും സ്പോർട്ടിയുമാണ്.

നൈറ്റ് എഡിഷൻ എന്നത് എടുത്തു കാണിക്കുന്നതിനായി രണ്ടു കാറുകൾക്കും ഉൾഭാഗത്ത് തിളങ്ങുന്ന കറുപ്പ് നിറമാണ് നൽകിയിരിക്കുന്നത്. ഇത് കൂടാതെ പിൻകാഴ്ച നൽകുന്ന കണ്ണാടിക്കും, മുന്നിലെ ഡയമണ്ട് റേഡിയേറ്റർ ഗ്രില്ലിനും, 17-ഇഞ്ച് അലോയ് വീലുകൾക്കും കറുപ്പ് നിറം തന്നെ നല്കിയിരിക്കുന്നതിനാൽ ഇതിന്റെ സ്പോർട്ടി ലൂക്കിനെ എടുത്തു കാണിക്കുന്നു. ’നൈറ്റ് എഡിഷൻ’ എന്ന ബാഡ്ജ് ഈ മോഡലുകളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.

A 180യ്ക്ക് (എ-ക്ലാസ് പെട്രോൾ വേരിയന്റിന്) 27.31ലക്ഷം രൂപയും, A 200dയ്ക്ക് (ഡീസൽ വേരിയന്റിന്) 28.32 ലക്ഷം രൂപയുമാണ് (എക്സ് ഷോറൂം, പുനെ)

B180യ്ക്ക് (ബി ക്ലാസ് പെട്രോൾ വേരിയന്റിന്) 29.34 ലക്ഷം രൂപയും B 200dയ്ക്ക് (ഡീസൽ വേരിയന്റിന്) 30.35 ലക്ഷം രൂപയുമാണ് (എക്സ് ഷോറൂം, പുനെ).

രണ്ടു കാറുകളിലെയും പെട്രോൾ വേരിയന്റുകളിൽ 200Nm ടോർക്കും 121bhp കരുത്തും ഉത്പാദിപ്പിക്കുന്ന 1.6L പെട്രോൾ എൻജിനാണ് ഉള്ളത്. അതേസമയം ഡീസൽ വേരിയന്റുകളിൽ 300Nm ടോർക്കും 134bhp കരുത്തും ഉത്പാദിപ്പിക്കുന്ന നാലു സിലിണ്ടറുകളുള്ള 2143cc എൻജിനാണ് ഉള്ളത്. ഏഴു സ്പീഡുകളുള്ള ഡ്യൂവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് എല്ലാ എഞ്ചിനുകളുടെയും സവിശേഷത.

ഉൾക്കാഴ്ചയിലെ പുതുമകളായി മൾട്ടി ഫൻക്ഷണൽ സ്റ്റിയറിങ് വീൽ, ലെതർ പൊതിഞ്ഞ ഷിഫ്റ്റ് ലിവർ എന്നിവ ഒരുക്കിയിട്ടുണ്ട്. കുഷ്യന്റെ നീളം ക്രമപ്പെടുത്താവുന്ന ഫാബ്രിക് സീറ്റുകളും മുകളിലെ വ്യത്യസ്തമായ സ്റ്റിച്ചിങ്ങും ഇതിനു ഉയർന്ന സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. 8 ഇഞ്ച് ടച് സ്ക്രീൻ സിസ്റ്റം മുൻപത്തെ മോഡലിനേക്കാൾ വലുതും ആപ്പിൾ കാർപ്ലേയിലൂടെയും ആൻഡ്രോയിഡ് ഓട്ടോയിലൂടെയും ഉള്ള സ്മാർട്ഫോൺ ഇന്റഗ്രേഷനോട് കൂടിയതുമാണ്.

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മെഴ്സിഡസ് സി ക്ലാസ്സിന്റെ എഡിഷൻ സി വേരിയന്റ് ലോഞ്ച് ചെയ്തു, വില 42.45 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസ് സി-ക്ലാസ്സിന്റെ എഡിഷൻ സി Rs.42.45 ലക്ഷം വിലയ്ക്ക് ലോഞ്ച് ചെയ്തു

• അവന്റ്റ് ഗാർഡിന്റെ മൂന്ന് മോഡലുകളിൽ ഈ പതിപ്പ് ലഭ്യമാണ്

• എഡിഷൻ സി വിപണിയിൽ പൊരുതുന്നത് ബി എം ഡബ്ള്യു 3 സീരീസ്, ഔഡി A4 മറ്റും വോൾവോ S60യോട്

image
മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് എൽ അടുത്തമാസത്തോടെ ഇന്ത്യൻ വിപണിയിലെത്തും

ആദ്യ വരവോടെ തന്നെ വിജയം കൈവരിച്ച മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ് സെഡാന്റെ അഞ്ചാം തലമുറക്കാരൻ ഇന്ത്യൻ നിരത്തുകളിലെത്താൻ വെറും ഒരുമാസം കൂടി. ആഗോള വിപണികളിൽ കഴിഞ്ഞ വർഷം എത്തിയ ഈ പ്രസിദ്ധനെ ഇന്ത്യയിൽ വരവേൽക്കാനുള്ള സമയമായി. 2013ൽ ഇതിന്റെ നാലാം തലമുറക്കാരനെ ലോഞ്ച് ചെയ്തപ്പോൾ രണ്ടായിരത്തോളം പരിഷ്കാരങ്ങളുണ്ടെന്നാണ് അന്ന് കമ്പനി അവകാശപ്പെട്ടത്. ഇത് പിന്നീട് വരാനിരിക്കുന്ന എല്ലാ മെഴ്‌സിഡസ് ബെൻസ് വാഹനങ്ങളുടെയും ഗുണനിലവാരത്തെകുറിച്ചുള്ള പ്രതീക്ഷ ഉയർത്തുകയുണ്ടായി.

ALTERNATIVE MODELS
image

RENAULT Koleos

23.76 Lakh TO 28.11 Lakh

image

TOYOTA Fortuner New

25.92 Lakh TO 31.12 Lakh

image

AUDI Q3

27.8 Lakhs TO 39.78 Lakh

image

VOLKSWAGEN Tiguan

27.68 Lakh TO 31.04 Lakh

image

MERCEDES-BENZ A-Class Night Edition

27.31 Lakh TO 28.32 Lakh

image

AUDI A3

24.6 Lakhs TO Rs 33.8 Lakh