Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

img

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.

ഡിസൈനിന്റെ കാര്യം പറഞ്ഞു തുടങ്ങുകയാണെങ്കിൽ പുതിയ ഹോണ്ട WR-V, ജാസ്സ് മറ്റും സിറ്റിയിൽ നിന്നുമാണ് പ്ലാറ്റ്‌ ഫോം പകർത്തിയിരിക്കുന്നത്. ഇത് കൊണ്ട് തന്നെ നല്ല പരിചയമുള്ള കുറെ കാഴ്ചകൾ ഈ വാഹനത്തിലുടനീളം കാണാവുന്നതാണ്. എന്നിരുന്നാലും ഉയർന്ന ഫ്രേം ആയത് കൊണ്ടും ക്രോസ്സോവറിന്റെ സ്വഭാവവുമായി സാമ്യം തോന്നുകയും ചെയ്യുന്നതിനാൽ നല്ല ഗ്രൗണ്ട് ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. മുൻവശത്തെ ഹണികോംബ് മെഷ് ഗ്രിൽ, അതിന്റെ രണ്ടുവശത്തുമായി LED ഡേ ടൈം റണ്ണിങ് ലൈട്സോഡ് കൂടിയ ഹെഡ്ലാംപ്സും, ശക്തമായ ബോണറ്റും പരുക്കൻ ബമ്പറും അതിനുള്ളിലെ വൃത്താകൃതിയിലുള്ള ഫോഗ് ലാംപ്സും ഡയമണ്ട് കട്ട് അലോയ് വീൽസും ബോഡിയിൽ കാണാവുന്ന പ്രബലമായ രേഖകളുമെല്ലാം ഒരു SUVയോട് സാമ്യത തോന്നിക്കുകയും ഒപ്പം കൗതുകമുണർത്തുകയും ചെയ്യുന്ന കാഴ്ചകളാണ്. പിൻഭാഗത്തായി ടെയിൽ ലൈട്സും, വിൻഡ്ഷീൽഡ് വൈപ്പറും കാണാം. ഇൻഡിക്കേറ്റർ ലൈറ്റോഡ് കൂടിയ പുറത്തെ കണ്ണാടികളും, മുന്നിലും പിന്നിലുമുള്ള ബമ്പറിലെ സിൽവർ പോലുള്ള സ്കിഡ് പ്ലേറ്റും പിന്നെ റൂഫ് റെയിലുമെല്ലാം എടുത്തു പറയാവുന്ന മറ്റ് പ്രതേകതകളാണ്. സൺറൂഫ് ഉയർന്ന വേരിയന്റിൽ മാത്രം ലഭ്യവുമാണ്.

ഉൾഭാഗത്തെ കാഴ്ചകൾ നോക്കുകയാണെങ്കിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്നത് ഇതിന്റെ വിശാലമായ ക്യാബിനാണ്. വീണ്ടും ജാസ്സിൽ നിന്നും പകർത്തിയ ഡാഷ്ബോർഡ് ആണെങ്കിലും മുഴുവനായും കറുപ്പിൽ തീർത്തതാണ്. സെന്റർ കണ്സോളിലും ഡോർ പാനെലിലും സിൽവർ ആവരണം കാണാം. ഇത് കൂടുതൽ സ്പോർട്ടി ലുക്ക് നൽകുന്നുണ്ട്. കറുപ്പും ക്രീം നിറവും ഇടകലർന്ന ക്യാബിനിൽ 3 അഴികളുള്ള മൾട്ടിഫങ്ഷണൽ സ്റ്റിയറിങ് വീൽ, മെലിഞ്ഞ ഗിയർ നോബ്, മുൻവശത്തെ ആംറെസ്റ്റ്, 7-ഇഞ്ചിന്റെ ഡിജിപാഡ് ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം (ഹോണ്ട സിറ്റിയിലെന്ന പോലെ), മൃദുവായ ഫാബ്രിക് സീറ്റുകൾ, സ്പോർട്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിങ്ങനെ എണ്ണമറ്റ സവിശേഷതകളാണ് ഉള്ളത് . സുരക്ഷാസംവിധാനങ്ങളുടെ കാര്യത്തിൽ കൂടുതൽ അറിയാൻ കഴിഞ്ഞിട്ടില്ലെങ്കിലും എയർ ബാഗുകളോടും മറ്റ് പതിവായി കാണുന്ന സവിശേഷതകൾക്കുമൊപ്പം കീലെസ് എൻട്രി, സ്റ്റാർട്ട്/സ്റ്റോപ്പ് എൻജിൻ ബട്ടൺ, ക്രൂയിസ് കണ്ട്രോൾ എന്നിങ്ങനെയുള്ള പ്രീമിയം സവിശേഷതകളും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് വേരിയന്റുകളിലായാണ് WR-V വില്പനക്കെത്തുന്നത്. 90bhp കരുത്തും 110Nm ടോർക്കും ഉല്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു 1.2L VTEC പെട്രോൾ എൻജിനും 100bhp കരുത്തും 200Nm ടോർക്കും ഉല്പാദിപ്പിക്കാൻ കഴിവുള്ള 1.5L i-DTEC ഡീസൽ എൻജിനും. പെട്രോൾ എൻജിൻ 5-സ്പീഡ് ഗിയർബോക്സുമായും ഡീസൽ എൻജിൻ 6-സ്പീഡ് ഗിയർബോക്സുമായുമാണ് ബന്ധിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ എല്ലാ ഹോണ്ട ഡീലർഷിപ്പുകളിലും WR-Vയുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു, ടോക്കൺ തുക 21,000 രൂപയാണ്.

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
ഹോണ്ട WR-V ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില Rs.7.75 ലക്ഷം മുതൽ

ഇന്ത്യ കാത്തിരുന്ന ക്രോസ്സ് ഓവർ ഹോണ്ട WR-V ഇന്നലെ ഹോണ്ട കാർസ് ഇന്ത്യ ലോഞ്ച് ചെയ്തു. പെട്രോളിലും ഡീസലിലും S എന്നും VX എന്നും രണ്ട് വേരിയന്റ് വീതമായാണ് ഈ മോഡൽ വില്പനക്കെത്തുന്നത്. പെട്രോൾ S ന് Rs. 7.75 ലക്ഷവും VX ന് Rs.8.89 ലക്ഷവും ആണെങ്കിൽ ഡീസൽ S ന് Rs.8.99 ലക്ഷവും VX ന് Rs.9.99 ലക്ഷവുമാണ് വില (എക്സ്-ഷോറൂം ഡൽഹി).

image
ഹോണ്ട സിറ്റി ഫെയിസ്‌ലിഫ്ട് ഫെബ്രുവരി 14 മുതൽ വിപണിയിൽ

രാജ്യം വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോണ്ട സിറ്റി ഫെയിസ് ലിഫ്ട് ഫെബ്രുവരി 14ന് ഇന്ത്യൻ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു. ഒരിക്കൽ ഇന്ത്യൻ നിരത്തുകളിൽ ഏറ്റവുമധികം കണ്ടിരുന്ന സെഡാൻ ആയിരുന്നു ഹോണ്ട സിറ്റി. എന്നാൽ പിന്നീട് പുതിയ വാഹനങ്ങൾ യഥേഷ്ടം ഇവിടെ ലോഞ്ച് ചെയ്യപ്പെട്ടതോടെ സിറ്റിയുടെ വിപണി പതിയെ നഷ്ടപ്പെടുകയുണ്ടായി. ഈ പുതിയ ലോഞ്ചോടുകൂടി നഷ്ടപ്പെട്ട വിപണി വീണ്ടെടുക്കാൻ ശ്രമിക്കുകയാണ് ഹോണ്ട.

image
ഇന്തോനേഷ്യയിൽ ഹോണ്ട മൊബിലിയോ ഫെയിസ് ലിഫ്റ്റിന്റെ തിരശ്ശീല നീക്കി

ഹോണ്ട ഗ്ലോബൽ ലോഞ്ചിന് കാത്തുനിൽക്കാതെ തന്നെ ഔദ്യോഗിക വെബ്സൈറ്റിലൂടെ പുതിയ മൊബിലിയോവിന്റെ ചിത്രങ്ങൾ പുറത്തിറക്കി. പരസ്യമാക്കിയ ചിത്രങ്ങളിൽ നിന്നും കാറിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ പ്രകടമാണ് എന്നത് മാത്രമല്ല. ഇതിന്റെ രൂപരേഖ വളരെയധികം ഹൃദയഹാരിയായിട്ടുണ്ട് എന്നുകൂടി വേണംപറയാൻ. ഇതിന്റെ ഡിസൈൻ ഇത്രയധികം വിശിഷ്ടമാക്കാൻ ഹോണ്ട വളരെയേറെ ശ്രദ്ധചെലുത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. ഒരു മിഡ് സൈക്കിൾ അപ്ഗ്രേഡ് ആയതുകൊണ്ട് മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല ഈ ഫെയിസ് ലിഫ്റ്റ് എംപിവിയിൽ. എന്നിരുന്നാലും കാഴ്ചയിലുള്ള മാറ്റങ്ങൾ വളരെ ഭംഗിയായി തന്നെ ഹോണ്ട അവതരിപ്പിച്ചിട്ടുണ്ട്.

ALTERNATIVE MODELS
image

VOLKSWAGEN New Cross Polo

7.5Lakh TO 8.8 Lakhs

image

HYUNDAI Verna 2017

10.0 Lakh TO 12.62 Lakh

image

SKODA Rapid

7.68 Lakh TO 11.9 Lakh

image

TATA New Safari DICOR

8.95 Lakh TO 10.28 Lakh

image

MAHINDRA Nuvo Sport

7.4Lakh TO 9.9 Lakh

image

TATA Manza

5.86 Lakh TO 8.68 Lakh