Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
ടാറ്റ ടിഗോർ നെ കുറിച്ച് നിങ്ങൾക്കറിയേണ്ടതെല്ലാം

img

ടാറ്റ യുടെ നാലു മീറ്റർ നീളമുള്ള സെഡാൻ ടാറ്റ ടിഗോർ നെ ഇന്ത്യ വരവേൽക്കുന്നു. ഹാച്ച് ബാക്കുകളിൽ സാധാരണമായി കണ്ടു വരാത്ത അധിക ബൂട്ട് സ്പേസുമായാണ് ടിഗോർ എത്തുന്നത് എന്നതുകൊണ്ട് തന്നെ ഇതിനെ കമ്പനി സ്റ്റൈൽബാക്ക് എന്നാണ് വിളിക്കുന്നത്. Rs.4.50 ലക്ഷത്തിനും Rs.6 ലക്ഷത്തിനും ഇടയിൽ വില വരുന്ന ഈ വാഹനം സബ് കോംപാക്ട് വിഭാഗത്തിലെ ഏറ്റവും താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന വാഹനമായിരിക്കും. ടാറ്റയുടെ സ്വാധീനം വ്യക്തമായി പ്രകടമാകുന്ന രൂപഘടനയിലുള്ളതും ടിയാഗോ ഹാച്ച്ബാക്കിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതുമൊക്കെ ആണെങ്കിലും ഇതിന്റെ അധിക ബൂട്ട് സ്പേസും ശ്രദ്ധേയമായ അധിക സവിശേഷതകളും രാജ്യത്തെ മറ്റു സബ് കോംപാക്ട് കാറുകൾക്കിടയിൽ ഈ വാഹനത്തെ വ്യത്യസ്ഥമാക്കി നിർത്തുന്ന രീതിയിലുള്ളതാണ്.

പുറം കാഴ്ച:

ടിഗോറിന്റെ മുൻ കാഴ്ച ഇരു വർണങ്ങളിലുള്ള ബമ്പർ, പുതിയ രീതിയിൽ രൂപഘടന ചെയ്ത ഹണിമെഷ് ഗ്രിൽ, ഇരു വശത്തും സ്മോക്ക്ഡ് പ്രൊജക്ടർ ഹെഡ് ലാംപ്സുവരെ നീളുന്ന ക്രോം ഹ്യൂമാനിറ്റി ലൈൻ എന്നിവയാൽ സമൃദ്ധമാണ്. വേറിട്ട് നിൽക്കുന്ന LED ടെയിൽ ലാംപ്സും അതിന് മീതെ പതിഞ്ഞ് കിടക്കുന്ന സ്റ്റോപ്പ് ലാംപും വാഹനത്തിന്റെ ബോഡിയിലുടനീളം കാണാവുന്ന ശക്തമായ രേഖകളും ഈ കാറിന്റെ ഊർജ്ജസ്വലതയും നീളവും കൂടുതൽ പ്രകടമാക്കുന്നു. പെട്രോൾ ട്രിമ്മിന് 15 ഇഞ്ച് അലോയ് വീൽസും അതേസമയം ഡീസൽ ട്രിമ്മിന് 14 ഇഞ്ച് അലോയ് വീൽസും നൽകിയിരിക്കുന്നു.

ഉൾഭാഗം:

ക്യാബിൻ ഏകദേശം ടിയാഗോ ഹാച്ച്ബാക്കിനോട് സാമ്യമുള്ളതാണ്. എങ്കിലും ധാരാളം പ്രീമിയം ഘടകങ്ങൾ നൽകിയിട്ടുണ്ട്. ഡ്യുവൽ ടോൺ ഫിനിഷിലുള്ള ഉൾഭാഗം കൂടുതൽ സ്ഥലസൗകര്യമുള്ളതും, ഫാബ്രിക് അപ്ഹോൾസ്റ്ററി, മിറർ ലിങ്കോട് കൂടിയ ഹർമൻ 8 ഇഞ്ച് ടച് സ്ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റം, ധാരാളം യൂട്ടിലിറ്റി സ്പേസ്, ക്രമീകരിക്കാവുന്ന AC വെൻറ്റ്, ക്ലൈമറ്റ് കണ്ട്രോൾ തുടങ്ങിയ അനേകം സവിശേഷതകളോട് കൂടിയതാണ്. ടച് സ്ക്രീൻ റിവേഴ്സ് ക്യാമറയുമായി ബന്ധപ്പെടുത്തി നാവിഗേഷൻ സംവിധാനത്തോട് കൂടിയതുമാണ്.

എൻജിൻ:

ടിയാഗോയുടെ അതെ എൻജിൻ തന്നെയാണ് ടിഗോറിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മൂന്ന് സിലിണ്ടറുള്ള റെവോടോർക്ക് 1.05L ഡീസൽ എൻജിൻ 70bhp കരുത്തും 140Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. മൂന്ന് സിലിണ്ടറുള്ള റെവോട്രോൺ 1.2L പെട്രോൾ എൻജിനാകട്ടെ 85bhp കരുത്തും 114Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. രണ്ടു എൻജിനുകളും അഞ്ചു സ്പീഡുകളുള്ള മാന്വൽ ട്രാൻസ്മിഷനിലാണ് പ്രവർത്തിക്കുന്നത്. അതേസമയം ഒരു ഓട്ടോമാറ്റിക് വേരിയന്റ് കൂടി ടാറ്റ ഒരു പക്ഷെ ലോഞ്ച് ചെയ്യുമെന്ന ഒരു വാർത്തയുമുണ്ട്. ഇന്ധന ടാങ്കിന്റെ ശേഷി 35 ലിറ്ററാണ്. ഡീസൽ എൻജിന്റെ ഇന്ധന ക്ഷമത 25kmpl ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സുരക്ഷ:

ടാറ്റ ടിഗോറിൽ മുൻ ഭാഗത്ത് രണ്ടു എയർ ബാഗുകൾ, എനർജി ഉൾക്കൊള്ളുന്ന രൂപഘടന, EBD(ഇലക്ട്രോണിക് ബ്രെക്ക് ഫോഴ്സ് ഡിസ്ട്രിബൂഷൻ) യോട് കൂടിയ ABS (ആന്റി ലോക്ക് ബ്രെക്കിങ് സിസ്റ്റം), മികച്ച വേഗത നിയന്ത്രണത്തിനായുള്ള കോർണർ സ്റ്റെബിലിറ്റി കണ്ട്രോൾ, സുഗമമായ ഡ്രൈവിംഗ് വാഗ്ദാനം നൽകുന്ന ഇലക്ട്രിക് പവർ സ്റ്റിയറിംഗ് എന്നിവ സുരക്ഷ ഉറപ്പാക്കുന്നു.

മാരുതി സുസുക്കി ഡിസൈർ, ഫോർഡ് ആസ്പയർ, ഫോക്സ്വാഗൺ അമിയോ, ഹ്യുണ്ടായ് എക്സെന്റ് എന്നിവയുമായാണ് ടിഗോർ മത്സരിക്കാനൊരുങ്ങുന്നത്.

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
ടാറ്റായുടെ ടിയാഗോ വിസ് 4.52 ലക്ഷം രൂപ വിലയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ടാറ്റ മോട്ടോർസിൽ നിന്നും ടിയാഗോ വിസ് ന്റെ ലിമിറ്റഡ് എഡിഷൻ 4.52 ലക്ഷം രൂപ പെട്രോൾ വേരിയന്റിനും 5.30 ലക്ഷം രൂപ ഡീസൽ വേരിയന്റിനുമായി (ഡൽഹി എക്സ് ഷോറൂം വില ) രാജ്യത്ത് ലോഞ്ച് ചെയ്തു.

image
ടാറ്റ നെക്സൺ - സബ്-കോംപാക്ട് SUV വിഭാഗത്തിലേക്ക് പുത്തൻ വെല്ലുവിളി

കഴിഞ്ഞ ഏതാനും മാസങ്ങളിൽ സബ്കോംപാക്ട് SUV വിഭാഗത്തിൽ ഇന്ത്യ കുറെ പുത്തൻ ലോഞ്ചുകൾക്ക് സാക്ഷ്യം വഹിച്ചു.ഈ നിരയിൽ അണിചേരുന്ന അടുത്ത വാഹനമാണ് കുറച്ചു ദിവസങ്ങൾക്കുള്ളിൽ രാജ്യത്ത് ലോഞ്ച് ചെയ്യാൻ പോകുന്ന ടാറ്റ നെക്സൺ. കുറച്ചു വൈകിയെങ്കിൽ പോലും, ഇന്ത്യൻ കാർ നിർമാതാക്കൾ സവിശേഷതകളുടെആധിക്യമാണ് വരാൻ പോകുന്ന ഈ SUVയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.ആ സവിശേഷതകളെ നമുക്ക് വിശദമായി ഒന്ന്പരിശോധിക്കാം.പുറംകാഴ്ച

image
ഇന്ത്യയിൽ ഉടനീളം BS-IV ഗ്രേഡുള്ള ഇന്ധനം ലഭ്യമാക്കി തുടങ്ങി

സുപ്രീം കോടതിയുടെ വിധി പ്രകാരം ഏപ്രിൽ 1,2017 മുതൽ ഇന്ത്യയിൽ BS-III എഞ്ചിനുള്ള പുതിയ വാഹനങ്ങളുടെ വില്പനയും റെജിസ്ട്രേഷനും നിർത്തലാക്കിയിരുന്നു. BS-IV എഞ്ചിനുള്ള വാഹങ്ങൾ മാത്രമാവും ഇനി മുതൽ ഇവിടെ വിൽക്കാവുന്നത്. രാജ്യത്ത് പെരുകുന്ന അന്തരീക്ഷ മലിനീകരണത്തെ തടയാൻ ഇന്ത്യൻ ഗവണ്മെന്റ് ആദ്യമായി ഭാരത് സ്റ്റേജ് എന്ന മലിനീകരണ നിയമങ്ങൾ 2000’ലാണ് ഇവിടെ അവതരിപ്പിച്ചത്. എന്നാലിതാ അന്തരീക്ഷ മലിനീകരണത്തെ തടയാൻ BS-IV വാഹനങ്ങൾ മാത്രമല്ല BS-IV ഗ്രേഡുള്ള ഇന്ധനവും ഇന്ത്യയിൽ ലഭ്യമാക്കികൊണ്ട് ഗവണ്മെന്റ് അടുത്ത പദ്ധതി നടപ്പിലാക്കിയിരിക്കുന്നു.

ALTERNATIVE MODELS
image

MARUTI SUZUKI Celerio Limited Edition 2017

4.03 Lakh TO 5.24 Lakh

image

MAHINDRA Thar Di

5.54 lakhs TO 6.05 lakhs

image

ICML Extreme

6.49 Lakh TO 9.79 Lakh

image

FORD Figo

4.1 Lakh TO 7.4 Lakh

image

HONDA Amaze 2016

5.69 Lakh TO 8.6 Lakh

image

FIAT Punto Pure

4.72 Lakh TO 5.82 Lakh