Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
ജീപ്പ് കോംപസ്  എസ് യു വി - ദ്രുത വിശകലനം

img

ഇന്ത്യ, ആഡംബര എസ് യു വി ജീപ്പ് കോംപസിനെ സ്വീകരിക്കാൻ തയ്യാറായിരിക്കെ, എതിരാളികളിൽ നിന്നും ഈ വാഹനത്തെ വേറിട്ട്  നിർത്തുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് ഒന്ന് പരിശോധിക്കാം. ഈ അമേരിക്കൻ ആഡംബര കാർ നിർമാതാക്കൾ തങ്ങളുടെ ഇന്ത്യൻ നിർമിത എസ് യു വി ഓഗസ്റ്റിൽ ലോഞ്ച് ചെയ്യാൻ സജ്ജമായിട്ടുണ്ട്. വാഹനത്തിന്റെ ഒരു വീഡിയോ ടീസറും കമ്പനി പുറത്തു വിട്ടിട്ടുണ്ട്. പുതിയതായി ഒന്നും വീഡിയോയിൽ കാണിക്കാനില്ലെങ്കിലും, ജീപ്പ് ഇന്ത്യ വിഭാഗത്തിൽ ഏറ്റവും താങ്ങാവുന്ന വിലയിൽ ലഭ്യമാകുന്ന ആഡംബര വാഹനമായിരിക്കും ഇതെന്ന ഒരു ഓർമപ്പെടുത്തലാണത്. ഇത് സാധ്യമാക്കിയതിനു കമ്പനിയുടെ രഞ്ചൻഗോണിലുള്ള ഫാക്ടറിയോട് നന്ദി പറയാം. ഇതിന്റെ വില 20 ലക്ഷം മുതൽ 25 ലക്ഷം വരെയാണ്. ഹോണ്ട സി ആർ വി, ഹ്യുണ്ടായ് ടക്സൺ, ടൊയോട്ട ഫോർച്ചുണർ, സാങ്‌യോഗ് റെക്സ്റ്റൻ എന്നീ വാഹനങ്ങളുമായാണ് ജീപ്പ് കോംപസ്  മത്സരിക്കാനൊരുങ്ങുന്നത്.

ബേബി ഗ്രാൻഡ് ചെറോക്കി എന്ന വിളിപ്പേരുള്ള ജീപ്പ് കോംപസിന്റെ രൂപഘടന ഇന്ത്യൻ കാണികളെ ആകർഷിക്കുന്ന രീതിയിൽ തന്നെയാണ്. എന്നിരുന്നാലും, കമ്പനി ഈ പുതിയ വാഹനത്തെ ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യും എന്നതുകൊണ്ട് തന്നെ  ഈ വാഹനം ആഘോള വിപണിയില്‍ നിലവിലുള്ള മോഡലിന് പകരമായാണ് ഇറങ്ങുക. ജീപ്പിന്റെ ചെറിയ 4x4  വൈഡ് ആർകിടെക്ച്ചർ പ്രകാരം രൂപകൽപന ചെയ്ത ഈ വാഹനം രൂപഘടനയിൽ ഗ്രാൻഡ് ചെറോക്കിയുമായി സാമ്യമുള്ളതാണ്. ഇതിന്റെ  ഏഴ് അഴികളുള്ള ഗ്രിൽ, തിരശ്ചീനമായ പ്രൊജക്റ്റർ ഹെഡ്‌ലാംപ്സ്, എൽ ഇ ഡി  ടെയിൽ ലാംപ്സ്, പിൻഭാഗത്തെ മസ്കുലർ ബമ്പർ, 18 ഇഞ്ച് അലോയ് വീൽസിനു മുകളിലായുള്ള സ്‌ക്വയർ വീൽ ആർച്ചുകൾ, കൂടാതെ ബലം ഉറപ്പാക്കുന്ന പ്ലാസ്റ്റിക് ക്ലാഡിങ് എന്നിവയും ഈ SUV യുടെ തനതായ സവിശേഷതകളാണ്.

ഈ ചെറിയ ഗ്രാൻഡ് ചെറോക്കിയുടെ ക്യാബിനകത്ത് സൗകര്യങ്ങളുടെ ആഡംബരം ദൃശ്യമാകും. പനോരമിക് സൺ റൂഫ്, ആപ്പിൾ കാർ പ്ലേയ്ക്കും ആൻഡ്രോയിഡ് ഓട്ടോക്കും അനുഗുണമായ 8.4 ഇഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയിന്മെന്റ് സിസ്റ്റം, ലെതർ സീറ്റുകൾ, ഓഡിയോ സിസ്റ്റം തുടങ്ങി ധാരാളം സവിശേഷതകൾ ഉണ്ട്.

പെട്രോൾ, ഡീസൽ ട്രിമ്മുകളിൽ ഈ വാഹനം ലഭ്യമാകും. പെട്രോൾ വാഹങ്ങങ്ങളിൽ 1.4L ടർബോ ചാർജ്ഡ് പെട്രോൾ എൻജിനും ഡീസലിൽ 2L ടർബോ ചാർജ്ഡ്  ഡീസൽ എൻജിനും ശക്തി പകരും. ആറു വേഗതയുള്ള മാന്വൽ അത് പോലെ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻമിഷനുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ഇത് കൂടാതെ ഒൻപത് സ്പീഡുകളുള്ള ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധപ്പെടുത്തിയ ഒരു ഓൾ വീൽ ഡ്രൈവ് വേർഷനും ഉണ്ടാകുമെന്നു സൂചനകളുണ്ട്.

Image: Online

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
ജീപ്പ് കോംപസ്സ് ഇന്ത്യൻ വിപണിയിൽ, ആരംഭ വില 14.95 ലക്ഷം രൂപ

ഇന്ത്യക്കാർ ഒന്നടങ്കം വരവ് പ്രതീക്ഷിച്ച ആ വാഹനം, ജീപ്പ് കോംപസ്സ് ജൂലൈ 31ന് വിപണിയിൽ രംഗപ്രവേശനം ചെയ്തു. ഇന്ത്യയിൽ തന്നെ നിർമിതമായ ജീപ്പിന്റെ ഒരേ ഒരു SUV എന്ന ഒറ്റക്കാരണം കൊണ്ട് തന്നെ ഈ ലോഞ്ച് വളരെയേറെ ആകാംക്ഷയോടെയാണ് ഇവിടത്തെ ജനം കാത്തിരുന്നത്. ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ഇതേ ബ്രാൻഡിൽ നിന്നും രണ്ട് വാഹനങ്ങൾ കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ നേരിട്ട് ഇറക്കുമതി ചെയ്ത CBU യൂണിറ്റുകളായി വില്പനയ്ക്ക് എത്തിയത്കൊണ്ട് രണ്ടിന്റെയും വില വളരെ കൂടുതൽ ആയിരുന്നു. ഇത് കൊണ്ട് തന്നെ ഇവ രണ്ടിനും ഇന്ത്യൻ ഓട്ടോമൊബൈൽ രംഗത്ത് കാര്യമായ വില്പന കാഴ്ച വെക്കാൻ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് കമ്പനി ഇവിടെ തന്നെ ഒരു SUV നിർമിക്കാൻ പദ്ധതിയിടുന്ന വിവരം ജനങ്ങളെ അറിയിച്ചത്. ഈ വാഹനം നമ്മുടെ രാജ്യത്ത് മാത്രമല്ല, റൈറ്റ് ഹാൻഡ് ഡ്രൈവ് ഉള്ള മറ്റു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തേക്കും എന്നതിനാൽ വില താരതമ്യേന നന്നേ കുറവായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇന്നിതാ അത് സത്യമായിരിക്കുകയാണ്. ജീപ്പ് കോംപസ്സ് എല്ലാ പ്രീമിയം സവിശേഷതകളുണ്ടായിട്ടും നിലവിലുള്ള SUVകൾക്ക് കടുത്ത മത്സരമാവുന്ന വിലയോട് കൂടിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്.

image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.

image
ജീപ്പിന്റെ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണികളിൽ

ഓട്ടോ എക്സ്പോ 2016 മുതൽ ഇന്ത്യയിലേക്ക് വരുന്നതിനായുള്ള തയായറെടുപ്പുകൾ നടത്തിക്കൊണ്ടിരുന്നു എങ്കിലും ജീപ്പിന്റെ ഇന്ത്യയിലേക്കുള്ള വരവ് പല കാരണങ്ങളാൽ നീണ്ടു പോവുകയായിരുന്നു.രണ്ടു വാഹനങ്ങൾ ഇന്ത്യയിൽ ലോഞ്ചു ചെയ്യിച്ചുകൊണ്ട് ജീപ്പ് വരവറിയിച്ചിരിക്കുകയാണ്

ALTERNATIVE MODELS
image

PORSCHE Cayenne Diesel

1 Cr TO 1 Cr

image

JAGUAR F-Pace

68.4 Lakh TO 1.12 Cr

image

PORSCHE Cayman S

1.06 Cr TO 1.06 Cr

image

BMW 7 Series

1.07 Cr TO 2.27 Cr

image

AUDI A8 L

1.20 Cr TO Rs 9.15 Cr

image

VOLKSWAGEN Vento

7.8 Lakhs TO 10.0 Lakh