Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
ടൊയോട്ട ഫോർച്യൂണർ TRD സ്‌പോർട്ടീവോ ഉടൻ തന്നെ വിപണിയിലെത്തും

img

ഡീലർ റിപോർട്ടുകൾ പ്രകാരം, ടൊയോട്ട കിർലോസ്കർ ഇന്ത്യ തങ്ങളുടെ ഫോർച്യുണറിന്റെ TRD സ്പോർട്ടിവോ വേരിയന്റ്‌ ഉടൻ തന്നെ ഇന്ത്യൻ വാഹന വിപണിയിൽ ലോഞ്ച് ചെയ്യും. എന്നിരുന്നാലും, കമ്പനി വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് തീയ്യതി ഇനിയും അറിയിച്ചിട്ടില്ല. ലോഞ്ച് ചെയ്ത ഉടൻ തന്നെ ഡെലിവറി ആരംഭിക്കുമെന്നാണ് സൂചന. ഏതാണ്ട്‌ 31.43 ലക്ഷം രൂപയാണ്‌ മുംബൈ എക്സ്‌ ഷോറൂം വില പ്രതീക്ഷിക്കുന്നത്.

പുതിയ വേരിയന്റിന് കുറച്ചു ഒതുക്കം തോന്നിക്കുമെങ്കിലും വലിപ്പം കുറഞ്ഞിട്ടില്ല. പുതിയ ഭാവമാറ്റം എടുത്തു പറയുന്ന രീതിയിൽ കമ്പനി ചില മാറ്റങ്ങൾ ഇതിന്റെ ഡിസൈനിൽ വരുത്തിയിട്ടുണ്ട്. അല്പം കൂടി നീളം തോന്നിക്കുന്ന മുൻവശവും കറുത്ത ഗ്രില്ലും അതിമനോഹരമായ ഹെഡ്‍ലാംപുകളുമാണ് പുതിയ വേരിയന്റിന്റെ എടുത്തു പറയേണ്ട സവിശേഷതകൾ.

പുതിയ ബ്ലാക്ക് ഗ്രിൽ ഇരുവശങ്ങളിലുമുള്ള ഹെഡ്ലാംപുകളിലേക്കും താഴെ ബമ്പറിലേക്കും ഒഴുകിച്ചേർന്നു കിടക്കുന്നത് ശ്രദ്ധേയമാണ്. പുതിയ രൂപഘടനയുമായി പൂർണമായും യോജിക്കുന്നതരത്തിൽ ഫോഗ് ലാംപുകൾ ഒരു കറുത്ത ചട്ടയ്ക്കുള്ളിലാണ്. പുതുക്കിയ ബമ്പറും, സൈഡ് സ്കർട്സും, നീണ്ട മുഖവും ഉൾപ്പെടുന്ന ഒരു ഓപ്ഷണൽ സ്പോർട്സ് ബോഡി കിറ്റും ഈ വാഹനത്തിൽ ലഭ്യമാണ്. വശങ്ങളിൽ ചുവപ്പും കറുപ്പും കലർന്ന സ്പോർട്ടി ഡിസൈൻ നൽകിയിട്ടുണ്ട്, ബ്ലാക്ക് ആൻഡ് സിൽവർ അലോയ് വീൽസ്, എടുത്തുകാണിക്കുന്ന TRD Sportivo ബാഡ്ജ് തുടങ്ങിയവയാണ് മാറ്റങ്ങളിൽ എടുത്തു പറയേണ്ട മറ്റ് ചിലത്. ഉൾഭാഗത്ത് കറുപ്പിനാണ് പ്രാധാന്യം, പുതിയ കറുത്ത സീറ്റുകളും ഫ്ലോർ മാറ്റുകളും ഒഴികെ ബാക്കിയെല്ലാം ഏതാണ്ട് മുൻപത്തെ മോഡലിലേതുപോലെ തന്നെയാണ്.

യാന്ത്രികമായ മാറ്റങ്ങളൊന്നും പുതിയ TRD സ്പോർട്ടീവോയ്ക്ക് എടുത്തു പറയാനില്ല. നാലു സിലിണ്ടറുകളോട് കൂടിയ 2.8L ഡീസൽ എൻജിൻ 175bhp കരുത്തും 450Nm ടോർക്കും ഉദ്പാദിപ്പിക്കുന്നു. ഒരു 2.7L ലിറ്റർ പെട്രോൾ എൻജിനിലും വാഹനം ലഭ്യമായേക്കാം. രണ്ടു എൻജിനുകളും ആറു വേഗതയുള്ള മാന്വൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.അതേസമയം ഒരു ഓൾ വീൽ ഡ്രൈവ് ഓപ്ഷനും ലഭ്യമായേക്കാം എന്നാണ് ചില സ്രോതസ്സുകളിൽ നിന്നും അറിയുന്നത്. ടൊയോട്ട കിർലോസ്കർ മോട്ടോർസ്, വിവിധ നഗരങ്ങളിലുള്ള തങ്ങളുടെ അംഗീകൃത ഡീലർഷിപ്പുകൾ മുഖേന ഈ കരുത്തുറ്റ എസ് യു വി യുടെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
വാഹന വ്യവസായ മേഖല സമീപ ഭാവിയിൽ യാതനകൾ നേരിടേണ്ടി വന്നേക്കാം: നിതിൻ ഗട്കരി

പെട്രോളിനും ഡീസലിനും പകരമായി മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾ നിർമ്മിക്കുന്ന സാങ്കേതിക വിദ്യയുമായി മുന്നോട്ടു വന്നേ പറ്റു എന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വാഹന വ്യവസായ മേഖലക്ക് മുന്നറിയിപ്പ് നൽകി. മലിനീകരണം കുറക്കുന്നതോടൊപ്പം രാജ്യത്തെ ക്രൂഡ് ഓയിലിന്റെ ഇറക്കുമതി ബില്ലും കുറയേണ്ടതാണ് എന്നും അദ്ദേഹം സൂചിപ്പിച്ചു. SIAM സംഘടിപ്പിച്ച അൻപത്തിയേഴാമത് വാർഷിക പരിപാടിയിൽ വച്ച്, ജൈവ ഇന്ധനകളും ഇലക്ട്രിസിറ്റിയും, എഥനോളും, പ്രകൃതി വാതകങ്ങളും ഉപയോഗപ്പെടുത്തുന്ന വാഹനങ്ങൾ നിർമ്മിക്കുന്നതിലേക്കു വാഹനനിർമാതാക്കൾ മാറുകയെന്നല്ലാതെ മറ്റൊരു വഴിയും ഇല്ല എന്നും; അല്ലാത്തപക്ഷം, രാജ്യത്തെ മലിനീകരിക്കുന്ന നിലവിലെ ഇന്ധനവ്യവസ്ഥയെ മുഴുവനായും പൊളിച്ചടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മലിനീകരണം നിയന്ത്രിക്കുന്നതിനും അസംസ്കൃത എണ്ണയുടെ ഇറക്കുമതി ബിൽ കുറക്കുന്നതിനും ഗവൺമെന്റിനു വ്യക്തമായ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

image
2017ലെ ടൊയോട്ട ക്യാമ്രിയിൽ എന്തൊക്കെയാണ് പുതുമകൾ?

ടൊയോട്ട കിർലോസ്കർ ഇന്ത്യ ഈയിടെ അവരുടെ വിജയം വരിച്ച മോഡലായ ടൊയോട്ട ക്യാമ്രിയുടെ ഫെയിസ്ലിഫ്ട് പതിപ്പ് ലോഞ്ച് ചെയ്യുകയുണ്ടായി. ടൊയോട്ടയുടെ ഹൈബ്രിഡ് സിനർജി ഡ്രൈവ് ടെക്നോളജി ഉപയോഗിച്ചാണ് കമ്പനി നാല് വർഷങ്ങൾക്ക് മുൻപ് ക്യാമ്രി ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. ഇപ്പോൾ 2017ൽ ക്യാമ്രി എത്തുന്നത് പുറമെ ലഘുവായ മാറ്റങ്ങളും അകത്ത് നിരവധി പ്രത്യേകതകളുമായാണ്. ഇതിന്റെ വില Rs.31.98 (എക്സ്-ഷോറൂം ഡൽഹി) ലക്ഷമാണ്.

image
ടൊയോട്ട പുതിയ ഡ്യൂവൽ ടോൺ എറ്റിയോസ് ലിവ ലോഞ്ച് ചെയ്തു, വില 5.94 ലക്ഷം

ടൊയോട്ടയുടെ പുതിയ എറ്റിയോസ് ലിവ ഒരു പുതുപുത്തൻ ഡ്യൂവൽ ടോണിൽ പുറത്തിറങ്ങി. പെട്രോളിലും ഡീസലിലും ലഭ്യമാവുന്ന ഈ ഹാച്ച്ബാക്കിന് 5.94 ലക്ഷം മുതലാണ് വില. പെട്രോൾ വേരിയന്റിന് 5.94 ലക്ഷം മുതൽ 6.44 ലക്ഷം വരെയും, ഡീസലിന് 7.24 ലക്ഷം മുതൽ 7.61 ലക്ഷം വരെയും (എക്സ്-ഷോറൂം മുംബൈ).

ALTERNATIVE MODELS
image

MERCEDES-BENZ A CLASS

25.64 Lakh TO 26.4 Lakhs

image

VOLKSWAGEN Tiguan

27.68 Lakh TO 31.04 Lakh

image

MERCEDES-BENZ GLA CLASS

30.0 Lakhs TO 36.0 Lakhs

image

VOLVO V40

27.0 Lakhs TO 34.0 Lakhs

image

SKODA Superb

18.07 Lakh TO 26.8 Lakhs

image

MERCEDES-BENZ A-Class Night Edition

27.31 Lakh TO 28.32 Lakh