Quick Enquiry

e
img
img
img
HOME  →  car NEWS  →  DETAILED NEWS
car NEWS
മഹിന്ദ്ര XUV500ന്റെ പുതിയ വേരിയന്റ് W9 ലോഞ്ച് ചെയ്‌തു, വില Rs.15.45 ലക്ഷം

img

• എം & എം നിരവധി സവിശേഷതകളടങ്ങിയ ഒരു പുത്തൻ വേരിയന്റ് പുറത്തിറക്കി- XUV500ന്റെ W9

• W9ന്റെ വില Rs.15.45ലക്ഷം

• ജീപ്പ് കോമ്പസ്സിന്റെ വെല്ലുവിളിയ്ക്കുള്ള എം & എമ്മിന്റെ മറുപടിയായിരിക്കാം ഈ വാഹനം

മഹിന്ദ്ര & മഹിന്ദ്ര ലിമിറ്റഡ് തങ്ങളുടെ ഏറ്റവും ജനപ്രിയ വാഹനമായ XUV500ന്റെ ഒരു പുത്തൻ വേരിയന്റ് കൂടി വിപണിയിലിറക്കി. W9 എന്ന് പേരുള്ള ഈ വേരിയന്റിൽ നിരവധി പ്രത്യേകതകളാണ് കമ്പനി നൽകിയിട്ടുള്ളത്. ഇതിന്റെ വില 15.45 ലക്ഷം രൂപയാണ് എന്നത് കോമ്പസ്സിന്റെ വെല്ലുവിളിയ്ക്കുള്ള എം & എമ്മിന്റെ ഒരു മറുപടിയായി വേണമെങ്കിൽ കാണാം.

ആദ്യമായി XUV500 ഇന്ത്യയിലെത്തുന്നത് 2011ലാണ്. അന്ന് മുതൽ നാളിതു വരെയും ഈ വാഹനം അതിന്റെ തനതായ പ്രത്യേകതകൾ കൊണ്ട് തന്നെ ജനസമ്മതി നേടിയിട്ടുണ്ട്. മറ്റ് കമ്പനികളുടെ ഹൈ ഏൻഡ് മോഡലുകളിൽ മാത്രം കണ്ടിരുന്ന പല ഫീച്ചറുകളും നൽകി ജനങ്ങളെ കയ്യിലെടുക്കാൻ മഹീന്ദ്രയ്ക്ക് XUV500ലൂടെ സാധിച്ചിരുന്നു.

പുറമെയുള്ള ഡിസൈനിൽ മറ്റ് വേരിയന്റുകളിലേത് പോലെ തന്നെയാണ് W9ഉം. 2015ൽ ലഭിച്ച ഫെയിസ്ലിഫ്ട് ഡിസൈൻ തന്നെയാണ് ഈ വേരിയന്റിലും കാണാനാവുന്നത്. W8നും W10നും ഇടയിൽ സ്ഥാനം നൽകിയ ഈ വേരിയന്റിന് എന്നാൽ കുറെയേറെ പുതുപുത്തൻ ഫീച്ചറുകൾ നൽകിയിട്ടുണ്ട്, അതിൽ ചിലത് W10ൽ നിന്നും ലഭിച്ചവയാണ് താനും. പനോരാമിക് ഇലക്ട്രിക്ക് സൺറൂഫ്, ഇന്റലിജന്റ് ലൈറ്റ് സെൻസിംഗ് പ്രൊജക്ടർ ഹെഡ്ലാംപുകൾ, 7-ഇഞ്ചിന്റെ കളർ ടച്ച് സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് സിസ്റ്റം,ഇതിൽ ജി പി എസ്, ബ്ലൂടൂത്ത്, യു എസ് ബി മറ്റും ഐപോഡ് കണക്റ്റിവിറ്റി, ആൻഡ്രോയിഡ് ഓട്ടോ അനുഗുണം, മഹീന്ദ്രയുടെ ബ്ലൂ സെൻസ് ആപ്പ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യുഷനോട് കൂടിയ എ ബി എസ്, എന്നിങ്ങനെ എണ്ണിയാൽ തീരാത്ത സവിശേഷതകളുമായാണ് ഈ പുത്തൻ വേരിയന്റ് നിരത്തിലിറങ്ങുന്നത്.

എന്നിരുന്നാലും W9ന് കരുത്തേകുന്നത് XUV500ന്റെ മറ്റ് വേരിയന്റുകളിൽ കാണുന്ന അതേ നാല് സിലിണ്ടറുകളോട് കൂടിയ 2.2L എം ഹോക്ക് ഡീസൽ എൻജിൻ തന്നെയാണ്. ഈ എൻജിൻ 3750rpmൽ 140bhp കരുത്തും 1600 മുതൽ 2800rpm വരെ 330Nm പരമാവധി ടോർക്കും നൽകുന്നു. 6 സ്പീഡുകളുള്ള മാന്വൽ ഗിയർബോക്സ് കൂടാതെ ഒരു ഓട്ടോമാറ്റിക് ഗിയർബോക്സും ഈ വേരിയന്റിൽ ലഭ്യമാണ്.

ജീപ്പ് കോംപസ്സ് കൂടാതെ ഹ്യുണ്ടായ് ക്രെറ്റ, ലോഞ്ച് ചെയ്യാനൊരുങ്ങുന്ന റെനോ ക്യാപ്റ്റർ എന്നിവരുമായാണ് XUV500 W9മത്സരിക്കാനൊരുങ്ങുന്നത്. ഈ വിഭാഗത്തിൽ ഈയിടെയായി നിരവധി വാഹനങ്ങൾ വിപണിയിലിറങ്ങുകയുണ്ടായി. ഇവയിൽ നിന്നെല്ലാം തങ്ങളുടെ ഉപഭോക്താക്കളെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് എം & എം ഈ ലോഞ്ചിലൂടെ ഒരുങ്ങുന്നത്.

img
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും


img
മെഴ്സിഡസ് -AMG യുടെ CLA 45, GLA 45 എന്നീ മോഡലുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്തു, വില 75.20 ലക്ഷം രൂപ മുതൽ

• മെഴ്സിഡസ് ബെൻസിൽ നിന്നും AMG CLA 45,GLA 45 എന്നീ മോഡലുകൾ ലോഞ്ച് ചെയ്തു

• ഫെയ്സ് ലിഫ്റ്റ് വേർഷനിൽ ഒരു പുതിയ എയ്റോ എഡിഷൻ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു

• രണ്ടു കാറുകൾക്കും 19 ഇഞ്ചിന്റെ അലോയ് വീലുകളും മറ്റ് നവീകരണങ്ങളും നൽകിയിട്ടുണ്ട്

• 2L Bi-ടർബോ പെട്രോൾ എൻജിൻ രണ്ട് മോഡലുകൾക്കും കരുത്ത് പകരുന്നു

image
മാരുതി സുസുക്കി ഇഗ്നിസ് അടുത്ത മാസം നിരത്തി ലേക്കിറങ്ങും

മാരുതി സുസുക്കി ഇഗ്നിസ് ജനുവരി 13ന് ലോഞ്ച് ചെയ്യും

• പ്രീമിയം അർബൻ ക്രോസ്സോവർ എന്ന് വിശേഷിപ്പിക്കുന്ന ഇഗ്നിസ് ഒത്തിരി പ്രത്യേകതകളുള്ള വാഹനമായാണ് ഇന്ത്യൻ നിരത്തുകളിലെത്തുന്നത്

• പെട്രോൾ & ഡീസൽ വേരിയന്റുകളിൽ എത്തുന്ന ഈ കാറിന് വില 5 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെയായിരിക്കും എന്നാണ് റിപ്പോർട്ട്


image
ഹിന്ദുസ്ഥാൻ മോട്ടേഴ്സ് അംബാസ്സഡർ ബ്രാൻഡ് പ്യുഷോക്കു വിറ്റു

ഹിന്ദുസ്ഥാൻ മോട്ടേഴ്സ് പ്യുഷോയുമായി ഒപ്പു വെച്ച കരാർ പ്രകാരം അംബാസ്സഡർ കാർ ബ്രാൻഡും മറ്റു ചില അവകാശങ്ങളും 80 കോടി രൂപക്ക് വിറ്റുവെന്ന് റിപ്പോർട്ട്. വിറ്റു കിട്ടുന്ന പണം ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റു ബാധ്യതകളും തീർക്കാൻ വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.


image
മാരുതി സുസുക്കി സ്വിഫ്റ്റ് 2017 - പുതിയ കുപ്പിയിൽ പഴയ വീഞ്ഞോ? നോക്കാം!

മാരുതി സുസുക്കി ഏതാനും ദിവസങ്ങൾക്കുമുൻപ് ജപ്പാനിൽ ലോഞ്ച് ചെയ്ത പുതിയ സ്വിഫ്റ്റ് 2017 ഇന്ത്യയിലേക്കെത്താൻ ഇനി മാസങ്ങൾമാത്രം.
ഈ വർഷത്തിന്റെ രണ്ടാം പകുതിയിലെത്തുമെന്നാണ് സൂചന എങ്കിലും വർഷത്തിന്റെ മധ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.


image
ഇന്ത്യൻ നിരത്തുകൾ കീഴടക്കാൻ ഹോണ്ട WR-V മാർച്ച് 16ന് എത്തുന്നു

ഹോണ്ട WR-V (വിൻസം റൺ എബൌട്ട് വെഹിക്കിൾ) എന്ന സബ്കോംപാക്ട് ക്രോസ്സോവർ ആദ്യമായി അവതരിപ്പിച്ചത് 2016 ൽ ബ്രസീലിൽ നടന്ന സാവോ പോളോ മോട്ടോർ ഷോയിലാണ്. ഇപ്പോഴിതാ മാർച്ച് 16,2017ൽ ഹോണ്ട ഈ വാഹനം ഇവിടെ വിപണിയിലിറക്കാൻ തയ്യാറായിക്കഴിഞ്ഞു. ഇത് ഇന്ത്യൻ നിരത്തുകളിൽ എത്തുന്നതോടെ ഹോണ്ട WR-V നിർമിച്ച് വിപണിയിലെത്തിച്ച ലോകത്തിലെ തന്നെ ആദ്യത്തെ രാജ്യമെന്ന പേര് ഇന്ത്യക്ക് ലഭിക്കും. മുൻപേ ജാസ്സ് ട്വിസ്റ്റ് എന്ന പേര് നല്കാൻ തീരുമാനിച്ച ഈ ക്രോസ്സോവറിന് ഹോണ്ടയുടെ മികച്ച വാഹനമായ ജാസ്സിൽ നിന്നുമാണ് രൂപഘടന ഉൾക്കൊണ്ടിരിക്കുന്നത്. എന്നാൽ ജാസ്സിനേക്കാളും നീളവും ഉയരവും അല്പം കൂട്ടിയിട്ടുണ്ട് എന്നത് പ്രകടമാണ്.


image
മെഴ്സിഡസ് ബെൻസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ നിർമിക്കാനൊരുങ്ങുന്നുന്നതായി കമ്പനി അറിയിപ്പ്.

രാജ്യത്തെ മലിനീകരണ പ്രശ്നം രൂക്ഷമായതോടെ അത് നിരോധിക്കാൻ ഇന്ത്യൻ ഗവണ്മെന്റ് ദ്രുതഗതിയിൽ പല നടപടികളും സ്വീകരിച്ചു തുടങ്ങി. എന്നാൽ ഇതോടൊപ്പം മിക്ക ഓട്ടോമൊബൈൽ കമ്പനികളും കൈ കോർത്തു തുടങ്ങി എന്നാണ് അറിയാൻ സാധിക്കുന്നത്.


image
ഇന്ത്യൻ നിർമിത ജീപ്പ് കോംപസ് 25 ലക്ഷം രൂപക്ക് ലഭ്യമാകുമെന്നു പ്രതീക്ഷ.

ഓഗസ്റ്റ് ഒന്ന് , വിശ്വപ്രസിദ്ധമായ ജീപ്പ് ഗ്രാൻഡ് ചെരൊക്കെയുടെ ഇന്ത്യൻ ലോഞ്ചിനു സാക്ഷ്യം വഹിച്ചിരുന്നു. ബ്രാൻഡിനെ ഇന്ത്യയിലേക്ക് കൊണ്ട് വന്നത് ഫിയറ്റ് ക്രിസ്ലർ ഓട്ടോമൊബൈൽസ് ആയിരുന്നു. മുഴുവനായി നിർമിച്ച യൂണിറ്റുകളായാണ് ഈ വാഹനം ലോഞ്ച് ചെയ്തത്. അതുകൊണ്ടു തന്നെ വലിയ വില നിരക്കുകളുമാണിവക്കുള്ളത്.അതെ സമയം തന്നെ ഇന്ത്യയിലെ തങ്ങളുടെ പുതിയ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ഇന്ത്യൻ നിർമിത SUV ഉടൻ വിപണിയിലെത്തിക്കുമെന്നും കമ്പനി സൂചന നൽകിയിരുന്നു.


image
ഇസുസു MU-X 23.99 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ വിപണിയിൽ

തങ്ങളുടെ ഇന്ത്യൻ ലൈൻ അപ്പിൽ നിന്നും MU-7 ‘നെ പിൻവലിച്ചുകൊണ്ട് ഇസുസു മോട്ടോർസിൽ നിന്നും പുതിയ SUVയായ MU-X, വ്യാഴാഴ്ച ഇന്ത്യയിൽ ഇറങ്ങി. ഈ കരുത്തുറ്റ യൂട്ടിലിറ്റി വാഹനം രണ്ടു വേരിയന്റുകളുമായാണ് എത്തിയിരിക്കുന്നത്. 23.99 ലക്ഷം രൂപ വിലയിൽ ഒരു 4x2 വേരിയന്റും, 25.99 രൂപയിൽ ഒരു 4x4 വേരിയന്റും (രണ്ടും ഡൽഹി എക്സ് ഷോറൂം വിലകളാണ്). പുതിയ തലമുറ D-Max ന്റെ അതേ പ്ലാറ്റ്ഫോം തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്ന MU-X ടൊയോട്ട ഫോർച്ചുണർ, ഫോർഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളുമായാണ് മത്സരിക്കാനൊരുങ്ങുന്നത്. മാർച്ച് 2017 വരെ ആഗോളവിപണി കീഴടക്കിയ MU-X നെ അതിനു ശേഷം ഒരു ഫെയ്സ്ലിഫ്റ്റഡ് വേർഷനിലാണ് ഇസുസു അവതരിപ്പിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോഴാണ് MU-Xന്റെ കാൽവെയ്പ്പ്. ഈ വാഹനത്തിന്റെ വിജയമായിരിക്കും ഇതിന്റെ ഫെയിസ്ലിഫ്ട് ഇവിടെ അവതരിപ്പിക്കുന്നതിനെ നിർണയിക്കുന്നത്.


image
2017 മാരുതി ഡിസൈർ- Rs.11,000ന് ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു

മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും ജനപ്രിയ മോഡലായ ഡിസൈറിന്റെ 2017 പതിപ്പ് മെയ് 16ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ബുക്കിങ്ങുകൾ കമ്പനി ഡീലർഷിപ്പുകളിൽ ആരംഭിച്ച് കഴിഞ്ഞു. 11,000 രൂപ കൊടുത്ത് വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് മാത്രമല്ല നിലവിലുള്ള മോഡലിനായി ബുക്കിംഗ് ചെയ്ത ഉപഭോക്താക്കൾക്ക് ഈ പുതിയ മോഡലിലേക്ക് ബുക്കിംഗ് അപ്ഗ്രേഡ് ചെയ്യാവുന്നതുമാണ്.


car COMPARISON
img

EcoSport 2017

1.5 Petrol Titanium
9.19 Lakh

img
img

Captur

1.5 Petrol RXT
11.91 Lakh

image
ഉള്ളിലും പുറമെയും ഏറെ മാറ്റങ്ങളുമായി മഹിന്ദ്ര സ്കോർപിയോ 2017

• മഹിന്ദ്ര സ്കോർപിയോ 2017 -ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കരുത്താർന്ന സ്കോർപിയോ വിപണിയിൽ

• 9.97 ലക്ഷം രൂപയിൽ ആരംഭിച്ച് 16.01 ലക്ഷം രൂപ വരെയാണ് ഇതിന്റെ വില

• നിരവധി പുതുമകൾ പുറമെയും ക്യാബിനിലും

image
G4 സാങ്യോങ് റെക്സ്റ്റൺ ഇന്ത്യയിലെത്താൻ ഇനിയും കാത്തിരിക്കണം

പുതിയ G4 സാങ്യോങ് റെക്സ്റ്റന് വേണ്ടി ഇനിയും ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് മഹിന്ദ്ര ആൻഡ് മഹിന്ദ്ര. ഇത് തീർച്ചയായും നിരാശാജനകമാണ്. വിലയുടെ അടിസ്ഥാനത്തിൽ തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ഭാവി നിർണ്ണയിക്കാനുതകുന്ന തരത്തിലുള്ളൊരു യന്ത്രത്തെ കണ്ടുപിടിക്കേണ്ടതായുണ്ടെന്നു വാഹന നിർമ്മാതാക്കൾ പറയുന്നു.

image
മഹിന്ദ്ര പുതിയ e2O ലോഞ്ച് ചെയ്തു. വില 5.46 ലക്ഷം രൂപ.

 എനർജി ട്ടു ഓക്സിജൻ പ്ലസ് എന്നതിൽ നിന്നാണ് e2oക്കു ആ പേര് വന്നത്.

 ഇപ്പോഴുള്ള e2o ഇൽ നിന്നും ചെറിയ വ്യത്യാസമോടെ ഇറങ്ങുന്ന പുതിയ e2o ക്കു നാലു ഡോറുകളുണ്ട്.

 P2,P4 ,P6 ,P8 എന്നിങ്ങനെ നാലു വാരിയന്റുകലീലാണ് വാഹനം ഇറങ്ങിയിട്ടുള്ളത്.

 5.46 ലക്ഷം രൂപ മുതൽ 8.46 ലക്ഷം വരെയാണ് വില

ALTERNATIVE MODELS
image

TATA Nano

2.0 Lakhs TO 3 Lakh

image

SKODA Octavia 2017

15.49 Lakh TO 22.9 Lakh

image

HYUNDAI Elite i20

5.62 Lakh TO 9.12 Lakh

image

CHEVROLET Enjoy

Rs 5.02 Lakh TO 8.78 Lakh

image

TATA Nano GenX AMT

1.99 lakhs TO 2.89 lakhs

image

CHEVROLET Tavera

Rs 8.0 Lakh TO Rs 11.15 Lakh