Quick Enquiry

e
img
img
img
HOME  →  CAR REVIEW  →  DETAILED REVIEW
CAR REVIEWS


ഫോക്സ് വാഗൺ അമിയോ


ഫോക്സ്വാഗൺ മോഡലുകൾ ഒരിക്കൽ ഉപയോഗിച്ചവർ എന്നെന്നും 'ഫോക്സ്വാഗൺ ഫാനു'കൾ ആയി മാറുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. ചെറിയ ഹാച്ച് ബായ്ക്കായ പോളോ മുതൽ പ്രീമിയം ലക്ഷ്വറി സെഡാനായ പസാറ്റ് വരെയുള്ള മോഡലുകൾ ഉപയോഗിച്ചിട്ടുള്ളവർ ആ ബ്രാന്റ് വിട്ടുപോകാൻ തയ്യാറാകാറില്ല. ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ നിദർശനങ്ങളാണ് ഓരോ ഫോക്സ്വാഗൺ മോഡലും. കൈവിട്ടു പോകാത്ത ഹാൻഡ്ലിങ്ങും മികച്ച നിലവാരമുള്ള നിർമ്മാണവും എക്സ്റ്റീരിയർ സ്റ്റൈലിങ്ങുമൊക്കെയാണ് ഫോക്സ്വാഗന്റെ മുഖമുദ്ര.

img

അങ്ങനെയുള്ള ഫോക്സ്വാഗൺ ഇന്ത്യയ്ക്കുവേണ്ടി കോംപാക്ട് സെഡാൻ നിർമ്മിക്കാനാരംഭിച്ചത് രണ്ടുവർഷം മുമ്പാണ്. അമിയോയുടെ ഡിസൈനർ ടിലോ ക്ലബ് പറയുന്നതുപോലെ, ആ മോഡൽ ഒരു തരത്തിലും നിലവാരം കുറഞ്ഞതോ ഭംഗി കെട്ടതോ ആയിരിക്കരുതെന്ന് കമ്പനിക്ക് നിർബന്ധമുണ്ടായിരുന്നു. എല്ലാത്തരത്തിലും 'ഒരു ഫോക്സ്വാഗൺ' ആയിരിക്കണം അമിയോ എന്ന നിർബന്ധം മൂലം പലതവണ പ്രോട്ടോടൈപ്പുകൾ അഴിച്ചുപണിതു. കൊക്കിലൊതുങ്ങുന്ന വിലയിടാവുന്ന രീതിയിൽ, രണ്ടുവർഷത്തിനു ശേഷം അമിയോ വിൽപ്പനയ്ക്കു തയ്യാറായി.

ആ അമിയോ ഓടിക്കാനായി ഞാൻ എത്തിയിരിക്കുന്നത് പൂനെയിലാണ്. മഴ നനഞ്ഞ് പച്ച വിരിച്ചു നിൽക്കുന്ന പൂനെയുടെ ഹൃദയധമനികൾ പോലെയുള്ള റോഡുകളിലൂടെ അമിയോയിൽ നടത്തിയ യാത്രയുടെ വിവരണപാഠം വായിക്കുക.

അമിയോ

'ജർമ്മൻ എഞ്ചിനീയറിങ് വിത്ത് ആൻ ഇന്ത്യൻ ഹാർട്ട്' എന്നാണ് ഫോക്സ്വാഗൺ, അമിയോയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യൻ ഹൃദയത്തോടൂകൂടിയ ജർമ്മൻ എഞ്ചിനീയറിംഗ് വൈഭവം എന്നോ മറ്റോ ഈ വിശേഷണത്തെ പരിഭാഷപ്പെടുത്താം. വെന്റോ, പോളോ എന്നിവയ്ക്കിടയിലെ 'ഗ്യാപ്പ്' നികത്താനായാണ് ലോവർ 'സി' സെഗ്മെന്റിലേക്ക് ഫോക്സ്വാഗൺ, അമിയോയെ കൊണ്ടുവന്നിരിക്കുന്നത്.

img

കാഴ്ച

മാരുതി ഡിസയർ, ഹോണ്ട അമേസ് എന്നിവയാണ് എൻട്രി ലെവൽ കോംപാക്ട് സെഡാനുകളിലെ പോരാളികൾ. ഈ രണ്ട് ജനപ്രിയ മോഡലുകളെയും വെല്ലുവിളിക്കാൻ പോന്ന രൂപഭംഗി അമിയോയ്ക്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ വെന്റോ, പോളോ എന്നിവയിൽ നിന്ന് വളരെയൊന്നും വ്യത്യസ്തമല്ല അമിയോയുടെ മുൻഭാഗം. താഴെ ഫോഗ്ലാമ്പിനു താഴെ നിന്ന് എയർഡാമിന്റെ മേലെ കൂടി നീങ്ങുന്ന ക്രോമിയം ലൈനിങ്ങ് അമിയോയെ വ്യത്യസ്തമാക്കുന്നുണ്ട്. ഒട്ടും ദുർമേദസ് തോന്നിക്കാതെ ബോഡിലൈനുകൾ ഒഴുകി നീങ്ങുന്നു. തള്ളി നിൽക്കുന്ന വീൽ ആർച്ച് അമിയോയ്ക്ക് ഗൗരവം നൽകുന്നുണ്ട്. ഹെഡ്ലൈറ്റിനുമേലെ നിന്നാരംഭിക്കുന്ന ഷോൾഡർ ലൈൻ പിന്നിൽ ടെയ്ൽലാമ്പിൽ മുട്ടി നിൽക്കുന്നു. വീൽ ആർച്ചിന്റെ ബൾജുകളും ബെൽറ്റ് ലൈനുമായി ലയിച്ചു ചേരുന്നുണ്ട്. പിന്നിലേക്കു വരാം. മുറിച്ചെടുത്തതു പോലെയാണ് ബൂട്ട് ലിഡ്. എതിരാളികളുടെ പിൻഭാഗം ഒഴുകിയിറങ്ങുന്ന രീതിയിലാണെങ്കിൽ, ചെത്തിയെടുത്ത കേക്ക് കഷണം പോലെയാണ് അമിയോയുടെ പിൻഭാഗം. പോളോയുടെ പ്ലാറ്റ്ഫോമിൽ (2456 മി.മീ വീൽ ബെയ്സ്) നിർമ്മിച്ചതുകൊണ്ടാവാം, ഈ ചെത്തിമുറിക്കൽ വേണ്ടി വന്നത്. തടിയൻ 'സി' പില്ലറിലേക്ക് റൂഫ് അധികം ചെരിയാതെ ഇറങ്ങി നിൽക്കുകയാണ്.

ചെറിയൊരു റിയർ സ്പോയ്ലർ ബൂട്ട്ലിഡിനു മെലെയുണ്ട്. ഇത് പിൻഭാഗത്തിന്റെ വലിപ്പത്തെ കാഴ്ചയിൽ കുറയ്ക്കുന്നുമുണ്ട്. 330 ലിറ്ററാണ് ബൂട്ട്സ്പേസ്. മോശമല്ലാത്ത ഈ ബൂട്ട്സ്പേസ്, പിൻനിര സീറ്റ് മറിച്ചിട്ട് വർദ്ധിപ്പിക്കുകയുമാവാം. (ഹോണ്ട അമേസിന് 400 ലിറ്ററാണ് ബൂട്ട്സ്പേസ്) വലിയ ടെയ്ൽലാമ്പുകളും വെന്റോയുടേതുപോലെയുള്ള ബൂട്ട്ലൈനുകളും പിന്നിൽ നിന്നു നോക്കുമ്പോൾ അമിയോയുടെ ഡിസൈൻ ഭംഗിയാക്കുന്നുണ്ട്.

img

ഉള്ളിൽ

ഉൾഭാഗത്ത് കയറുമ്പോൾ പോളോയിൽ കയറിയ 'ഫീൽ' ആണ്. കാരണം ഡാഷ്ബോർഡ് പോളോയുടേതു തന്നെയാണ്. നിർമ്മാണ നിലവാരവും ഫിനിഷിങും അത്ഭുതപ്പെടുത്തും വിധം സുന്ദരം. ഡാഷ്ബോർഡിൽ ടച്ച് സ്ക്രീൻ കാണാം. ഇത് മൈക്രോലിങ്ക് സംവിധാനമുള്ളതാണ്. ഫോണിന്റെ സ്ക്രീൻ ഈ ടച്ച് സ്ക്രീനിൽ കാണാമെന്നർത്ഥം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിന്നിലും എസി വെന്റുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ റിയർവ്യൂ മിററുകൾ, കൂൾഡ് ഗ്ലോബോക്സ് എന്നിവ ടോപ് എൻഡ് മോഡലിലുണ്ട്. എല്ലാ വേരിയന്റുകൾക്കും രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവയുണ്ട്. കൂടാതെ സെഗ്മെന്റിൽ ആദ്യമായി ക്രൂയിസ് കൺട്രോൾ, റെയിൻ സെൻസിങ് വൈപ്പറുകൾ, കോർണറിങ് ലൈറ്റുകൾ എന്നിവയും അമിയോ കൊണ്ടുവന്നിട്ടുണ്ട്.

ഡാർക്ക്ബീജ്, ബ്ലാക്ക്, അലൂമിനിയം ഫിനിഷ് എന്നിവയാണ് ഉൾഭാഗത്തെ നിറങ്ങൾ. ഇൻസ്ട്രുമെന്റ്, പാനൽ സുന്ദരമായിട്ടുണ്ട്. സെന്റർ കൺസോളിലെ 'മെറ്റൽ' ലൈനുകളും മനോഹരം. മുൻസീറ്റുകൾ ദീർഘയാത്രകൾക്കിണങ്ങുംവിധമാണ് നിർമ്മിച്ചിരിക്കുന്നത്. പിൻസീറ്റിന്റെ തുടസപ്പോർട്ട് വർദ്ധിപ്പിച്ചിച്ചുണ്ട്. പിന്നിൽ ലെഗ്റൂം പോളോയെക്കാൾ കൂടുതലുണ്ട്.

എഞ്ചിൻ

തുടക്കത്തിൽ 1.2 ലിറ്റർ, 3 സിലിണ്ടർ എം പി ഐ പെട്രോൾ എഞ്ചിനാണ് അമിയോയ്ക്കുണ്ടാവുക. ഇത് പോളോയിലെ എഞ്ചിൻ തന്നെയാണ്. 74.5 ബിഎച്ച്പിയാണ് എഞ്ചിൻ പവർ. 3750 ആർപിഎമ്മിൽ 110 എൻഎമ്മാണ് ടോർക്ക്. മോശമല്ലാത്ത പെർഫോർമൻസ് തരുന്ന ഈ എഞ്ചിൻ മറ്റ് 3 സിലിണ്ടർ എഞ്ചിനുകളെ അപേക്ഷിച്ച് വളരെ ഭേദമാണ്. നഗരത്തിൽ ഓടിക്കുമ്പോഴും ബോറടിപ്പിക്കുന്നില്ല എന്നും പറയാതിരിക്കാനാവില്ല. 15 ഇഞ്ച് ടയറുകളും മികച്ച സസ്പെൻഷനും അമിയോയുടെ യാത്ര ഹരം പകരുന്നതാക്കുന്നു. 1.5 ലിറ്റർ 89 ബിഎച്ച്പി ഡീസൽ എഞ്ചിൻ പിന്നാലെ വരുന്നുണ്ട്. ഒരു പക്ഷേ അമിയോയിൽ അല്പം കൂടി എഞ്ചിൻപവർ കൂട്ടിയേക്കാം. ഈ മോഡലിൽ ഒരു ട്വിൻ ക്ലച്ച് 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സും പ്രതീക്ഷിക്കാം.
Latest Reviews


img
പായാനൊരുങ്ങി ഡ്യൂക്ക് 250
2012ൽ ബജാജിന്റെ കൈപിടിച്ച് ഇന്ത്യയിലെത്തുമ്പോൾവരെ നമുക്ക് അത്ര കണ്ട് പരിചിതമായ ഒന്നായിരുന്നില്ല കെ ടി എം എന്ന വിഖ്യാത ഓസ്ട്രിയൻ മോട്ടോർസൈക്കിൾ ബ്രാന്റ്. തുടക്കത്തിൽ 390ഉം പിന്നീട് 200ഉം സിസി എഞ്ചിനുകളുമായെത്തിയ ഡ്യൂക്ക്, ആർ സി ശ്രേണികളെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചത് അവയുടെ വാല്യു ഫോർ മണി സ്വഭാവം കൂടി കണക്കിലെടുത്താവണം. ഈ രണ്ട് വാഹനനിരയെയും കാലികമായ മാറ്റങ്ങളോടെ ഇവർ ഈ അടുത്തിടെ വീണ്ടും അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ ഈ നവയുഗാവതാരങ്ങളുടെ പ്രഭയിൽ അലിഞ്ഞു നില്ക്കവെ മറ്റൊരു അത്ഭുതം കൂടി നമുക്ക് സമ്മാനിക്കുകയുണ്ടായി കെ ടി എം- ഡ്യൂക്ക് 250 എന്ന ക്വാർട്ടർ ലീറ്റർ മോട്ടോർസൈക്കിൾ
img
പുതിയ ഡാറ്റ്‌സൻ റെഡി-ഗോ 1.0L
വിശാലമായ മനസ്സോടെ

നിസാൻ മോട്ടോർക്കോർപ്പിന്റെ കീഴിലുള്ള ബ്രാൻഡായ ഡാറ്റ്സന്റെ ഇന്ത്യയിലെ അരങ്ങേറ്റം അത്ര സുഖമുള്ളതായിരുന്നില്ല. പല കാരണങ്ങൾ കൊണ്ടും ഇവരുടെ ഗോ, ഗോ പ്ളസ് എന്നീ മോഡലുകൾക്ക് ഇന്ത്യയിൽ നേരിട്ട തിരിച്ചടികൾ നമ്മിലാരും മറന്നിരിക്കാനിടയില്ല. നാശത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ഈ ജാപ്പനീസ് ബ്രാൻഡിന് ഇവിടെ പുതുജീവൻ നല്കിയ മോഡലാണ് റെഡിഗോ.
img
ഗ്രാന്റ് ചെരോക്കി
ഇന്ത്യക്കാരന് 'ജീപ്പ്' എന്നാൽ മഹീന്ദ്രയുടെ മോഡലാണ്. എന്നാൽ യഥാർത്ഥ ജീപ്പ് അതല്ല. 'ജീപ്പ്' ഒരു അമേരിക്കൻ, എസ് യു വി നിർമ്മാണകമ്പനിയാണ്. 1941ൽ ജനിച്ച അമേരിക്കൻ മോട്ടോഴ്സ് എന്ന കമ്പനിയാണ് ജീപ്പ് എന്ന പേരിൽ എസ്യുവികൾ നിർമ്മിച്ചു തുടങ്ങിയത്. നമ്മുടെ നാട്ടിൽ പണ്ട് കണ്ടുവന്നിരുന്ന 'വില്ലീസ് ജീപ്പ്' അമേരിക്കൻ മോട്ടോഴ്സിന്റെ വകയായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കൻ സൈന്യം ഏറ്റവുമധികം ഉപയോഗിച്ചത് ജീപ്പിന്റെ ഫോർവീൽ ഡ്രൈവ് വാഹനങ്ങളാണ്. ബൻതാം, പിഗ്മി, വില്ലീസ്, കൈസർ എന്നീ പേരുകളിലെല്ലാം ജീപ്പിന്റെ വാഹനങ്ങൾ പുറത്തുവന്നു. സിവിലിയൻ-ആർമി മോഡലുകളുണ്ടായിരുന്ന അമേരിക്കൻ മോട്ടോഴ്സിനെ ഫിയറ്റ് ഏറ്റെടുത്തത് 1987ലാണ്.

img
യമഹ സിഗ്നസ് റേ സെഡ് ആർ
വാഹന മോഡലുകൾ, അത് ഇരുചക്രമായാലും മൂന്ന് ചക്രമായാലും നാലു ചക്രമുള്ളവയായാലും അനുദിനം ചെറുപ്പമായിക്കൊണ്ടിരിക്കുകയാണ്. കാഴ്ചയിൽ അഴകൊഴുകുന്ന, യൗവ്വനയുക്തങ്ങളായ എത്രയെത്ര ഡിസൈനുകളാണ് ഓരോ ദിവസവും വെളിച്ചം കാണുന്നത്...ഇനിയിപ്പൊ പ്രായം റിവേഴ്സ് ഗിയറിലോടുന്നത് മമ്മൂട്ടിക്കും വാഹനഡിസൈനുകൾക്കും മാത്രമാണെന്നാരെങ്കിലും പറഞ്ഞാൽ അവരെയും തെറ്റുപറയാനാവില്ല !

ഇന്ത്യയിലാണെങ്കിൽ ഇന്ന് 'യൂത്ത് ഓറിയന്റഡ്' സ്കൂട്ടറുകളുടെ ചാകരയാണ്... ഹോണ്ട ഡിയോയും യമഹ റേയും ഹീറോ മേസ്ട്രോയുമൊക്കെ യുവതയെ ലക്ഷ്യംവച്ചിറക്കിയ ന്യൂജൻ സ്കൂട്ടറുകൾ. ഇക്കൂട്ടർക്കിടയിലേക്കു കൂടുതൽ കാലികമായ രൂപവും കൂടുതൽ മികച്ച എഞ്ചിനുമായി യമഹയിൽ നിന്നും പുതിയൊരു താരംകൂടി എത്തുകയാണ് - സിഗ്നസ് റേ സെഡ് ആർ...
img
ഡാട്സൺ റെഡിഗോ
കൊൽക്കത്ത. കൊളോണിയൽ ബംഗ്ലാവുകളുടെയും വൃത്തിഹീനമായ ഗലികളുടെയും നഗരം. വമ്പൻ രമ്യഹർമ്യങ്ങളുടെയും അംബരചുംബികളുടെ യും നഗരം. മഞ്ഞ പെയിന്റടിച്ച അംബാസഡർ ടാക്സികളുടെ നഗരം. ഏറ്റവും ഒടുവിൽ കൊൽക്കത്തയിൽ വന്നു പോയത് കൊച്ചിയിൽ നിന്ന് ഭൂട്ടാനിലേക്ക് ഡ്രൈവ് ചെയ്തപ്പോഴാണ്. കൊച്ചി-കൊൽക്കത്ത-സിലിഗുരി-ജയ്ഗാവ് വഴിയാണ് അന്ന് ഭൂട്ടാനിൽ പ്രവേശിച്ചത്.
img
വിറ്റാര ബ്രെസ
മാരുതിക്ക് ഒരേയൊരു കുറവേ ഉണ്ടായിരുന്നുള്ളൂ. ഒരു കോംപാക്ട് എസ് യു വി. വിറ്റാര എന്ന എസ് യു വി കുറേക്കാലം മുമ്പ് വിപണിയിലെത്തിയെങ്കിലും കൂടിയ വിലയും പെട്രോൾ എഞ്ചിനും ജനങ്ങളെ വിറ്റാരയിൽ നിന്ന് അകറ്റി നിർത്തി. തന്നെയുമല്ല, വിലകൂടിയ വാഹനങ്ങൾ വാങ്ങുകയാണെങ്കിൽ എന്തിന് മാരുതി, മറ്റേതെങ്കിലും ബ്രാന്റ് പോരേ എന്നു ജനം കരുതുകയും ചെയ്തു. എന്നാൽ സിയാസ് എന്ന പ്രീമിയം സെഡാൻ വന്നതോടെയും ബലേനോ എന്ന ലൈഫ് സ്റ്റൈൽ ഹാച്ച്ബായ്ക്ക് നെക്സ എന്ന ലൈഫ്സ്റ്റൈൽ ഷോറൂമിലൂടെ വിൽക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ കഥ മാറി. വില കൂടിയ മാരുതി വാഹനങ്ങൾ വാങ്ങാനും ആളുണ്ടായി.

ഇതിനിടെയാണ് ഫോർഡ്, ഇക്കോസ്പോർട്ടും മഹീന്ദ്ര കെ യു വി 100 ഉം ഹ്യുണ്ടായ്, ക്രെറ്റയും കൊണ്ടുവന്ന് ഇന്ത്യാക്കാരന്റെ മനസ്സിളക്കിയത്. കോംപാക്ട് എസ്യുവി മാർക്കറ്റ് അതോടെ തളിർത്തു, പൂത്തു. എല്ലാക്കാര്യത്തിലും മുമ്പേ നടക്കുന്നവനായ മാരുതിക്ക് ഇതു കണ്ടാൽ സഹിക്കുമോ! ഉടനടി മാരുതിയുടെ ഇന്ത്യയിലെ റിസർച്ച് ആന്റ് ഡവലപ്പ്മെന്റ് വിങ്ങ് ഉണർന്നെഴുന്നേറ്റ് സജ്ജമായി. അങ്ങനെ അവർ ഡിസൈൻ ചെയ്ത് നിർമ്മിച്ചെടുത്ത സുന്ദരനാണ് വിറ്റാര ബ്രെസ.
img
ബി എം ഡബ്ള്യു എക്സ് വൺ
ഈയടുത്തകാലം വരെ ബി എം ഡബ്ള്യു കുടുംബത്തിലെ 'കുഞ്ഞാവ' എന്നു വിശേഷിപ്പിക്കാമായിരുന്നു എക്സ് വണ്ണിനെ; 'എക്സ്' സീരീസ് എസ് യു വികൾക്കിടയിലെ നവജാതൻ, ഓമനത്തം തുളുമ്പുന്ന രൂപവും രസികൻ എഞ്ചിനും താങ്ങാവുന്ന വിലയുമൊക്കെയായി ഉഗ്രപ്രതാപികളായ 'എക്സ്' സഹോദരങ്ങൾക്കൊരു കുഞ്ഞനുജൻ. ഇന്ന്, പിറന്നിട്ട് 7 കൊല്ലം പിന്നിടുമ്പോൾ എക്സ് വൺ അതിന്റെ രണ്ടാം തലമുറയിലേക്കു കടന്നിരിക്കുകയാണ്. രൂപത്തിലും സാങ്കേതികതകളിലും ഏറെ പുതുമകളുമായെത്തുന്ന പുത്തൻ എക്സ് വണ്ണിനെയാണ് ഇനി നാം പരിചയപ്പെടുവാൻ പോകുന്നത്.
img
ഇന്ത്യൻ സ്കൗട്ട്
പണ്ടുപണ്ട്... പണ്ടെന്നു പറഞ്ഞാൽ അങ്ങ് 1897ൽ, ജോർജ് എം ഹെൻഡി എന്നൊരമേരിക്കക്കാരൻ ഒരു ബൈസിക്കിൾ കമ്പനി തുടങ്ങുകയുണ്ടായി 'ഹെൻഡി മാനുഫാക്ചറിംഗ് കമ്പനി.' സിൽവർ കിംഗ്, സിൽവർ ക്വീൻ , അമേരിക്കൻ ഇന്ത്യൻ (ഇതാണ് പിന്നീടു 'ഇന്ത്യൻ' എന്ന ബ്രാന്റ് നെയിമായി പരിണമിച്ചതെന്നു ചരിത്രം...) എന്നീ ബ്രാന്റുകളിൽ ഹെൻഡിയുടെ സൈക്കിളുകൾ ഇറങ്ങി.

പിന്നീട് 1901ൽ, മുൻ ബൈസിക്കിൾ റേസിംഗ് ചാമ്പ്യൻ കൂടിയായിരുന്ന ഹെൻഡി, ഓസ്കർ ഹെഡ്സ്റ്റ്രോം എന്നയാളുമായിച്ചേർന്ന് ഗ്യാസൊലിൻ എഞ്ചി നുള്ള 'മോട്ടോറൈസ്ഡ് ബൈസിക്കിളുകൾ' നിർമ്മിക്കുവാനാരംഭിച്ചു. അങ്ങിനെ 1901 മേയിൽ ആദ്യ 'ഇന്ത്യൻ മോട്ടോർസൈക്കിൾ' പിറന്നു! തൊട്ടടുത്ത കൊല്ലംതന്നെ ഇവന്റെ വില്പനയും നടന്നു. കാലം കടന്നുപോയി...'ഇന്ത്യൻ' ബൈക്കുകൾ തങ്ങളുടെ അസാമാന്യ പ്രകടനത്തിനു പേരുകേട്ടതോടെ ബ്രാന്റും ഹിറ്റായി. വർഷങ്ങൾക്കിപ്പുറം, 2003ൽ സാമ്പത്തികത്തകർച്ചയെത്തുടർന്ന് അടച്ചുപൂട്ടേണ്ടിവന്ന ഇന്ത്യൻ മോട്ടോസൈക്കിൾ കമ്പനിയെ 2008ൽ ലണ്ടൻ ആസ്ഥാനമായ സ്റ്റെല്ലിക്യൻ എന്ന കമ്പനിയും പിന്നീട് 2011ൽ പോളാരിസ് ഇൻഡസ്ട്രീസും ഏറ്റെടുക്കുകയുണ്ടായി.
img
ഫോക്സ് വാഗൺ അമിയോ
ഫോക്സ്വാഗൺ മോഡലുകൾ ഒരിക്കൽ ഉപയോഗിച്ചവർ എന്നെന്നും 'ഫോക്സ്വാഗൺ ഫാനു'കൾ ആയി മാറുന്നതായാണ് കണ്ടുവന്നിട്ടുള്ളത്. ചെറിയ ഹാച്ച് ബായ്ക്കായ പോളോ മുതൽ പ്രീമിയം ലക്ഷ്വറി സെഡാനായ പസാറ്റ് വരെയുള്ള മോഡലുകൾ ഉപയോഗിച്ചിട്ടുള്ളവർ ആ ബ്രാന്റ് വിട്ടുപോകാൻ തയ്യാറാകാറില്ല. ജർമ്മൻ എഞ്ചിനീയറിങ്ങിന്റെ നിദർശനങ്ങളാണ് ഓരോ ഫോക്സ്വാഗൺ മോഡലും. കൈവിട്ടു പോകാത്ത ഹാൻഡ്ലിങ്ങും മികച്ച നിലവാരമുള്ള നിർമ്മാണവും എക്സ്റ്റീരിയർ സ്റ്റൈലിങ്ങുമൊക്കെയാണ് ഫോക്സ്വാഗന്റെ മുഖമുദ്ര.
img
റോയൽ എൻഫീൽഡ് ഹിമാലയൻ
കഴിഞ്ഞ കുറേ കാലങ്ങളായി ഞങ്ങൾ മാദ്ധ്യമപ്രവർത്തകരുടെയടക്കം ഉറക്കം കെടുത്തിയ ഭീകരൻ... റോയൽ എൻഫീൽഡിൽ നിന്നുള്ള അഡ്വഞ്ചർ ടൂറർ... ഹിമാലയൻ... അവനെ ആദ്യം കാണുന്നതും മെരുക്കുന്നതും നമ്മുടെ നാട്ടിൽ വച്ചാവണമെന്ന് പണ്ടേയ്ക്കു പണ്ടേ തീരുമാനിച്ചതാണ്. ഹരിതസുന്ദര കേരളത്തിലെ റോഡുകളിൽ പലതും 'ഓഫ്റോഡ്' ആണെന്നതു തന്നെ കാരണം! അങ്ങനെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ഇതാ ഇന്ന്, സമീപകാലത്ത് ഏറ്റവും ഉറ്റുനോക്കപ്പെട്ട വാഹനങ്ങളിലൊന്നായ റോയൽ എൻഫീൽഡ് ഹിമാലയനുമായി ഞാൻ ഒന്നു ചുറ്റാനിറങ്ങുകയാണ്... ഹൈവേകളും നാട്ടുവഴികളും കാനനപാതകളും പോരാഞ്ഞ് കുന്നും മലയും കാട്ടരുവികളുംവരെ താണ്ടി നൂറിലേറെ കിലോമീറ്ററുകൾ നീളുന്നൊരു സ്വപ്നയാത്ര!
img
img
img